Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രധാനമന്ത്രി നരേന്ദ്ര മോദി ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളുമായി മൻ കീ ബാതിൽ സംവദിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ജൂലൈ 26ന് രാവിലെ 11 മണിക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമർത്ഥരായ കുട്ടികളുമായി സംവദിച്ചിരുന്നു. അക്കൂട്ടത്തിൽ കേരളത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള വിനായക് എന്ന വിദ്യാർത്ഥിയുമായും പ്രധാനമന്ത്രി സംസാരിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലുമായി നടന്ന

സംസാരത്തിന്റെ മലയാളം തർജ്ജമ താഴെക്കൊടുത്തിരിക്കുന്നു.

വരൂ. ഇനി നമുക്ക് കേരളത്തിലെ എറണാകുളത്തേക്കു പോകാം. കേരളത്തിലെ യുവാവുമായി സംസാരിക്കാം.
മോദിജി - ഹലോ
വിനായക് - ഹലോ സർ, നമസ്‌കാരം.
മോദിജി - അഭിനന്ദനങ്ങൾ വിനായക്.
വിനായക് - താങ്ക്യൂ സർ
മോദിജി - സബാഷ് വിനായക് സബാഷ്.
വിനായക് - താങ്ക്യൂ സർ.
മോദിജി - ആവേശം എങ്ങനെയുണ്ട്?
വിനായക് - വലിയ ആവേശത്തിലാണ് സർ.
മോദിജി - സ്പോർട്സിൽ താൽപര്യമുണ്ടോ?
വിനായക് - ബാഡ്മിന്റൻ
മോദിജി - ബാഡ്മിന്റൻ?
വിനായക് - അതെ സർ.
മോദിജി - സ്‌കൂളിൽ പരിശീലനത്തിന് ചാൻസ് വല്ലതും ഉണ്ടോ?
വിനായക് - ഇല്ല. സ്‌കൂളിൽ ഞങ്ങൾക്ക് നേരത്തെ തന്നെ അല്പം പരിശീലനം കിട്ടി.
മോദിജി - ങാഹാ
വിനായക് - ഞങ്ങളുടെ ടീച്ചേഴ്‌സ് നിന്നും
മോദിജി - ങാഹാ
വിനായക് - ഞങ്ങൾക്ക് പുറത്ത് പങ്കെടുക്കാൻ അവസരം കിട്ടട്ടെ എന്ന് ഉദ്ദേശിച്ചായിരുന്നു.
മോദിജി - വാഹ്
വിനായക് - സ്‌കൂളിൽ നിന്നും തന്നെ
മോദിജി - എത്ര സംസ്ഥാനങ്ങളിൽ പോയിട്ടുണ്ട്?
വിനായക് - ഞാൻ കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമേ പോയിട്ടുള്ളൂ.
മോദിജി - കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമോ?
വിനായക് - അതേ സർ.
മോദിജി - ഡൽഹിയിൽ വരാൻ താല്പര്യമുണ്ടോ?
വിനായക് - ഉവ്വ് സാർ, ഞാൻ ഉന്നതപഠനത്തിന് ഡൽഹി യൂണിവേഴ്‌സിറ്റിയിൽ അപേക്ഷിച്ചിട്ടുണ്ട്.
മോദിജി - വാഹ്. അതായത് ഡൽഹിയിലേക്ക് വരികയാണ്.
വിനായക് - അതെ.
മോദിജി - പറയൂ, ഭാവിയിൽ ബോർഡ് എക്‌സാം എഴുതുന്ന കുട്ടികൾക്ക് എന്തെങ്കിലും സന്ദേശം ഉണ്ടോ നൽകാൻ?
വിനായക് - കഠിനാധ്വാനവും സമയ സദുപയോഗവും വേണം
മോദിജി - അതായത് കൃത്യമായ സമയ സദുപയോഗം.
വിനായക്- അതേ സർ.
മോദിജി- വിനായക്, എന്തൊക്കെയാണ് നിങ്ങളുടെ ഹോബികൾ?
വിനായക് - ബാഡ്മിന്റൺ, പിന്നെ റോവിങ്.
മോദിജി - സോഷ്യൽ മീഡിയയിൽ സജീവമാണോ?
വിനായക് - അല്ല സർ. സ്‌കൂളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ
ഉപയോഗിക്കാൻ അനുമതി ഇല്ല.
മോദിജി- ഏതായാലും നിങ്ങള് ഭാഗ്യവാനാണ്.
വിനായക് - അതേ സർ.
മോദിജി - നല്ലത്, ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ വിനായക്.
വിനായക് - നന്ദി സർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP