Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതിനെതിരെ പ്രക്ഷോഭ മുറ്റം തീർത്ത് വെൽഫെയർ പാർട്ടി പ്രവർത്തകർ

പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതിനെതിരെ പ്രക്ഷോഭ മുറ്റം തീർത്ത് വെൽഫെയർ പാർട്ടി പ്രവർത്തകർ

സ്വന്തം ലേഖകൻ

പാലക്കാട്: രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്ന പൗരത്വ നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നയിച്ച വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് എസ്.ക്യു.ആർ ഇല്യാസ് അടക്കമുള്ള പ്രക്ഷോഭ നായകരെ വേട്ടയാടുന്ന ഭരണകൂട ഭീകരത അവസാനിപ്പിന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രവർത്തകർ വീടുകളിൽ 'പ്രക്ഷോഭ മുറ്റം' തീർത്തു. കൊറോണ മൂലമുള്ള നിലവിലെ പ്രതികൂല സാഹചര്യങ്ങൾ വിട്ടുമാറിയാൽ പ്രക്ഷോഭങ്ങൾ ശക്തമാകുമെന്ന് ഭയന്ന് രാജദ്രോഹ കുറ്റമടക്കമുള്ള കള്ളക്കേസുകളിൽ കുടുക്കിയും അന്യായമായി തടങ്കലിൽ വെച്ചും കേന്ദ്ര സർക്കാർ പ്രക്ഷോഭ നായകരെ വേട്ടയാടുകയാണെന്ന് ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. നൂറു കണക്കിന് ഗൃഹങ്ങളിൽ നടന്ന പ്രക്ഷോഭ മുറ്റങ്ങളിൽ കുടുംബാംഗങ്ങളെല്ലാം പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP