Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്ഡുവിലെ യു.എസ് കോൺസുലേറ്റിലെ പതാക താഴ്‌ത്തി

ചെങ്ഡുവിലെ യു.എസ് കോൺസുലേറ്റിലെ പതാക താഴ്‌ത്തി

പി പി ചെറിയാൻ

വാഷിങ്ടൺ: ചെങ്ഡുവിലെ യു.എസ് കോൺസുലേറ്റ് അടച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിക്കിടെ ചെങ്ഡുവിലെ യു.എസ് കോൺസുലേറ്റിലെ പതാക ജൂലൈ 27 തിങ്കളാഴ്ച രാവിലെയാണ് താഴ്‌ത്തിയത്. യു.എസ്. കോൺസുലേറ്റ് അടയ്ക്കാൻ അമേരിക്കയോട് ചൈന നിർദേശിച്ചതിന് പിന്നാലെയാണ് നടപടി.. കോൺസുലേറ്റ് അടയ്ക്കുന്ന ദൃശ്യങ്ങൾ ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി പുറത്ത് വിട്ടു.കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും ഓഫീസിൽ നിന്നും ഇറങ്ങിയെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടയ്ക്കാൻ അമേരിക്ക ചൈനയ്ക്ക് 72 മണിക്കൂർ സമയം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികാര നടപടിയായി ചൈന യു.എസ്. കോൺസുലേറ്റ് അടയ്ക്കാൻ നിർദേശിച്ചത്.

കോവിഡ്, വ്യാപാര കരാർ തുടങ്ങി അമേരിക്കയും ചൈനയും തമ്മിൽ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇരു രാജ്യങ്ങളിലേയും കോൺസുലേറ്റ് അടയ്ക്കാനായി രാജ്യങ്ങൾ പരസ്പരം ആവശ്യപ്പെടുന്ന നടപടിയുണ്ടാകുന്നത്.

യു.എസ് കോൺസുലേറ്റ് ജനറലിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

'തുല്യവും പരസ്പര പൂരകവുമായ നടപടി'യെന്നാണ് ചൈനയിലെ വിശകലന വിദഗ്ദ്ധർ ഈ നടപടിയെ വിശേഷിപ്പിച്ചത്.

ചൈനയുടെ കോൺസുലേറ്റ് യു.എസ് കമ്പനികളുടെ വ്യാപാര രഹസ്യങ്ങൾ നിയമവിരുദ്ധമായി തട്ടിയെടുക്കുന്നതിനുള്ള ചാരപ്രവർത്തനത്തിന്റെ കേന്ദ്രമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു.

ചൈന ലോകത്തിന് ഭീഷണിയുണ്ടാക്കുന്നെന്നും കാലിഫോർണിയയിൽ നടത്തിയ പ്രസംഗത്തിൽ പോംപിയോ പറഞ്ഞു. ചാരവൃത്തി നടത്തുന്ന കേന്ദ്രമായതിനാലാണ് ഹ്യൂസ്റ്റണിലെ ചൈനയുടെ കോൺസുലേറ്റ് അടപ്പിച്ചതെന്നും പോംപിയോ പറഞ്ഞു. അമേരിക്കയുടെ വ്യാപാര രഹസ്യങ്ങൾ ചൈന ചോർത്തുന്നതായും അമേരിക്ക ആരോപിച്ചു. പെട്ടെന്നായിരുന്നു ചൈനയോട് കോൺസുലേറ്റ് അടയ്ക്കാനുള്ള തീരുമാനം അമേരിക്ക അറിയിക്കുന്നത്. മൂന്ന് ദിവസമായിരുന്നു അമേരിക്ക ചൈനയ്ക്ക് അനുവദിച്ചിരുന്ന സമയം.എന്നാൽ കോൺസുലേറ്റ് സാധാരണ ഗതിയിലാണ് പ്രവർത്തിച്ചിരുന്നതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ പ്രതികരിച്ചത്.

കോൺസുലേറ്റ് അടയ്ക്കാനുള്ള അമേരിക്കയുടെ ആവശ്യത്തോട് ശക്തമായ ഭാഷയിലായിരുന്നു അന്ന് ചൈന പ്രതികരിച്ചത്. ഇതിന് പ്രതികാര നടപടിയുണ്ടാകുമെന്നും ചൈന മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP