Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ സി എഫ് ചരിത്ര പ്രഭാഷണം നാളെ

ഐ സി എഫ് ചരിത്ര പ്രഭാഷണം നാളെ

സ്വന്തം ലേഖകൻ

ദുബൈ: തുർക്കിയിലെ അയ സോഫിയ മസ്ജിദായി പരിവർത്തിക്കപ്പെട്ട സാഹചര്യത്തിൽ ഉയർന്ന വിവാദവും വസ്തുതയും പരിശോധിക്കുന്നത്തിനായി ഐ സി എഫ് സംഘടിപ്പിക്കുന്ന ചരിത്ര പ്രഭാഷണം നാളെ 28 /7 /2020 ചൊവ്വ നടക്കും. പ്രമുഖ മാധ്യമ പ്രവർത്തകൻ മുസ്തഫ പി എറയ്ക്കൽ ആണ് പ്രഭാഷണം നടത്തുന്നത്. ചൊവ്വ (മക്ക സമയം രാത്രി 8 മണിക്ക് സൂം ഓൺലൈൻ വഴിയും ഐ സി എഫ് ഫെയ്സ് ബുക്ക് പേജിലും ലൈവ് ലഭ്യമാവും.

AD 537 ൽ ബൈസാന്റിൻ കാലത്ത് ഇസ്താംബൂളിൽ നിർമ്മിക്കപ്പെട്ട അയ സോഫിയ കുരിശ് യുദ്ധങ്ങൾക്കൊടുവിൽ 1453ൽ മുഹമ്മദ് ഫതിഹിന്റെ നേതൃത്വത്തിൽ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയപ്പോൾ മുസ്ലിംകൾ അയാ സോഫിയ വില കൊടുത്ത് വാങ്ങി മസ്ജിദായി ഉപയോഗപ്പെടുത്തുകയായിരുന്നു. പിന്നീട് 1920 ൽ മുസ്തഫാ കമാൽ പാഷയുടെ നേതൃത്വത്തിൽ തുർക്കിയിൽ പാശ്ചാത്യവൽകരണം നടന്നപ്പോൾ 1936 ൽ അറ്റകുറ്റപണികൾക്കായി മസ്ജിദ് അടച്ചിട്ടപ്പോൾ പിന്നീട് തുറന്നത് മ്യൂസിയം എന്ന പേരിലാണ്. ഇപ്പോൾ തുർക്കി സർക്കാരിന്റെ നേതൃത്വത്തിൽ പ്രസ്തുത ചരിത്ര നിർമ്മിതി പള്ളിയായി പുനർ പരിവർത്തനം നടന്നതിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ വിവാദങ്ങളെ പരിശോധിച്ചു കൊണ്ടാണ് പ്രഭാഷണം.

ഐ സി എഫിന്റെ ആഭിമുഖ്യത്തിലുള്ള ടാലന്റ് ക്ലബ് ആണ് പ്രഭാഷണം ഒരുക്കുന്നത്. ആനുകാലിക വിഷയങ്ങളിലുള്ള ഇത്തരം പ്രഭാഷണങ്ങളും ചർച്ചാ വേദികളും തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP