Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരീക്ഷണത്തിലിരിക്കെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് ജന്മദിനം ആഘോഷിച്ചു; ക്വാറന്റൈൻ ലംഘിച്ച് ടൗണിലെത്തിയത് നിരവധി തവണ; യുവാവിന് കോവിഡ് പോസിറ്റീവായതോടെ പരിഭ്രാന്തിയിലായി ഇരിട്ടി ടൗൺ: യുവാവുമായി നേരിട്ട് സമ്പർക്കത്തിലായ എട്ട് കടകൾ അടച്ചു

നിരീക്ഷണത്തിലിരിക്കെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് ജന്മദിനം ആഘോഷിച്ചു; ക്വാറന്റൈൻ ലംഘിച്ച് ടൗണിലെത്തിയത് നിരവധി തവണ; യുവാവിന് കോവിഡ് പോസിറ്റീവായതോടെ പരിഭ്രാന്തിയിലായി ഇരിട്ടി ടൗൺ: യുവാവുമായി നേരിട്ട് സമ്പർക്കത്തിലായ എട്ട് കടകൾ അടച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി: നിരീക്ഷണത്തിലിരിക്കെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് ജന്മദിനം ആഘോഷിച്ച യുവാവിന് കോവിഡ്. ഇയാൾ ക്വാറന്റൈൻ ലംഘിച്ച് നിരവധി തവണ ഇരിട്ടി ടൗണിലും എത്തിയതായി കണ്ടെത്തിയതോടെ ഇരിട്ടി ടൗൺ ഉൾപ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങി. ബംഗളൂരുവിൽ നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തി വീട്ടു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവാണ് ബന്ധുക്കളേയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് പിറന്നാളാഘോഷം നടത്തിയത്.

നഗരസഭയിലെ കൂളിചെമ്പ്ര 13-ാം വാർഡിലാണ് യുവാവിന്റെ വീടെങ്കിലും ഇയാൾ ഒട്ടേറെ തവണ ക്വാറന്റീൻ ലംഘിച്ച് ഇരിട്ടി ടൗണിൽ എത്തിയതായും പലരുമായി സമ്പർക്കത്തിലായതായും ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ഇരിട്ടി ടൗൺ കനത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയും ഇയാൾ വീട്ടിൽനിന്നു പുറത്തിറങ്ങിയതായും കണ്ടെത്തി.

ജന്മദിനാഘോഷച്ചടങ്ങിൽ പങ്കെടുത്തവരിൽ കുറെപ്പേർ ടൗണുമായി സ്ഥിരമായി ബന്ധപ്പെട്ടവരാണെന്നതും. സമ്പർക്കത്തിലുള്ളവരുടെ കൂട്ടത്തിൽ കൂത്തുപറമ്പിൽ വ്യാപാരസ്ഥാപനം നടത്തുന്നയാളും ഉൾപ്പെട്ടിട്ടുണ്ടെന്നതും ഇരിട്ടി ടൗണിനെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. നഗരസഭാ വാർഡുതല സുരക്ഷാസമിതി നടത്തിയ അന്വേഷണത്തിൽ കോവിഡ് ബാധിച്ച യുവാവുമായി 20-ലധികംപേർ ഹൈറിസ്‌ക് സമ്പർക്കത്തിൽപ്പെട്ടവരായി കണ്ടെത്തി. ഇവരെ ക്വാറന്റീൻ സെന്ററിലേക്കു മാറ്റാൻ നിർദേശിച്ചു.

സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ 200-ലധികം പേർ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചു. പ്രൈമറി സമ്പർക്കത്തിലുള്ളവർ മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെട്ടതായും കണ്ടെത്തി. യുവാവുമായി നേരിട്ട് സമ്പർക്കത്തിലായ എട്ട് കടകൾ തിങ്കളാഴ്ച അടപ്പിച്ചു.

നിയമനടപടിക്ക് ആവശ്യപ്പെട്ടു
യുവാവിനെതിരേയും കുടുംബത്തിനെതിരേയും നിയമനടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. യുവാവിന്റെ സമ്പർക്കം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. നഗരസഭാ സുരക്ഷാസമിതി യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. -പി.പി. അശോകൻ, നഗരസഭാ ചെയർമാൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP