Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത് നിലനിൽക്കും; ബാക്കി സ്ഥലങ്ങളിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകും; തിരുവനന്തപുരം നഗരം പൂർണമായും അടച്ചിടുന്നത് തുടരില്ലെന്ന് മേയർ കെ. ശ്രീകുമാർ

രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത് നിലനിൽക്കും; ബാക്കി സ്ഥലങ്ങളിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകും; തിരുവനന്തപുരം നഗരം പൂർണമായും അടച്ചിടുന്നത് തുടരില്ലെന്ന് മേയർ കെ. ശ്രീകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരം പൂർണമായും അടച്ചിടുന്നത് തുടരില്ലെന്ന് മേയർ കെ. ശ്രീകുമാർ. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ലോക്ഡൗൺ അവസാനിച്ചാൽ കണ്ടെയിന്മെന്റ് സോണിൽ മാത്രം നിയന്ത്രണങ്ങൾ തുടരുമെന്നും മേയർ പറഞ്ഞു. ന​ഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക് ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് തിരുവനന്തപുരം മേയറുടെ പ്രതികരണം. പൂർണമായ അടച്ചിടൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കുന്ന തീരദേശത്തും കണ്ടെയിന്മെന്റ് സോണിലും മാത്രമാക്കുമെന്നാണ് മേയർ കെ. ശ്രീകുമാർ വ്യക്തമാക്കുന്നത്.

നഗരം പൂർണമായും അടച്ചിടുന്ന സാഹചര്യത്തിലേക്ക് ഇനിയും കടക്കേണ്ട സാഹചര്യമില്ല. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത് നിലനിൽക്കും. ബാക്കി സ്ഥലങ്ങളിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോവുകയാണ്. ആൾക്കൂട്ടം ഒഴിവാക്കുക, സമൂഹവ്യാപനം ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോവുക എന്ന സമീപനമാണ് നഗരസഭ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത് - മേയർ പറഞ്ഞു.
രോഗവ്യാപനം ഇല്ലാത്ത സ്ഥലങ്ങളിൽ നിലവിൽ അനുവദനീയമായ കടകൾക്ക് പുറമേ ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാം, ഏതൊക്കെ ഓഫീസുകൾ തുറക്കാം, സമയക്രമീകരണം തുടങ്ങിയവ ജില്ലാ ഭരണകൂടം നിശ്ചയിക്കും. ഹോട്ടലുകൾ തുറക്കുന്നതിലും പൊതുഗതാഗതത്തിനും സർക്കാർ നിർദ്ദേശം പ്രധാനമാണ്. ഇതു സംബന്ധിച്ച അറിയിപ്പുകൾ വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്നും മേയർ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. വൈറസ് വ്യാപനം തീരദേശമേഖലയിലും നഗര- ഗ്രാമ മേഖലകളിലും രൂക്ഷമാകുന്നതിനിടെ ആദിവാസി മേഖലയിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് നഗരത്തിൽ നടപ്പിലാക്കിയിരുന്ന സമ്പൂർണ ലോക്ഡൗൺ നാളെ അവസാനിക്കുന്നത്. അതിനിടെ, സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുത്തേണ്ട എന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനിച്ചു.

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ അപ്രായോഗികമാണെന്ന് സംസ്ഥാന മന്ത്രിസഭായോഗം വിലയിരുത്തി. ഇതിന് പകരം കോവിഡ് രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കാനാണ് പ്രത്യേകമന്ത്രിസഭായോഗം തീരുമാനിച്ചത്. വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുഷ്‌കരമാകുമെന്ന വിദഗ്ധ സമിതി അംഗങ്ങളുടെ അഭിപ്രായം മന്ത്രിസഭായോഗം പരിഗണിച്ചു. കഴിഞ്ഞദിവസം ചേർന്ന സർവകക്ഷിയോഗവും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ നിയന്ത്രണം കൂടുതൽ കർശനമാക്കാനും, ഇത്തരം പ്രദേശങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ടെയ്ന്മെന്റ്, ക്രിട്ടിക്കൽ കണ്ടെയ്‌മെന്റ് സോണുകൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണമാണ് കർക്കശമാക്കുന്നത്. ഇത്തരം പ്രദേശങ്ങളിൽ കടകൾ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ജില്ലാ ഭരണകൂടത്തിന് ഉചിതമായ തീരുമാനം എടുക്കാമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയും കളക്ടറും അടക്കമുള്ള വിദഗ്ധസമിതി അവലോകനം നടത്തിയശേഷം തീരുമാനമെടുക്കാമെന്നും മന്ത്രിസഭായോഗത്തിൽ ധാരണയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP