ശരിയായ സമയത്ത് സർക്കാർ എടുത്ത ശരിയായ തീരുമാനങ്ങളാണ് ഇതിലേക്ക് നയിച്ചത്; രോഗമുക്തി നിരക്കും മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ; മരണനിരക്കിലാകട്ടെ മറ്റുരാജ്യങ്ങളേക്കാൾ താഴ്ന്ന നിലയിലും; കോവിഡിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ മറ്റുരാജ്യങ്ങളേക്കാൾ മികച്ച നിലയിലെന്ന് പ്രധാനമന്ത്രി; എല്ലാ ഇന്ത്യക്കാരുടെയും ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യം; ദിനംപ്രതിയുള്ള പരിശോധനകൾ വരും ആഴ്ചകളിൽ 10 ലക്ഷമായി ഉയർത്താനുള്ള ശ്രമം പുരോഗമിക്കുന്നുവെന്നും നരേന്ദ്ര മോദി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കൃത്യസമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്തതിനാൽ കോവിഡിന് എതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മറ്റുരാജ്യങ്ങളെക്കാൾ മികച്ച നിലയിലെത്താൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .
എല്ലാ ഇന്ത്യക്കാരുടെയും ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് മുംബൈ, കൊൽക്കത്ത, നോയ്ഡ എന്നിവിടങ്ങളിലെ കോവിഡ് ടെസ്റ്റിങ് ലാബുകൾ വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യവെ മോദി പറഞ്ഞു. രാജ്യത്തെ മരണ നിരക്ക് മറ്റുപല വലിയ രാജ്യങ്ങളെക്കാളും താഴ്ന്ന നിലയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗമുക്തി നിരക്കിലും മിക്കരാജ്യങ്ങളെക്കാളും ഇന്ത്യ മുന്നിലാണ്. കോവിഡ് പോരാളികളുടെ പ്രവർത്തനത്തിന്റെ ഫലമായാണ് ലോകം നമ്മെ പ്രശംസിക്കുന്നത്. രാജ്യത്ത് നിലവിൽ 11,000ൽ അധികം കോവിഡ് ചികിത്സാ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷൻ കിടക്കകളുമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) കൊൽക്കത്ത, മുംബൈ, നോയ്ഡ എന്നിവിടങ്ങളിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് ഈ കോവിഡ് ടെസ്റ്റിങ് ലാബുകൾ. ഈ അത്യാധുനിക ഹൈടെക് പരിശോധനാ സംവിധാനം മൂന്ന് നഗരങ്ങളിലും ഓരോ ദിവസത്തെയും പരിശോധനാ ശേഷി പതിനായിരത്തിൽ കൂടുതൽ വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ടെസ്റ്റുകൾ നടത്തുന്നത് രോഗം നേരത്തേ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും സഹായിക്കും. അതു വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിനു കരുത്തേകും. ഈ ലാബുകൾ കോവിഡ് പരിശോധനയ്ക്കു മാത്രമായി പരിമിതപ്പെടുത്തില്ലെന്നും ഭാവിയിൽ ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി, ഡെങ്കി, മറ്റ് നിരവധി രോഗങ്ങൾ എന്നിവയുടെ പരിശോധനയ്ക്കും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തക്കസമയത്തെടുത്ത തീരുമാനങ്ങൾ
ശരിയായ സമയത്ത് ഗവൺമെന്റ് എടുത്ത തീരുമാനങ്ങൾ കാരണം കോവിഡ് മരണനിരക്കിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച സ്ഥാനത്താണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. രോഗമുക്തിനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതലാണ്. ഇത് ദിനംപ്രതി മെച്ചപ്പെടുന്നുമുണ്ട്. വൈറസ് മുക്തരായവരുടെ ആകെ എണ്ണം 10 ലക്ഷത്തിലെത്താറായി.രാജ്യത്ത് ദിനംപ്രതി നടത്തുന്നത് 5 ലക്ഷത്തിലധികം പരിശോധനകൾ. വരുന്ന ആഴ്ചകളിൽ ഈ ശേഷി 10 ലക്ഷമായി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു
കൊറോണ ചികിത്സയ്ക്കായുള്ള നിർദിഷ്ട ആരോഗ്യസംവിധാനം
കൊറോണ ചികിത്സയ്ക്കായുള്ള പ്രത്യേക ആരോഗ്യ സംവിധാനങ്ങൾ ദ്രുതഗതിയിൽ വികസിപ്പിക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പോരാട്ടത്തിന്റെ ആരംഭത്തിൽത്തന്നെ 15,000 കോടി രൂപയുടെ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോൾ 11,000ത്തിലധകം കോവിഡ് ചികിത്സകേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷൻ കിടക്കകളുമുണ്ട്.
ജനുവരിയിൽ രാജ്യത്ത് ഒരു കോവിഡ് പരിശോധനാകേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോൾ അത്തരത്തിൽ 1300ഓളം ലാബുകളാണുള്ളത്. നിലവിൽ രാജ്യത്ത് പ്രതിദിനം 5 ലക്ഷത്തിലധികം പരിശോധനകൾ നടക്കുന്നുവെന്നും വരുന്ന ആഴ്ചകളിൽ ഇത് 10 ലക്ഷമായി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിപിഇ കിറ്റുകളുടെ ഉൽപ്പാദനത്തിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ആറുമാസം മുമ്പ് പിപിഇ കിറ്റ് ഉൽപ്പാദനത്തിന് ഒരു കേന്ദ്രം പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് രാജ്യം ഏറെ മുന്നോട്ടുപോയി. ഇപ്പോൾ 1200ൽ അധികം നിർമ്മാതാക്കളാണുള്ളത്. അവർ ദിവസേന 5 ലക്ഷത്തിലധികം കിറ്റുകൾ ഉൽപ്പാദിപ്പിക്കുന്നു. ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഘട്ടത്തിൽ നിന്ന് ഇപ്പോൾ രാജ്യത്ത് ദിവസേന 3 ലക്ഷത്തിലധികം എൻ-95 മാസ്കുകൾ ഉൽപ്പാദിപ്പിക്കുന്ന നിലയായി. വെന്റിലേറ്ററുകളുടെ വാർഷിക ഉൽപ്പാദന ശേഷി 3 ലക്ഷമായി മാറി. ചികിത്സാവശ്യത്തിനുള്ള ഓക്സിജൻ സിലിണ്ടർ ഉൽപ്പാദനത്തിൽ ഗണ്യമായ വർധനയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഇത് ജീവൻ രക്ഷിക്കാൻ സഹായിച്ചു എന്നു മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയിൽ നിന്ന് ഇന്ത്യയെ കയറ്റുമതിക്കാരാക്കി മാറ്റുകയും ചെയ്തു.
ഗ്രാമീണ മേഖലയിലെ വ്യാപനം തടയാനുള്ള ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പുതിയ ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു.
മാനവ വിഭവശേഷി വർധിപ്പിക്കൽ
ഭൗതിക അടിസ്ഥാന സൗകര്യ വികസനത്തിനുപുറമെ, പകർച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പാരാമെഡിക്കൽ ജീവനക്കാർ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവരുൾപ്പെടെ, മാനവ വിഭവശേഷി അതിവേഗം വളർത്തിയെടുക്കാനും രാജ്യത്തിനു കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ കൊറോണ പോരാളികൾക്കു തളർച്ചയുണ്ടാകാതിരിക്കാൻ പുതിയ ആൾക്കാരെയും വിരമിച്ച ആരോഗ്യ വിദഗ്ധരെയും ആരോഗ്യ സംവിധാനവുമായി നിരന്തരം ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ആഘോഷവേളകളിൽ സുരക്ഷിതരായിരിക്കുക
വൈറസ് വ്യാപനം തടയുന്നതിനായി, വരുന്ന ആഘോഷവേളകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ആനുകൂല്യങ്ങൾ പാവപ്പെട്ടവരിലേയ്ക്കു യഥാസമയം എത്തിച്ചേരണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ വാക്സിൻ വികസിപ്പിക്കാത്തിടത്തോളം കാലംആറടി അകലം പാലിക്കുക, മുഖാവരണം ധരിക്കുക, കൈ കഴുകുക എന്നിവയാണ് സുരക്ഷിതരായി കഴിയാനുള്ള ഉപായങ്ങൾ.
കോവിഡ് പരിശോധനയ്ക്കായുള്ള ലാബുകൾ ഇപ്പോൾ രാജ്യത്തുടനീളമുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി ഡൽഹി മുഖ്യമന്ത്രിക്കൊപ്പം ചേർന്നു പ്രവർത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തോടടുക്കുന്നു
. ഇന്ന് 43,993 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,80,012 ആയി ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 627 കോവിഡ് രോഗികളാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 33,439 ആയി. നിലവിൽ ചികിത്സയിലുള്ള 4,95,356 വൈറസ് ബാധിതരിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ത്യയിൽ ഇതുവരെ രോഗമുക്തി നേടിയത് 9,51,217 പേരാണ്. മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 7,924. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,83,723 ആയി. 227 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 13,883 ആയി. 2,21,944 പേർക്കാണ് ഇതുവരെ രോഗ മുക്തി. 1,47,592 ആണ് ആക്ടീവ് കേസുകൾ. ഇന്ന് മാത്രം 8,706 പേർക്ക് രോഗ മുക്തിയുണ്ട്. സംസ്ഥാനത്തെ രോഗ മുക്തി നിരക്ക് 57.84 ശതമാനമായെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 424530 രോഗബാധിതരുണ്ടെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 6993 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 220716 ആയി. തിരുവള്ളൂർ, കോയമ്പത്തൂർ , കാഞ്ചീപുരം, തൂത്തുക്കുടി, മധുര ജില്ലകളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായി. ചെന്നൈയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 77 കോവിഡ് മരണം ഉണ്ടായി. ഇതോടെ ആകെ മരണസംഖ്യ 3571 ആയി.
കർണാടകത്തിലും ആന്ധ്രാപ്രദേശിലും കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകത്തിൽ ഇന്ന് 5324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതർ 101465 ആയി. ബംഗളുരുവിൽ മാത്രം 1470 രോഗികൾ ഉണ്ട്. ബെല്ലാരിയിൽ 840ഉം കൽബുർഗിയിൽ 631ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് മൂലം 75 പേർമരിച്ചു. ഇതോടെ ആകെ മരണം 1953 ആയി. ആന്ധ്രപ്രദേശിൽ ഇന്ന് 6051 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 102349 ആയി. 24 മണിക്കൂറിനിടെ 49 പേർ മരിച്ചു. ആകെ മരണം 1090 ആയി.
Stories you may Like
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- നാം ഭാരതമോ ഇന്ത്യയോ? വിവാദത്തിന്റെ ചരിത്രത്തിലൂടെ
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- വാംഖഡേയിൽ കിവീസിനോട് മധുര പ്രതികാരം; ഒരു ജയമകലെ ലോകകപ്പ് കിരീടം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്