Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിലമ്പൂർ എംഎൽഎ പി.വി അൻവർ എസ്‌റ്റേറ്റ് തട്ടിയെടുക്കാൻ നോക്കിയത് പലതവണ; ഇതിനെതിരെ താൻ പരാതിനൽകി ചെറുത്തുനിൽക്കുകയാണിപ്പോൾ; ഇതിനിടയിൽ ഗുണ്ടകളെ വിട്ട് എസ്‌റ്റേറ്റിലെ കൃഷികൾ നശിപ്പിക്കുന്നുവെന്നും ജയമുരുകേഷ്; ലോക്ഡൗൺ കാലത്ത് മാത്രം അഞ്ചുതവണയാണ് തന്റെ എസ്‌റ്റേറ്റിൽ ഗുണ്ടാഅക്രമം നടത്തി കാർഷിക വിളകൾ നശിപ്പിച്ചതെന്നും പരാതിക്കാരി

നിലമ്പൂർ എംഎൽഎ പി.വി അൻവർ എസ്‌റ്റേറ്റ് തട്ടിയെടുക്കാൻ നോക്കിയത് പലതവണ; ഇതിനെതിരെ താൻ പരാതിനൽകി ചെറുത്തുനിൽക്കുകയാണിപ്പോൾ; ഇതിനിടയിൽ ഗുണ്ടകളെ വിട്ട് എസ്‌റ്റേറ്റിലെ കൃഷികൾ നശിപ്പിക്കുന്നുവെന്നും ജയമുരുകേഷ്; ലോക്ഡൗൺ കാലത്ത് മാത്രം അഞ്ചുതവണയാണ് തന്റെ എസ്‌റ്റേറ്റിൽ ഗുണ്ടാഅക്രമം നടത്തി കാർഷിക വിളകൾ നശിപ്പിച്ചതെന്നും പരാതിക്കാരി

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ എംഎൽഎ പി.വി അൻവർ പലതവണ എന്റെ എസ്‌റ്റേറ്റ് തട്ടിയെടുക്കാൻ നോക്കിയിട്ടുണ്ട്. ഇതിനെതിരെ താൻ പരാതിനൽകി ചെറുത്തുനിൽക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴും എന്നെ അക്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ലോക്ഡൗൺ സമയമായതുകൊണ്ട് തന്നെ ഏറെ പ്രയാസമുണ്ട്. ലോക്ഡൗൺ കാലത്ത് മാത്രം അഞ്ചുതവണയാണ് തന്റെ എസ്‌റ്റേറ്റിൽ ഗുണ്ടാഅക്രമം നടത്തി കാർഷിക വിളകൾ നശിപ്പിച്ചതെന്നും പി.വി അൻവർ എംഎൽഎക്കെതിരായ പരാതിക്കാരിയായ ജയ മുരുഗേഷ് പറഞ്ഞു. എംഎൽഎ തന്നെയാണ് ഇതിന് പിന്നിലെന്ന് തങ്ങൾ സംശയിക്കുന്നതെന്നും ഇവരുടെ ഗുണ്ടാസംഘംതന്നെയാണ് അക്രമത്തിന് പിന്നിലെന്നും ജയമുരുകേഷ് പറഞ്ഞു.

ജയമുരുകേഷിന്റെ പൂക്കോട്ടുംപാടം മാമ്പറ്റയിലെ ബൃന്ദാവൻ എസ്റ്റേറ്റിലെ 225 കമുകിൻ തൈകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ രണ്ടു പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. എസ്റ്റേറ്റിന്റെ മെയിൻ ഗെയിറ്റിനു സമീപത്തെ പുരയിടത്തോട്് ചേർന്ന് നട്ടുവളർത്തിയ ഒന്നര വർഷം വളർച്ചയുള്ള കമുകിൻ തൈകളാണ് ഇന്നലെ രാത്രി വെട്ടി മുറിച്ചത്. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ പൂക്കോട്ടുമ്പാടം മാമ്പറ്റയിലെ കൈനോട്ട് അൻവർ സാദത്ത് (35), മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ് (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ജയ മുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള പാട്ടക്കരിമ്പ് റീഗൾ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയ കേസിലും ഇരുവരും പ്രതികളാണ്.

മരങ്ങൾ കടത്തുന്നതിനിടെ ട്രാക്ടറും പിന്നീട് മരം കടത്താനുപയോഗിച്ച് ലോറിയും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 14ന് റീഗൾ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ കൂറ്റമ്പാറയിലെ ഉഷ എസ്റ്റേറ്റിൽ റീപ്ലാന്റേഷന്റെ ഭാഗമായി നട്ട 716 റബർ മരങ്ങൾ നശിപ്പിച്ചിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. കോവിഡ് ലോക്ഡൗണിനിടെ ഏപ്രിൽ 13ന് ജയമുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള റീഗൾ എസ്റ്റേറ്റിലെ 16 ഏക്കർ തീയിട്ടു നശിപ്പിച്ചിരുന്നു.

മൂന്നുമാസമായിട്ടും ഈ കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. റീഗൾ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയിൽ നേരത്തെ പി.വി അൻവർ എംഎൽഎയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ എസ്റ്റേറ്റിലെ റബർ മരങ്ങൾ കൈയേറി ടാപ്പ് ചെയ്തും രണ്ട് കുഴൽകിണറുകളിലെ മോട്ടോർ നശിപ്പിച്ചും നിരന്തരം അതിക്രമങ്ങൾ തുടർന്നിരുന്നു. ഇപ്പോൾ കാർഷിക വിളകൾ വെട്ടിനശിപ്പിക്കുന്ന മനുഷ്യത്വരഹിതമായ അക്രമണമാണ് നടത്തുന്നതെന്നും ജയ മുരുഗേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP