Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിയുടെ മകളുടെ ദൃശ്യങ്ങൾ കിട്ടാൻ ബന്ധപ്പെടണമെന്ന വ്യാജ സന്ദേശത്തിനൊപ്പം നൽകിയത് അഭിഭാഷകന്റേത് അടക്കം മൂന്ന് ഫോൺ നമ്പറുകൾ; തുടരെ കോളുകൾ കിട്ടി തുടങ്ങിയതോടെ സന്ദേശത്തിലെ കള്ളി പൊളിക്കാൻ എഴുകോൺ പൊലീസിന് പരാതി നൽകി യുവ അഭിഭാഷകൻ; ഏറെ ഗുരുതര സ്വഭാവമുള്ള പരാതിയായിട്ടും കണ്ടില്ലെന്ന് നടിച്ച് പൊലീസും; കാത്തിരുന്ന് മടുത്ത് പരാതിക്കാരന്റെ അഭിഭാഷകന്റെ ഫേസ്‌ബുക്ക് ലൈവും; മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ചിട്ടും അന്വേഷണം തുടങ്ങാത്തത് ദുരൂഹത

മുഖ്യമന്ത്രിയുടെ മകളുടെ ദൃശ്യങ്ങൾ കിട്ടാൻ ബന്ധപ്പെടണമെന്ന വ്യാജ സന്ദേശത്തിനൊപ്പം നൽകിയത് അഭിഭാഷകന്റേത് അടക്കം മൂന്ന് ഫോൺ നമ്പറുകൾ; തുടരെ കോളുകൾ കിട്ടി തുടങ്ങിയതോടെ സന്ദേശത്തിലെ കള്ളി പൊളിക്കാൻ എഴുകോൺ പൊലീസിന് പരാതി നൽകി യുവ അഭിഭാഷകൻ; ഏറെ ഗുരുതര സ്വഭാവമുള്ള പരാതിയായിട്ടും കണ്ടില്ലെന്ന് നടിച്ച് പൊലീസും; കാത്തിരുന്ന് മടുത്ത് പരാതിക്കാരന്റെ അഭിഭാഷകന്റെ ഫേസ്‌ബുക്ക് ലൈവും; മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ചിട്ടും അന്വേഷണം തുടങ്ങാത്തത് ദുരൂഹത

ആർ പീയൂഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേരു പറഞ്ഞ് സീക്രട്ട് സെക്സ് ഗ്രൂപ്പുകളിൽ ഫോൺ നമ്പർ ഷെയർ ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന ആരോപണവുമായി അഭിഭാഷകൻ രംഗത്ത്. കൊച്ചിയിലെ യുവ അഭിഭാഷകനായ ജിയാസ് ജമാലാണ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ച് ഫെയ്സ് ബുക്ക് ലൈവിലെത്തിയത്.

വീണാ വിജയന്റെ ദൃശ്യങ്ങൾ ലഭിക്കാൻ മൊബൈൽ നമ്പറിൽ ബന്ധപ്പെടുക എന്ന് കാട്ടിയായിരുന്നു ടെലഗ്രാം, വാട്ട്സാപ്പ്, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. മൂന്ന് യുവാക്കളുടെ നമ്പറാണ് സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുവാക്കളിൽ ഒരാളായ ബിനീഷ് എഴുകോൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പൊലീസ് നടപടി എടുക്കാത്തത് എന്നാണ് ആരോപണം.

ഏതാനം ദിവസങ്ങളായി പല സീക്രട്ട് ഗ്രൂപ്പുകളിലും യുവാക്കളുടെ നമ്പർ പ്രചരിക്കുന്നുണ്ട്. പല സ്ത്രീകളുടെ പേരുകളും ഉപയോഗിച്ചാണ് വ്യാജ സന്ദേശങ്ങളുടെ പ്രചരണം. തുടർന്ന് യുവാക്കളുടെ ഫോണുകളിലേക്ക് നിരന്തരം കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും എത്തി. ഇതോടെയാണ് തങ്ങളുടെ നമ്പർ സീക്രട്ട് ഗ്രൂപ്പുകളിൽ പ്രചരിച്ചു എന്ന് മനസ്സിലായത്. തുടരെ തുടരെ കോളുകൾ വരാൻ തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് നിരവധി ടെലഗ്രാം വാട്ട്സാപ്പ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ നമ്പർ എത്തിപ്പെട്ടു എന്നറിഞ്ഞു. തുടർന്നാണ് കഴിഞ്ഞ ദിവസം എഴുകോൺ പൊലീസിന് ഇ-മെയിലായി പരാതി അയച്ചത്. എന്നാൽ പരാതിയിൽ ഇതുവരെയും പൊലീസ് നടപടി എടുത്തില്ല. ഇ-മെയിൽ പരാതി ലഭിച്ചാൽ തിരിച്ച് പരാതി സ്വീകരിച്ചു എന്ന് കാട്ടി റിട്ടേൺ റസീപ്റ്റ് അയക്കേണ്ടതാണ്. എന്നാൽ പരാതിക്കാരന് ഇത് ലഭിച്ചിട്ടുമില്ല.

പൊലീസിൽ വിവരം അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ അഭിഭാഷകനോട് വിവരം പറയുകയായിരുന്നു. എന്നാൽ അഭിഭാഷകൻ ബന്ധപ്പെട്ടപ്പോഴും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഫെയ്സ് ബുക്ക് ലൈവിലെത്തി പൊലീസിനെതിരെ ആരോപണമുന്നയിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ സഹിതം ഫേസ്‌ബുക്ക് ലൈവിലാണ് ജിയാസ് വെളിപ്പെടുത്തിയിരിക്കുന്നത്. 'മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേര് വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കുന്നില്ല' എന്ന തലക്കെട്ടോടെയാണ് ജിയാസിന്റെ ലൈവ് വീഡിയോ.

മൂന്ന് യുവാക്കളുടെ നമ്പറുകൾ നൽകിയാണ് സ്ത്രീകളുടെ പേരുകൾ ഉപയോഗിച്ചുള്ള പ്രചരണം. വീഡിയോ ക്ലിപ്പുകൾക്കായി യുവാക്കളെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾക്ക് പിന്നാലെ യുവാക്കൾ അതാത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മൂന്ന് ദിവസമായിട്ടും നടപടിയെടുത്തിട്ടില്ലെന്നാണ് ജിയാസ് പറയുന്നത്. ധനഞ്ജയ്, അബ്ദുൾകലാം, ബിനീഷ് എന്നീ യുവാക്കളുടെ നമ്പറുകളാണ് ഇത്തരത്തിൽ പ്രചരിക്കുന്നതെന്നാണ് ജിയാസ് പറയുന്നത്.

അതേ സമയം പരാതി ശ്രദ്ധയിൽപെട്ടിട്ടില്ല എന്നാണ് എഴുകോൺ പൊലീസ് പറയുന്നത്. പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും എഴുകോൺ സ്റ്റേഷൻ എസ്.എച്ച്.ഒ ടി.എസ് ശിവപ്രകാശ് മറുനാടൻ മലയാളിയോട് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP