Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ; പാക്കിസ്ഥാൻ സർക്കാർ ഓർഡിനൻസ് കൊണ്ടു വന്നു

കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ; പാക്കിസ്ഥാൻ സർക്കാർ ഓർഡിനൻസ് കൊണ്ടു വന്നു

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: പാക് സൈനികകോടതി വധശിക്ഷ വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ.) വിധി കണക്കിലെടുത്ത് പാക് സർക്കാർ ദേശീയ അസംബ്ലിയിൽ ഓർഡിനൻസ് കൊണ്ടുവന്നു. പ്രതിപക്ഷകക്ഷികളുടെ എതിർപ്പ് നിലനിൽക്കെയാണ് ഓർഡിനൻസ്.

അന്താരാഷ്ട്ര നീതിന്യായകോടതിയുടെ മെയ്‌ 20-ന് നിലവിൽവന്ന ജസ്റ്റിസ് റിവ്യൂ ആൻഡ് റീകൺസിഡറേഷൻ ഓർഡിനൻസ്-2020 പ്രകാരം പാക് സൈനികകോടതിയുടെ തീരുമാനം പുനഃപരിശോധിക്കാൻ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ജാധവിന് അപേക്ഷനൽകാം. ഇതിന് 60 ദിവസത്തെ സമയമാണ് ഐ.സി.ജെ. നൽകിയത്.

2016 മാർച്ച് മൂന്നിനാണ് ചാരവൃത്തി ആരോപിച്ച് ജാധവിനെ പാക്കിസ്ഥാൻ അറസ്റ്റുചെയ്യുന്നത്. ഭീകരപ്രവർത്തനവും ചാരവൃത്തിയും ആരോപിച്ച് 2017 ഏപ്രിലിൽ പാക് സൈനികകോടതി വധശിക്ഷയ്ക്ക് വിധിക്കുകയുംചെയ്തു. തുടർന്നാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP