Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിവ് പോലെ ഇരട്ട സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്നു; മതാപിതാക്കളും സഹോദരിയും ഉറക്കത്തിൽ ആണ്ടപ്പോൾ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചത് പത്താം ക്ലാസുകാരി; പൊലീസിനെ അറിയിച്ചത് കെട്ടിടത്തിൽ നിന്ന് കുട്ടി വീഴുന്നത് കണ്ടവർ; അച്ഛനും അമ്മയും ദുരന്തം അറിഞ്ഞത് പൊലീസ് കോളിങ് ബെൽ അടിച്ച് വിളിച്ചുണർത്തിയപ്പോൾ; മകൾക്ക് ഒരു മാനസിക പ്രശ്‌നവുമില്ലെന്ന് മതാപിതാക്കളുടെ മൊഴിയും; ഷാർജയിലെ സമീക്ഷാ പോളിന്റെ മരണത്തിൽ ദുരൂഹത

പതിവ് പോലെ ഇരട്ട സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്നു; മതാപിതാക്കളും സഹോദരിയും ഉറക്കത്തിൽ ആണ്ടപ്പോൾ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചത് പത്താം ക്ലാസുകാരി; പൊലീസിനെ അറിയിച്ചത് കെട്ടിടത്തിൽ നിന്ന് കുട്ടി വീഴുന്നത് കണ്ടവർ; അച്ഛനും അമ്മയും ദുരന്തം അറിഞ്ഞത് പൊലീസ് കോളിങ് ബെൽ അടിച്ച് വിളിച്ചുണർത്തിയപ്പോൾ; മകൾക്ക് ഒരു മാനസിക പ്രശ്‌നവുമില്ലെന്ന് മതാപിതാക്കളുടെ മൊഴിയും; ഷാർജയിലെ സമീക്ഷാ പോളിന്റെ മരണത്തിൽ ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ചതിൽ ദുരൂഹത ഏറെ ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. എറണാകുളം പെരുമ്പാവൂർ വേങ്ങൂർ സ്വദേശി ബിനു പോൾ-മേരി ദമ്പതികളുടെ മകൾ സമീക്ഷാ പോൾ(15) ആണ് മരിച്ചത്. കുടുംബം താമസിക്കുന്ന അൽ താവൂനിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അപാർട്മെന്റിൽ നിന്നുമാണ് പെൺകുട്ടി എടുത്ത് ചാടിയത്.

ഇന്നലെ പതിവ് പോലെ സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു പെൺകുട്ടി. മാതാപിതാക്കളും ഇരട്ട സഹോദരിയും നല്ല ഉറക്കത്തിലായ സമയത്ത് പെൺകുട്ടി കെട്ടിടത്തിൽ നിന്നും താഴേയ്ക്ക് എടുത്ത് ചാടിയത്. കെട്ടിടത്തിൽ നിന്ന് വീണതായി ദൃക്സാക്ഷികൾ വിവരം അറിയിച്ചതനുസരിച്ച് ബുഹൈറ പൊലീസെത്തിയാണ് ഗുരുതര നിലയിലായ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവസ്ഥലത്ത് പാരാമെഡിക്കൽ വിഭാഗവുമായെത്തിയ പൊലീസ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വീഴ്‌ച്ചയിൽ തന്നെ കുട്ടി മരിച്ചതായി സ്ഥിരികരിച്ചു.

പൊലീസ് വിവരമറിയിച്ചപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കൾ സംഭവം അറിയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ഫോറൻസിക് വിഭാഗം പരിശോധിക്കുന്നുണ്ട്. രക്ഷിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. പുലർച്ചെ 2.35നാണ് കുട്ടി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. മൃതദേഹം ഫൊറൻസിക് ലാബിലേയ്ക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അജ്മാൻ ഭവൻസ് സ്‌കൂളിലാണ് പെൺകുട്ടി പഠിച്ചിരുന്നത്. പത്താം ക്ലാസിലേയ്ക്ക് പ്രവേശനം നേടിയിരുന്നു. കുട്ടിക്ക് യാതൊരു മാനസിക സമ്മർദവും ഇല്ലായിരുന്നുവെന്നും പതിവുപോലെ ഉറങ്ങാൻ പോയതെന്നുമായിരുന്നു മാതാപിതാക്കൾ പറഞ്ഞതെന്ന് ഇവരുടെ കുടുംബ സുഹൃത്തുക്കൾ പറഞ്ഞു.

ദുബായിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ബിനു പോൾ. അബുദാബിയിലായിരുന്ന കുടുംബം അടുത്തകാലത്താണ് ഷാർജയിലേയ്ക്ക് താമസം മാറിയെത്തിയത്. ഇരട്ട സഹോദരി: മെറിഷ് പോൾ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്‌കരിക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഇതേ മേഖലയിലെ ബഹുനില കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നു വീണ് ഇറാഖി വിദ്യാർത്ഥിനി മരിച്ചിരുന്നു. കുട്ടികളിൽ ഇത്തരത്തിൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്ന പ്രവണത ഗൾഫ് മേഖലയിൽ പതിവായിരിക്കുകയാണ്. സമീക്ഷാ പോളിന്റെ മൃതദേഹം ഫൊറൻസിക് ലാബിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

രക്ഷിതാക്കളും ഇരട്ട സഹോദരി മെറിഷ് പോളും ഉറങ്ങുന്ന സമയത്തായിരുന്നു അപകടം എന്നതാണ് ദുരൂഹത കൂട്ടുന്നത്. കുട്ടി വീഴുന്നത് കണ്ടവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ദുബൈയിലെ കമ്പനിയിൽ പ്രവർത്തിക്കുന്ന ബിനു പോളിന്റെ കുടുംബം അബുദബിയിൽ നിന്ന് അടുത്തിടെയാണ് ഷാർജയിൽ താമസമാക്കിയത്. മാസങ്ങൾക്ക് മുമ്പ് ഇതേ മേഖലയിലെ ബഹുനില കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നു വീണ് ഇറാഖി വിദ്യാർത്ഥിനി മരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP