Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐശ്വര്യ റായിയും മകൾ ആരാധ്യയും കോവിഡ് മുക്തരായി; ഇരുവരും ആശുപത്രി വിട്ടെന്ന് അഭിഷേക് ബച്ചൻ

ഐശ്വര്യ റായിയും മകൾ ആരാധ്യയും കോവിഡ് മുക്തരായി; ഇരുവരും ആശുപത്രി വിട്ടെന്ന് അഭിഷേക് ബച്ചൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് നടി ഐശ്വര്യ റായിയും മകൾ ആരാധ്യയും കോവിഡ് മുക്തരായി. ഇരുവരുടേയും പുതിയ പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചനാണ് പുറത്തു വിട്ടത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ എന്നിവർ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നത്. ഫലം നെ​ഗറ്റീവായതോടെ ഐശ്വര്യയും ആരാധ്യയും ആശുപത്രി വിട്ടെന്നും അഭിഷേക് വ്യക്തമാക്കി.

എല്ലാവരുടേയും പ്രാർത്ഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി.... കോവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടർന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി വീട്ടിലേക്ക് മടങ്ങി. ഞാനും അച്ഛനും തുടർന്നും ആശുപത്രിയിൽ മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിൽ തുടരും - ശുഭവാർത്ത പങ്കുവച്ചു കൊണ്ട് അഭിഷേക് ട്വിറ്ററിൽ കുറിച്ചു. അമിതാഭ് ബച്ചനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP