Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വ്യാപനമേറുന്നു; കോഴിക്കോട്ട് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; പയ്യോളിയിലെ ബീവറേജസ് ഔട്ട് ലെറ്റ് അടച്ചിടും; കണ്ടെയ്ന്മെന്റ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതവും നിരോധിച്ചു; ഫറോക്ക് നഗരസഭയിൽ 14 ദിവസത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല

കോവിഡ് വ്യാപനമേറുന്നു; കോഴിക്കോട്ട് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; പയ്യോളിയിലെ ബീവറേജസ് ഔട്ട് ലെറ്റ് അടച്ചിടും;  കണ്ടെയ്ന്മെന്റ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതവും നിരോധിച്ചു; ഫറോക്ക് നഗരസഭയിൽ 14  ദിവസത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല

കെ വി നിരഞ്ജൻ


കോഴിക്കോട്: കോവിഡ് വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കോഴിക്കോട്ട് നിയന്ത്രണങ്ങൾ കർശനമാക്കി. മരുതോങ്കര പഞ്ചായത്തിലെ മുഴുവൻ വാർഡുകളും പയ്യോളി മുൻസിപ്പാലിറ്റിയിലെ 30, 32,33,34,2,35,36 വാർഡുകളും ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പരതപ്പൊയിൽ, ഏരിമല വാർഡുകളും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. പയ്യോളി മുൻസിപ്പാലിറ്റി പരിധിയിൽ വാർഡ് 21 ൽ പ്രവർത്തിക്കുന്ന ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തി സന്ദർശിച്ചതായി വ്യക്തമായ സാഹചര്യത്തിൽ ഔട്ട് ലെറ്റ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ കലക്ടർ നിർദ്ദേശം നൽകി. ദുരന്തനിവാരണ പ്രവർത്തനം, കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഓഫീസുകൾ, ആരോഗ്യവകുപ്പ്, പൊലീസ്, ഹോം ഗാർഡ്, ഫയർ ആൻഡ് റസ്‌ക്യൂ, റവന്യു ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, കെ എസ് ഇ ബി, വാട്ടർ അഥോറിറ്റി, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുവിതരണ വകുപ്പ്, ബാങ്കുകൾ എന്നിവ ഒഴികെയുള്ള ഓഫീസുകൾ അടച്ചിടണം. ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു.

കണ്ടെയ്ന്മെന്റ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതവും നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്കും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങൾക്കും നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി വരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ വാഹനങ്ങൾക്കും നിരോധനം ബാധകമല്ല. നാഷണൽ, സ്റ്റേറ്റ് ഹൈവേകൾ വഴി യാത്ര ചെയ്യുന്നവർ കണ്ടെയ്ന്മെന്റ് സോണിൽ ഒരിടത്തും നിർത്താൻ പാടുള്ളതല്ല. കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെട്ടവർ അടിയന്തിര വൈദ്യ സഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണിലെ ഭക്ഷ്യ, അവശ്യ വസ്തുക്കൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ പത്ത് മുതൽ വൈകീട്ട് ആരു വരെയും മിൽമ ബൂത്തുകൾ രാവിലെ അഞ്ചു മുതൽ പത്തു മണി വരെയും വൈകുന്നേരം നാലു മുതൽ ആറു മണിവരെയും മാത്രമെ തുറന്ന് പ്രവവർത്തിക്കാൻ പാടുള്ളു. മറ്റ് സ്ഥാപനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെടുന്ന മത്സ്യ-മാംസ മാർക്കറ്റുകൾക്കും നിരോധനം ബാധകമാണ്. ഇവിടങ്ങളിൽ താമസിക്കുന്നവർക്ക് വാർഡിന് പുറത്തു നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്ന പക്ഷം വാർഡ് ആർ ആർ ടികളുടെ സഹായം തേടാവുന്നതാണ്. പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്. രാത്രി ഏഴു മുതൽ രാവിലെ അഞ്ചു വരെയുള്ള യാത്രകൾ പൂർണ്ണമായും നിരോധിച്ചിട്ടുമുണ്ട്. അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് മാത്രമെ ഇളവുണ്ടായിരിക്കുകയുള്ളുവെന്നും ഉത്തരവിൽ പറയുന്നു.

ഫറോക്ക് നഗരസഭാ ഓഫീസിൽ പതിനാല് ദിവസത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നരസഭാധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച വ്യക്തി 22 ന് നഗരസഭാ ഓഫീസിൽ വരികയും കൂടുതൽ പേരുമായി സമ്പർക്കും പുലർത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം. പേരാമ്പ്ര ടൗണിൽ നാളെ മുതൽ ട്രാഫിക്ക് പരിഷ്‌ക്കാരം നടപ്പാക്കും. ഒറ്റ, ഇരട്ട അക്ക നമ്പർ വ്യവസ്ഥയിലായിരിക്കും ഇന്ന് മുതൽ സർവ്വീസ് നടത്താൻ അനുവാദം. ഡ്രൈവർമാർ യൂണിഫോം, മാസ്‌ക്ക് എന്നിവ നിർബന്ധമായി ധരിക്കുകയും സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കുകയും വേണം. മുഴുവൻ വാഹനങ്ങളും ഡ്രൈവർ സീറ്റ് പാർട്ടീഷൻ ചെയ്ത് വേർതിരിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP