Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ പ്രക്ഷോഭകർക്ക് നേരെയുള്ള പകപോക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

കുവൈത്ത്: പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെയും കേന്ദ്ര സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നുകാട്ടുന്ന വിദ്യാർത്ഥി- രാഷ്ട്രീയ നേതാക്കന്മാരേയും, മനുഷ്യാവകാശ പ്രവർത്തകരെയും കോവിഡിനെ മറയാക്കി കേന്ദ്രസർക്കാർ അറസ്റ്റ് ചെയ്തു ജയിലിലടക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേരള കമ്മിറ്റി ആവശ്യപ്പെട്ടു. ലക്‌നോവിൽ ഷർജീൽ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡണ്ട് എ. എസ് സാജിത്, വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് എസ് ക്യൂ ആർ ഇല്യാസ് തുടങ്ങിയവർക്കെതിരെ എടുത്തിട്ടുള്ള കേസ് പിൻവലിക്കണമെന്നും ഐ എസ് എഫ് ആവശ്യപ്പെട്ടു. രാജ്യം അനുഭവിക്കുന്ന യഥാർത്ഥ പ്രശ്‌നത്തിൽ ഭരണസംവിധാനങ്ങളെ ഉപയോഗിക്കാതെ ആർഎസ്എസ് എസ് അജണ്ട നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാരെന്നും സോഷ്യൽ ഫോറം വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP