Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി; തലസ്ഥാനത്ത് സ്ഥിതി ​ഗുരുതരമെന്നും വ്യക്തമാക്കിയത് വാർത്താസമ്മേളനത്തിൽ; ജില്ലയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 161 പേർക്ക്; ലോക്ക്ഡൗണിൽ ഇളവ് നൽകണോ എന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോ​ഗിച്ചു എന്നും പിണറായി വിജയൻ

തിരുവനന്തപുരത്ത് ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി; തലസ്ഥാനത്ത്  സ്ഥിതി ​ഗുരുതരമെന്നും വ്യക്തമാക്കിയത് വാർത്താസമ്മേളനത്തിൽ; ജില്ലയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 161 പേർക്ക്; ലോക്ക്ഡൗണിൽ ഇളവ് നൽകണോ എന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോ​ഗിച്ചു എന്നും പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് ബാധയിൽ ഗുരുതര സാഹചര്യം തുടരുന്നതിനാൽ തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണിൽ ഇളവ് നൽകണോ എന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിട്ടുണ്ട് എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ലോക്ക്ഡൗണിൽ തീരുമാനമെടക്കുക. തിരുവനന്തപുരത്ത് ഇന്ന് 161 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. 65 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

ജില്ലയിൽ ഇന്ന് 2723 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 11 പേർ ഐസിയുവിലും ഒരാൾ വെന്റിലേറ്ററിലുമാണ്. ലാർജ് ക്ലസ്റ്ററുകളായ പുല്ലുവിള, പുതുക്കുറച്ചി അഞ്ച് തെങ്ങ് എന്നിവിടങ്ങളിലെ സമീപ പ്രദേശങ്ങളിലേക്ക് രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്.ലാർജ് ക്ലസ്റ്ററിൽ മാത്രം ഇന്നലെ 1428 കോവിഡ് പരിശോധനകൾ നടത്തി. ഇതിൽ 35 എണ്ണം പോസിറ്റീവ് ആയി. പാറശാല, പൊഴിയൂർ ലിമിറ്റഡ് കമ്യണിറ്റി ക്ലസ്റ്ററുകൽ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

അതേസമയം, തലസ്ഥാന നഗരം പൂർണമായും അടച്ചിടുന്നത് തുടരില്ലെന്ന് മേയർ കെ. ശ്രീകുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ലോക്ഡൗൺ അവസാനിച്ചാൽ കണ്ടെയിന്മെന്റ് സോണിൽ മാത്രം നിയന്ത്രണങ്ങൾ തുടരുമെന്നാണ് ഇന്ന് മേയർ പറഞ്ഞിരുന്നത്. പൂർണമായ അടച്ചിടൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കുന്ന തീരദേശത്തും കണ്ടെയിന്മെന്റ് സോണിലും മാത്രമാക്കുമെന്നാണ് മേയർ കെ. ശ്രീകുമാർ വ്യക്തമാക്കിയിരുന്നത്.

നഗരം പൂർണമായും അടച്ചിടുന്ന സാഹചര്യത്തിലേക്ക് ഇനിയും കടക്കേണ്ട സാഹചര്യമില്ല. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത് നിലനിൽക്കും. ബാക്കി സ്ഥലങ്ങളിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോവുകയാണ്. ആൾക്കൂട്ടം ഒഴിവാക്കുക, സമൂഹവ്യാപനം ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോവുക എന്ന സമീപനമാണ് നഗരസഭ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത് - മേയർ പറഞ്ഞു.
രോഗവ്യാപനം ഇല്ലാത്ത സ്ഥലങ്ങളിൽ നിലവിൽ അനുവദനീയമായ കടകൾക്ക് പുറമേ ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാം, ഏതൊക്കെ ഓഫീസുകൾ തുറക്കാം, സമയക്രമീകരണം തുടങ്ങിയവ ജില്ലാ ഭരണകൂടം നിശ്ചയിക്കും. ഹോട്ടലുകൾ തുറക്കുന്നതിലും പൊതുഗതാഗതത്തിനും സർക്കാർ നിർദ്ദേശം പ്രധാനമാണ്. ഇതു സംബന്ധിച്ച അറിയിപ്പുകൾ വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്നും മേയർ അറിയിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരം ചുവടെ.

1. അമരവിള സ്വദേശിനി(12), ഉറവിടം വ്യക്തമല്ല.
2. പുതിയതുറ സ്വദേശിനി(35), വീട്ടുനിരീക്ഷണം.
3. വടക്കുംഭാഗം സ്വദേശി(22), ഉറവിടം വ്യക്തമല്ല.
4. പുതിയതുറ പുരയിടം സ്വദേശി(26), സമ്പർക്കം.
5. കല്ലിയൂർ സ്വദേശി(40), സമ്പർക്കം.
6. തൈക്കാട് സ്വദേശി(46), സമ്പർക്കം.
7. തേക്കുംമൂട് സ്വദേശിനി(65), ഉറവിടം വ്യക്തമല്ല.
8. ബീമാപള്ളി സ്വദേശിനി(21), സമ്പർക്കം.
9. കൊച്ചുകോണം കൊറ്റൂർ സ്വദേശി(47), ഉറവിടം വ്യക്തമല്ല.
10. തൈക്കാട് സ്വദേശി(15), സമ്പർക്കം.
11. അട്ടക്കുളങ്ങര സ്വദേശി(29), സമ്പർക്കം.
12. കല്ലാട്ടുമുക്ക് സ്വദേശിനി(49), സമ്പർക്കം.
13. വട്ടിയൂർക്കാവ് മേലത്തുമേൽ സ്വദേശി(52), സമ്പർക്കം.
14. മുരിയാത്തോട്ടംസ്വദേശി(31), സമ്പർക്കം.
15. ഉദിയൻകുളങ്ങര സ്വദേശി(40), സമ്പർക്കം.
16. അമരവിള പണയമൂല സ്വദേശിനി(52), സമ്പർക്കം.
17. പരശുവയ്ക്കൽ സ്വദേശി(7), സമ്പർക്കം.
18. പരശുവയ്ക്കൽ സ്വദേശി(8), സമ്പർക്കം.
19. പരശുവയ്ക്കൽ സ്വദേശിനി(31), സമ്പർക്കം.
20. പാറശ്ശാല കരുമാനൂർ വിട്ടിയോട് സ്വദേശി(40), സമ്പർക്കം.
21. പൂന്തുറ സ്വദേശിനി(22), ഉറവിടം വ്യക്തമല്ല.
22. മെഡിക്കൽ കോളേജ് സ്വദേശിനി(27), വീട്ടുനിരീക്ഷണം.
23. ചെങ്കൽ വട്ടവിള സ്വദേശി(60), ഉറവിടം വ്യക്തമല്ല.
24. പൂവാർ സ്വദേശി(38), ഉറവിടം വ്യക്തമല്ല.
25. ഉള്ളൂർ സ്വദേശി(29), വീട്ടുനിരീക്ഷണം.
26. മഞ്ചവിളാകം സ്വദേശിനി(30), സമ്പർക്കം.
27. തമിഴ്‌നാട്ടിൽ നിന്നെത്തിയ നെയ്യാറ്റിൻകര സ്വദേശി(37).
28. പാറശ്ശാല സ്വദേശി(38), സമ്പർക്കം.
29. പാറശ്ശാല മുണ്ടപ്ലാവിള സ്വദേശി(45), സമ്പർക്കം.
30. പാറശ്ശാല കരുമാനൂർ സ്വദേശി(45), സമ്പർക്കം.
31. പരിശുവയ്ക്കൽ കൊറ്റാമം സ്വദേശി(59), സമ്പർക്കം.
32. ചൂഴംപാല സ്വദേശി(45). ഉറവിടം വ്യക്തമല്ല.
33. ചെങ്കൽ വ്‌ളാത്താങ്കര സ്വദേശി(46), സമ്പർക്കം.
34. പാറശ്ശാല മുണ്ടപ്ലാവിള സ്വദേശിനി(70), സമ്പർക്കം.
35. നെടുമങ്ങാട് മഞ്ച സ്വദേശിനി(29), വീട്ടുനിരീക്ഷണം.
36. അയിരൂപാറ ശാന്തിപുരം സ്വദേശി(23), വീട്ടുനിരീക്ഷണം.
37. അയിര പുത്തൻവിള സ്വദേശിനി(30), വീട്ടുനിരീക്ഷണം.
38. സൗദിയിൽ നിന്നെത്തിയ പോത്തൻകോട് വാറുവിളാകം സ്വദേശി(54)
39. പുല്ലുവിള സ്വദേശിനി(23), സമ്പർക്കം.
40. അഞ്ചുതെങ്ങ് സ്വദേശിനി(44), സമ്പർക്കം.
41. പെരുകാവ് സ്വദേശിനി(33), വീട്ടുനിരീക്ഷണം.
42. മെഡിക്കൽ കോളേജ് സ്വദേശിനി(26), വീട്ടുനിരീക്ഷണം.
43. മണക്കാട് സ്വദേശി(69), സമ്പർക്കം.
44. കിളിമാനൂർ സ്വദേശി(32), സമ്പർക്കം.
45. സൗദിയിൽ നിന്നെത്തിയ കരകുളം മുണ്ടയ്ക്കൽ സ്വദേശി(59).
46. ബീമാപള്ളി സ്വദേശി(30), ഉറവിടം വ്യക്തമല്ല.
47. കൊല്ലം കരവാളൂർ സ്വദേശി(35), സമ്പർക്കം.
48. വഞ്ചിയൂർ സ്വദേശിനി(90), വീട്ടുനിരീക്ഷണം.
49. ചെമ്മരുതി ചെറ്റക്കാവ് സ്വദേശി(54), സമ്പർക്കം.
50. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി(62), സമ്പർക്കം.
51. പശ്ചിമബംഗാളിൽ നിന്നെത്തിയ ഇടവ വെൺകുളം ജനതാമുക്ക് സ്വദേശി(30).
52. നേമം തെന്നൂർ സ്വദേശിനി(28), സമ്പർക്കം.
53. യു.എ.ഇയിൽ നിന്നെത്തിയ ഇടവ ഡീസന്റ് മുക്ക് സ്വദേശി(27)
54. വർക്കല തൊടുവെയിൽ സ്വദേശിനി(63), സമ്പർക്കം.
55. മുതലപ്പൊഴി സ്വദേശി(38), ഉറവിടം വ്യക്തമല്ല.
56. സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി(56).
57. അഞ്ചുതെങ്ങ് തൈവിളാകം സ്വദേശിനി(22), സമ്പർക്കം.
58. സൗദിയിൽ നിന്നെത്തിയ മരടിക്കുന്ന് സ്വദേശി(60)
59. അഞ്ചുതെങ്ങ് സ്വദേശി(17).
60. യാത്രാപശ്ചാത്തലമില്ലാത്ത 23 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
61. അഞ്ചുതെങ്ങ് സ്വദേശിനി(58), സമ്പർക്കം.
62. അഞ്ചുതെങ്ങ് വെളിക്കാംപുരയിടം സ്വദേശിനി(15), സമ്പർക്കം.
63. വർക്കല സ്വദേശി(40), സമ്പർക്കം.
64. അഞ്ചുതെങ്ങ് പുരയിടം സ്വദേശിനി(14), സമ്പർക്കം.
65. അഞ്ചുതെങ്ങ് നെടിയവിളാകം സ്വദേശി(10), സമ്പർക്കം.
66. മരുതൂർ സ്വദേശിനി(55), വീട്ടുനിരീക്ഷണം.
67. അഞ്ചുതെങ്ങ് സ്വദേശി(34), സമ്പർക്കം.
68. നെടുമങ്ങാട് പഴവടി സ്വദേശിനി(61), സമ്പർക്കം.
69. അഞ്ചുതെങ്ങ് സ്വദേശി(52), സമ്പർക്കം.
70. ഗൗരീശപട്ടം സ്വദേശിനി(54), സമ്പർക്കം.
71. കുടപ്പനക്കുന്ന് സ്വദേശിനി(55), വീട്ടുനിരീക്ഷണം.
72. ആറ്റിങ്ങൽ മാമം സ്വദേശി(88), സമ്പർക്കം.
73. അഞ്ചുതെങ്ങ് സ്വദേശിനി(6), സമ്പർക്കം.
74. മഹാരാഷ്ട്രയിൽ നിന്നെത്തിയ മെഡിക്കൽ കോളേജ് പഴയറോഡ് സ്വദേശിനി(24).
75. പൂവാർ സ്വദേശി(74), ഉറവിടം വ്യക്തമല്ല.
76. ചെങ്കൽ അലത്തറയ്ക്കൽ സ്വദേശിനി(53), വീട്ടുനിരീക്ഷണം.
77. ഉച്ചക്കട അമ്പലക്കുന്ന് സ്വദേശിനി(40), ഉറവിടം വ്യക്തമല്ല.
78. പുതിയതുറ സ്വദേശി(38), സമ്പർക്കം.
79. പൂന്തുറ കുഴിവിളാകം സ്വദേശിനി(28), സമ്പർക്കം.
80. പട്ടത്തുക്കുഴി പനയറക്കുന്ന് സ്വദേശിനി(6 മാസം), സമ്പർക്കം.
81. പാറശ്ശാല അഞ്ചാലിക്കോണം സ്വദേശിനി(44), വീട്ടുനിരീക്ഷണം.
82. നെയ്യാറ്റിൻകര വഴുതുർ സ്വദേശി(80), ഉറവിടം വ്യക്തമല്ല.
83. അട്ടക്കുളങ്ങര സ്വദേശി(54), സമ്പർക്കം.
84. കീഴാറ്റിങ്ങൽ പെരുങ്കുളം സ്വദേശി(18), സമ്പർക്കം.
85. ചാരുപാറ പൊങ്ങരക്കോണം സ്വദേശിനി, സമ്പർക്കം.
86. പള്ളിച്ചൽ സ്വദേശി(34), സമ്പർക്കം.
87. അട്ടക്കുളങ്ങര സ്വദേശി(54), സമ്പർക്കം.
88. ചെങ്കൽ സ്വദേശി(67), സമ്പർക്കം.
89. അമരവിള കൊല്ലയിൽസ്വദേശിനി(60), സമ്പർക്കം.
90. മണലുവിള സ്വദേശി(26), സമ്പർക്കം.
91. എസ്റ്റേറ്റ് സത്യൻനഗർ സ്വദേശിനി29), സമ്പർക്കം.
92. മടത്തറ ശിവന്മുക്ക് സ്വദേശിനി(36), സമ്പർക്കം.
93. ഇലിഞ്ചയം സ്വദേശിനി(52), സമ്പർക്കം.
94. പുതിയതുറ സ്വദേശിനി(32), സമ്പർക്കം.
95. പുല്ലുവിള സ്വദേശി(27), സമ്പർക്കം.
96. പുല്ലുവിള കിളിയിൽ വിളാകം സ്വദേശിനി(23), സമ്പർക്കം.
97. കൊല്ലം നീണ്ടവിള സ്വദേശി(27), സമ്പർക്കം.
98. പൂമംഗലം ഇടക്കുളം സ്വദേശ(90), സമ്പർക്കം.
99. ചിറയിൽ സ്വദേശിനി(2), സമ്പർക്കം.
100. തെന്നൂർക്കോണം സ്വദേശിനി(2), സമ്പർക്കം.
101. മുക്കോല കുഴിപ്പള്ളം സ്വദേശിനി(46), സമ്പർക്കം.
102. കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി(35), സമ്പർക്കം.
103. കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി(35), സമ്പർക്കം.(102, 103 രണ്ടും രണ്ട വ്യക്തികൾ)
104. കോട്ടപ്പുറം ചാരുവിള കോളനി സ്വദേശിനി(32), സമ്പർക്കം.
105. കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശിനി(35), സമ്പർക്കം.
106. മുക്കോല സ്വദേശിനി(55), സമ്പർക്കം.
107. വിഴിഞ്ഞം തുളവിള സ്വദേശി(21), സമ്പർക്കം.
108. തെന്നൂർക്കോണം സ്വദേശി(32), സമ്പർക്കം.
109. തെന്നൂർ സ്വദേശിനി(24), സമ്പർക്കം.
110. തെന്നൂർക്കോണം സ്വദേശി(60), സമ്പർക്കം.
111. കോട്ടപ്പുറം കടകുളം കോളനി സ്വദേശി(29), സമ്പർക്കം.
112. പാറശ്ശാല പരശുവയ്ക്കൽ സ്വദേശി(50), സമ്പർക്കം.
113. നെല്ലിക്കുന്ന് സ്വദേശി(39), സമ്പർക്കം.
114. മുക്കോല മുള്ളുവിള സ്വദേശി(22), സമ്പർക്കം.
115. മുക്കോല മുള്ളുവിള സ്വദേശി(19), സമ്പർക്കം.
116. മുക്കോല സ്വദേശിനി(52), സമ്പർക്കം.
117. മുക്കോല മുള്ളുവിള സ്വദേശിനി(41), സമ്പർക്കം.
118. വള്ളക്കടവ് സ്വദേശിനി(57), സമ്പർക്കം.
119. ബീമാപള്ളി സ്വദേശിനി(28), സമ്പർക്കം.
120. ബീമാപള്ളി സ്വദേശിനി(48), സമ്പർക്കം.
121. ബീമാപള്ളി സ്വദേശി(35), സമ്പർക്കം.
122. ബീമാപള്ളി സ്വദേശി(3), സമ്പർക്കം.
123. ബീമാപള്ളി സ്വദേശിനി(27), സമ്പർക്കം.
124. ചെറിയതുറ സ്വദേശി(70), സമ്പർക്കം.
125. ബീമാപള്ളി സ്വദേശിനി(36), സമ്പർക്കം.
126. വള്ളക്കടവ് പുന്നമൂട് സ്വദേശി(36), സമ്പർക്കം.
127. ബീമാപള്ളി മാമൂട്ടിലകം സ്വദേശിനി(26), സമ്പർക്കം.
128. പൂന്തുറ സ്വദേശി(40), സമ്പർക്കം.
129. ബീമാപള്ളി സ്വദേശി(86), സമ്പർക്കം.
130. വലിയതുറ സ്വദേശിനി(38), സമ്പർക്കം.
131. വലിയതുറ സ്വദേശി(24), സമ്പർക്കം.
132. വലിയതുറ സ്വദേശി(40), സമ്പർക്കം.
133. ബീമാപള്ളി സ്വദേശി(1), സമ്പർക്കം.
134. പുതിയതുറ കരകുളം സ്വദേശി(36), സമ്പർക്കം.
135. കന്യാകുമാരി സ്വദേശി(63), സമ്പർക്കം.
136. പാറശ്ശാല തെറ്റിയോട് റോഡ് സ്വദേശിനി(28), സമ്പർക്കം.
137. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി(20), സമ്പർക്കം.
138. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 20 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)
139. ശ്രീകാര്യം സ്വദേശി(20), സമ്പർക്കം.
140. തെലങ്കാനയിൽ നിന്നെത്തിയ ആറ്റിങ്ങൽ ആലംകോട് സ്വദേശി(35).
141. മഹാരാഷ്ട്രയിൽ നിന്നെത്തിയ ചിറയിൻകീഴ് പണ്ടകശ്ശാല സ്വദേശി(37)
142. ചിറയിൻകീഴ് കുന്തളൂർ സ്വദേശിനി(40), സമ്പർക്കം.
143. കാരോട് സ്വദേശി(50), സമ്പർക്കം.
144. അഞ്ചുതെങ്ങ് സ്വദേശി(39), സമ്പർക്കം.
145. അഞ്ചുതെങ്ങ് മുരുക്കുവിളാകം സ്വദേശി(75), സമ്പർക്കം.
146. അഞ്ചുതെങ്ങ് സ്വദേശി(31), സമ്പർക്കം.
147. അഞ്ചുതെങ്ങ് സ്വദേശിനി(55), സമ്പർക്കം.
148. മുതലപ്പൊഴി സ്വദേശി(22), സമ്പർക്കം.
149. നേമം മൊട്ടമ്മൂട് സ്വദേശിനി(70), സമ്പർക്കം.
150. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(34), സമ്പർക്കം.
151. പരശുവയ്ക്കൽ സ്വദേശി(67), സമ്പർക്കം.
152. പെരുങ്കടവിള അയിരൂർ സ്വദേശി(30), സമ്പർക്കം.
153. പന്നിമല ഊരൂട്ടുപാറ സ്വദേശിനി(22), സമ്പർക്കം.
154. പുല്ലുവിള പുരയിടം പള്ളം സ്വദേശി(40), സമ്പർക്കം.
155. പരുത്തിവിള സ്വദേശിനി(60), സമ്പർക്കം.
156. പശ്ചിമബംഗാളിൽ നിന്നെത്തിയ മാരായമുട്ടം സ്വദേശി(38).
157. കന്യാകുമാരി സ്വദേശി(59), സമ്പർക്കം.
158. കരിയോട് മാങ്കുഴി സ്വദേശി(58), സമ്പർക്കം.
159. പൂവാർ സ്വദേശിനി(53), സമ്പർക്കം.
160. പൂന്തുറ പള്ളിവിളാകം സ്വദേശിനി(30), സമ്പർക്കം.
161. നെയ്യാറ്റിൻകര സ്വദേശി(33), സമ്പർക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP