Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഇല്ല; പൂർണമായി അടച്ചിടുന്നത് അപ്രായോഗികമെന്ന് മന്ത്രി സഭാ തീരുമാനം; രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം തുടരും; ഓൺലൈൻ മന്ത്രിസഭായോഗത്തിൽ സമ്പൂർണ ലോക്ക് ഡൗൺ വേണ്ടന്ന തീരുമാനം; സംസ്ഥാനത്ത് മരണ സംഖ്യ ഉയരുന്നതും ആശങ്കയിൽ; ഇന്ന് മാത്രം റിപ്പോർട്ട ചെയ്തത് അഞ്ച് മരണം; ജില്ലാ തലങ്ങളിൽ നിയന്ത്രണം തീരുമാനിക്കാനും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ഇല്ല. സമ്പൂർണ ലോക് ഡൗൺ അപ്രായോഗികമാണെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു.

വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഓൺലൈനിൽ മന്ത്രിസഭാ യോഗം ചേർന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓൺലൈനായി ചേർന്നത്. മന്ത്രിമാർക്ക് വീട്ടിലും ഓഫീസിലുമിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്.ഇന്നലെ പതിനൊന്ന് പേരുടെ മരണം റിപ്പോർട്ട് ചെയ്ത കേരളത്തിൽ ഇന്ന് രാവിലെ വീണ്ടും ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നലെ അഞ്ച് പേരുടെ മരണം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ കേരളത്തിലെ മൊത്തം മരണം 64 ആയിരുന്നു. അതിന് ശേഷം ഇന്ന് രാവിലെ വരെ മരിച്ച ഏഴ് പേരുടെ മരണം കൂടി ചേർക്കുമ്പോൾ കേരളത്തിൽ കോവിഡ് 19 വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 71 ആയി. എന്നാൽ സർക്കാറിന്റെ കോവിഡ് ഡാറ്റാ സൈറ്റുകളിൽ മരണം 61 ആണ്. കേരളത്തിൽ ഇതുവരെയുള്ള മൊത്തം രോഗികളുടെ എണ്ണം 19,025 ആണ്. സജീവമായ 9,655 പേരാണുള്ളത്. 9300 പേർ രോഗമുക്തി നേടി.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് തിരുവനന്തപുരത്താണ്. 2,754 ആണ് തലസ്ഥാന ജില്ലയിലെ രോഗികളുടെ എണ്ണം.

പൂന്തുറയിൽ സമൂഹവ്യാപനമുണ്ടായെന്ന് സർക്കാർ തന്നെ സമ്മതിച്ചിരിക്കുന്നു. തിരുവനന്തപുരത്ത് മാത്രം 15,169 പേർ ക്വാറന്റീനിലാണ്. 11 പേരാണ് തിരുവനന്തപുരത്ത് മാത്രം ഇതുവരെയായി മരിച്ചത്.കൊല്ലത്ത് 879 രോഗികളാണ് ഉള്ളത്. 4 മരണവും രേഖപ്പെടുത്തി. 8991 പേർ ജില്ലയിൽ ക്വാറന്റീനിലുണ്ട്. ഏറ്റവും കൂടുതൽ രോഗികളുള്ള മൂന്നാമത്തെ ജില്ല ഏറണാകുളമാണ്. 819 സജീവ രോഗികളുള്ള എറണാകുളത്ത് ഇതുവരെയായി 7 പേർ മരിച്ചു. 13,795 പേർ എറണാകുളത്ത് ക്വാറന്റീനിലാണ്.

805 സജീവ രോഗികളുള്ള ആലപ്പുഴയിൽ 6406 പേർ ക്വാറന്റീനിലാണ്. നാല് പേർ ആലപ്പുഴയിൽ മരിച്ചു. 702 സജീവ രോഗികളുള്ള കാസർകോട് ചികിത്സയിലുള്ളത് 4,386 പേരാണ്. കാസർകോട് ജില്ലയിൽ നാല് പേർ മരിച്ചു. കോഴിക്കോട് 5 മരണമാണ് ഇതുവരെ രേഖപ്പെടുത്തിയത്. 598 സജീവരോഗികളുള്ള കോഴിക്കോട് 11,787 പേർ ക്വാറന്റീനിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സജീവ രോഗികളുള്ളത് തിരുവനന്തപുരത്താണെങ്കിൽ ഏറ്റവും കൂടുതൽ പേർ ക്വാറന്റീനിലുള്ളത് മലപ്പുറം ജില്ലയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP