Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പ്രതിരോധത്തിൽ കാഴ്ചവച്ചത് മികച്ച പ്രവർത്തനം; ഇന്ത്യൻ നഴ്‌സിന് സിംഗപ്പൂർ പ്രസിഡന്റിന്റെ വിശിഷ്ട സേവാ മെഡൽ

കോവിഡ് പ്രതിരോധത്തിൽ കാഴ്ചവച്ചത് മികച്ച പ്രവർത്തനം; ഇന്ത്യൻ നഴ്‌സിന് സിംഗപ്പൂർ പ്രസിഡന്റിന്റെ വിശിഷ്ട സേവാ മെഡൽ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് പ്രകടിപ്പിച്ച ഇന്ത്യൻ വംശജയായ നഴ്‌സിന് സിംഗപ്പൂർ സർക്കാരിന്റെ ആദരം. കല നാരായണസ്വാമി എന്ന നഴ്‌സിനാണ് സിംഗപ്പൂർ പ്രസിഡന്റിന്റെ വിശിഷ്ട സേവാ മെഡൽ ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട മികച്ച അഞ്ച് നഴ്‌സുമാരിൽ ഒരാളാണിവർ. ഫലകവും 5,38,720 ഇന്ത്യൻ രൂപയുമാണ് പുരസ്‌കാരം.

കഴിഞ്ഞ 40 വർഷമായി നഴ്‌സായി പ്രവർത്തിക്കുന്ന കല പകർച്ചവ്യാധി രോഗ ശുശ്രൂഷയിൽ സ്‌പെഷ്യലൈസ് ചെയ്തിട്ടുണ്ട്. സിംഗപൂരിലെ നഴ്‌സിങ് മേഖലയിലെ നവീകരണത്തിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. തനിക്ക് കിട്ടിയ പുരസ്‌കാരം ഒരു അംഗീകാരമായി കാണുന്നുവെന്നും 2003ൽ സാർസിൽ നിന്ന് ലഭിച്ച പരിശീലനം താൻ പ്രാവർത്തികമാക്കുകയാണ് ചെയ്തതെന്നും കല പറഞ്ഞു.

2022ൽ പ്രവർത്തനം ആരംഭിക്കുന്ന വുഡ്‌ലാൻഡ്‌സ് ഹെൽത്ത് കാമ്പസിൽ നഴ്‌സിങ് വിഭാഗം മേധാവിയായി ചുമതല ഏറ്റെടുക്കാനൊരുങ്ങുകയാണ് കല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP