Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂരുരുട്ടാതി/പൂർവ ഭദ്ര നക്ഷത്രം: ജൂലൈ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

പൂരുരുട്ടാതി/പൂർവ ഭദ്ര നക്ഷത്രം: ജൂലൈ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

കുംഭം രാശിയുടെ 20-00 മുതൽ മീനം രാശിയുടെ  3-20 ഡിഗ്രികളിൽ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് പൂരുരുട്ടാതി നക്ഷത്രം. ഈ നക്ഷത്രത്തെ ഭരിക്കുന്നത് വ്യാഴം ആണ്. വ്യാഴം എന്നാൽ  ആത്മീയതയെ സൂചിപ്പിക്കുന്ന ഒരു ഗ്രഹം ആയതിനാൽ, ആത്മീയ വിഷയങ്ങളിൽ ഈ വ്യക്തികൾക്ക് ഉള്ള താല്പര്യം അധികം ആയിരിക്കും. ഈ നക്ഷത്രത്തെ പല അടയാളങ്ങൾ ഉണ്ടെങ്കിലും, പ്രധാനമായി രണ്ടു മുഖം ഉള്ള ഒരു മനുഷ്യൻ ആണ് പ്രധാന അടയാളം.  ഈ നക്ഷത്രത്തിന്റെ പേരിന്റെ അർഥം നമുക്ക് പല രീതിയിൽ വിശദീകരിക്കാൻ കഴിയും. പൂർവ ഭാദ്രപാദ എന്നതിൽ പൂർവ എന്നാൽ നേരത്തെ എന്നും, ഭദ്ര പദ്ധ എന്നാൽ ഓഗസ്റ്റ്, സ്പെറ്റംബർ  മാസത്തെ സമയം എന്നും അർത്ഥം ഉണ്ട്. പൊതുവെ പൂർവ ഭദ്ര എന്നാൽ നേരത്തെ അനുഗ്രഹിക്കപ്പെട്ടത് എന്ന അർത്ഥമാണ്  ഉപയോഗിക്കുക. 

ഈ നക്ഷത്രത്തിന്റെ അധിപൻ ആയ വ്യാഴം, ദേവന്മാരുടെ ഗുരു ആയും, ഉയർന്ന വിദ്യാഭ്യാസം, ഒരു ഉപദേശകൻ ആയും കണക്കാക്കപ്പെടുന്നതിനാൽ, ഈ നക്ഷത്രത്തിൽ ഉള്ള വ്യക്തികൾക്ക് പൊതുവെ ഒരു ആത്മീയത കാണപ്പെടും. ഈ നക്ഷത്രം മനുഷ്യ ഗണത്തിൽ ഉൾപ്പെടുന്നു. കുംഭം രാശിയിൽ പെടുന്ന പൂരുരുട്ടാതി നക്ഷത്രക്കാരും, മീനം രാശിയിൽ പെടുന്ന പൂരുരുട്ടാതി നക്ഷത്രക്കാരും തമ്മിൽ വളരെ അധികം വ്യത്യാസം ഉണ്ടാകും. എന്തുകൊണ്ട് എന്നാൽ, കുംഭം രാശി വായു രാശിയും, മീനം രാശി ജല രാശിയും ആകുന്നു. കുംഭം രാശിയുടെ അധിപൻ ശനിയും, മീനം രാശിയുടെ അധിപൻ വ്യാഴവും ആണ്. 

കുംഭം രാശിയിൽ പെടുന്നവർക്ക് വളരെ നാച്ചുറൽ ആയി ടെക്‌നോളജി,   ശുഭാപ്തി വിശ്വാസം, ലൗകീകമായ ആഗ്രഹങ്ങൾ, കൂട്ടുകെട്ടുകൾ എന്നിവയിൽ താല്പര്യം ഉണ്ടാകാം എങ്കിലും, മീനം  രാശിയിൽ വരുന്നവർക്ക് വളരെ അധികം നിഗൂഢത, ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം,  മാനുഷികമായ പരിഗണന,  ക്രിയേറ്റിവ് കഴിവുകൾ എന്നിവ കൂടുതൽ ആയിരിക്കും . ഇവർക്ക്  മിസ്റ്റിസിസം എന്ന മേഖലയിലും ജോലി ചെയ്യാൻ കഴിയുന്നതാണ്. ഈ നക്ഷത്രത്തിന്റെ ഉപാസനാ മൂർത്തി എന്നാൽ, അജ ഏക പാദ എന്ന ഒരു കഥാ പത്രം ആണ്. ശിവന്റെ ഒരു രൂപം ആയാണ് ഈ രൂപത്തെ കാണുക.

അത്യധികം ആയ ആത്മീയത ഇവരുടെ മുഖ മുദ്ര ആണ് . അതിനര്ഥ൦ ആത്മീയതയിൽ ജീവിതകാലം മുഴുകും എന്നല്ല, ആത്മീയ പ്രവർത്തനങ്ങൾ ഈ നക്ഷത്രക്കാരുടെ പ്രത്യേകത ആണ്. ഇവർക്ക് ഇപ്പോഴും ഇരട്ട പേരുകളും, ഇരട്ട മുഖവും ഉണ്ടായിരിക്കും. സ്വകാര്യ ജീവിതത്തിൽ കാണുന്ന വ്യക്തികൾ അല്ല ഇവർ സാമൂഹിക ജീവിതത്തിൽ. എവിടെ ആയാലും സമാധാന പ്രിയരായ ഇവർ ദുരൂഹത നിറഞ്ഞവർ ആയി മറ്റുള്ളവർക്ക് തോന്നാം.വ്യാഴത്തിന്റെ അവസ്ഥ അനുസരിച്ചു, ആയിരിക്കും ഇവരുടെ വിശ്വാസത്തിന്റെ രീതി. വ്യാഴം അത്ര അസ്വസ്ഥം അല്ലാത്ത അവസ്ഥയിൽ ഇവർ യുക്തിവാദികൾ വരെ ആയി മാറുന്നതാണ്.

വളരെ അധികം മാനുഷിക പരിഗണന കാണിക്കുന്ന വ്യക്തികൾ ആണ് ഇവർ. അതിനു കാരണം കുഭം , മീനം രാശികൾ എന്നാൽ തന്നെ ആത്മീയ വിഷയങ്ങളോട് താൽപട്യം സൂചിപ്പിക്കുന്ന രാശികൾ ആണ്. 

സാമ്പത്തിക നില ഒരു മുപ്പതു കളുടെ അവസാനം ആയിരിക്കും അല്പം സ്ഥിരം ആകുക.എഴുതി, റീസെർച് ആവശ്യം ഉള്ള ജോലികൾ, വാസ്തു, ടാരോ , എന്നീ മേഖലയിൽ നിന്നുള്ള ജോലികളിൽ ഇവർ  ശോഭിക്കുന്നതാണ്. അവരുടേതായ ലോകത് നഷ്ടപ്പെട്ട നിലയിൽ ഇവരെ കാണപ്പെടും. ഇത് കൂടുതലും മീനം രാശിയിൽ പെട്ടവരിൽ ആണ് ദൃശ്യം ആകുക. മീനം രാശി തന്നെ ഒറ്റപ്പെടലിന്റെ രാശിയാണ്. അവളരെ അധികം ആഴത്തിൽ ഉള്ള ചിന്തകൾ, അവ എല്ലാം ചെന്ന് അവസാനിക്കുന്നത് ആത്മീയ വിഷയങ്ങളിൽ ആയിരിക്കും. അവർ എപ്പോഴും ദുരൂഹമായ വിഷയങ്ങളിൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നതിനാൽ, ലോകീകമായ ജീവിതത്തിൽ  അവർക്ക് ഒരിക്കലും കഴിയില്ല. അവർക്ക് അവിടെ identity crisis ഉണ്ടാകുന്നതാണ്.ഉണ്ടാകുന്നതാണ് . മറ്റുള്ളവർക്ക് ഇവരെ ഒരിക്കലും അധികം മനസിലാക്കാൻ കഴിയില്ലാ , അതിനാൽ വ്യക്തി ജീവിതത്തിൽ നിന്നുള്ള കല്ലുകടികൾ സ്ഥിരം ആയിരിക്കും. വളരെ അധികം ആത്മ ധൈര്യം, ത്യാഗ മനോഭാവം, എന്നിവ ഇവരിൽ ഉണ്ടാകും. എന്ത് കാര്യം മനസ്സിൽ കരുതിയാലും അവ നേടി എടുക്കാൻ ഏതു അറ്റം വരെയും പോകുന്ന വ്യക്തികൾ ആണ്. എന്നാൽ ഈ നക്ഷത്രത്തിനു മേൽ നെഗറ്റിവ് സ്വാധീനം ഉണ്ടായാൽ അത് ക്രിമിനൽ മനസിനെയും കാണിക്കുന്നു. 

വാരഫലം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,,സെല്ഫ് പ്രൊമോഷന്,,നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളെ എന്നാവിഷയങ്ങളെസൂര്യൻ  സ്വാധീനിക്കും..   ബൗദ്ധികമായ,  പ്രോജക്ടുകൾ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.,  കുട്ടികൾ ഗ്രൂപ്പുകൾ,   എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം, ക്രിയേറ്റീവ്   കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ,,സ്വന്തം   കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ   വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള കൂട്ടുകെട്ടുകളിൽ ചില വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ ജോലി സ്ഥലത്തിന്റെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്.   കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും.  വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ,  എന്നിവ പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച    ചെറുയാത്രകൾ  യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം   കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ   കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക    നിങ്ങളുടെ   വിനിമയങ്ങളിൽ കൂടുതൽ വൈകാരികത എന്നിവ  ഉണ്ടാകാം.  സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്,  മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളിൽ എന്നാവിഷയങ്ങളും ഈ അവസരം പ്രധാനമാണ്.   പുതിയ,സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, പുതിയ  ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ   അംഗങ്ങൾ, ജോലിസ്ഥലത്തെ   വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയംവിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ   മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്.കഴിവുകൾ വികസിപ്പിക്കാനും അതുവഴി   കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്.സംസാരത്തിൽ വ്യക്തത പാലിച്ചില്ല   എങ്കിൽ തർക്കങ്ങളും ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വ്യക്തി ജീവിതം വളരെ ശ്രദ്ധ നേടുന്ന സാഹചര്യം ആണ് കാണാൻ കഴിയുക.   വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക .   പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക   സ്വസ്ഥതകൾ,   എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.സാമ്പത്തിക വിഷയങ്ങളുടെ മേൽ ഈ ആഴ്ച വളരെ അധികം ശ്രദ്ധ ഉണ്ടാകാം. പെട്ടന്നുള്ള ചെലവ് വന്നു ചേരാം.    പല വിധ കാര്യങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം.  പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം,   ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, ജോലിയിൽ പുതിയ അവസരങ്ങൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക ബാധ്യതകളുടെ മേലുള്ള കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകൾ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും.   ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള  ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ,  ഏകാന്തനായി തീരാനുള്ള ആഗ്രഹം, .  എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ,   ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികൾ, എന്നിവ പ്രതീക്ഷിക്കുക .ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം.  പുതിയ തുടക്കങ്ങളെ ഈ അവസരം പ്രതീക്ഷിക്കുക,   വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങൾ വരാം. ശാരീരിരിക അസ്വസ്ഥകൾ, സൗന്ദര്യ സംരക്ഷണം, പുതിയ ജോബ്‌ ഓഫർ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ട ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഭാവി ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ ഈ ആഴ്ച ഉണ്ടാകാം.  പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം .   പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ,  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ഇവയിൽ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
പുതിയ ജോലി, പുതിയ  ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ   അംഗങ്ങൾ, ജോലിസ്ഥലത്തെ   വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയംവിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ   മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്.കഴിവുകൾ വികസിപ്പിക്കാനും അതുവഴി   കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്.സംസാരത്തിൽ വ്യക്തത പാലിച്ചില്ല   എങ്കിൽ തർക്കങ്ങളും ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം,   എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം .  വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. വളരെ അധികം ആശയ വിനിമയങ്ങൾ ഈ അവസരം ഉണ്ടാകാം. സഹോദരങ്ങൾ സഹോദര തുല്യർ ആയവരോടുള്ള ആശയ വിനിമയം., എഴുത്ത്, എഡിറ്റിങ്, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.. ഈ അവസരം ശാരീരിരിക അസ്വസ്ഥകളും ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. വ്യക്തി ജീവിതത്തിൽ  നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും  പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്.   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ,  സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബന്ധങ്ങളിൽ,  പ്രകടമായ മാറ്റങ്ങൾഈ അവസരം ഉണ്ടാകാം, ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം.,ബന്ധങ്ങളിൽ അവസാനതീരുമാനമെടുക്കുന്നത്, നിരവധി ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കണം. ഈ ബന്ധങ്ങളെ പുരോഗതിയിലേക്ക് നയിക്കാൻ ഉള്ള ശ്രമം, നമ്മുടെ  ഭാഗത്തുനിന്ന്, ഉണ്ടാകണം. പുതിയ, എഗ്രിമെന്റുകളിൽ,  അവസരങ്ങൾ ഉണ്ടാകും. പുതിയപ്രേമബന്ധം വിവാഹബന്ധം എന്നിവയ്ക്കും ഇതേസമയം സാധ്യതയുണ്ട്. പുതിയ  ജോലിക്കുള്ള അവസരങ്ങളും ഈ അവസരം ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തു, മൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം,  ബാധ്യതകൾ,   വെല്ലുവിളികൾ എന്നീ വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനം ആണ്. സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക. ദിവസേനഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടിഉള്ള അന്വേഷണം,  നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധവേണ്ട അവസരം,  ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഇനി ഉള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എത്റെടുക്കാതിരിക്കുക. നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള കടുതൽ ആലോചന ഉണ്ടാകാം.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP