Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗദി: കൊറോണാ പശ്ചാത്തലത്തിൽ പ്രവാസികളുടെ ഇഖാമ സൗജന്യമായി പുതുക്കി തുടങ്ങി; വിസിറ്റിങ് വിസയിലുള്ളവർക്കും ഫീസൊന്നുമില്ലാതെ മൂന്ന് മാസം നീട്ടി നൽകൽ; പുറത്തുള്ളവരുടെ റീ എൻട്രി കാലാവധിയും നീട്ടി നൽകുന്നു

സൗദി: കൊറോണാ പശ്ചാത്തലത്തിൽ പ്രവാസികളുടെ ഇഖാമ സൗജന്യമായി പുതുക്കി തുടങ്ങി; വിസിറ്റിങ് വിസയിലുള്ളവർക്കും ഫീസൊന്നുമില്ലാതെ മൂന്ന് മാസം നീട്ടി നൽകൽ; പുറത്തുള്ളവരുടെ റീ എൻട്രി കാലാവധിയും നീട്ടി നൽകുന്നു

അക്‌ബർ പൊന്നാനി

ജിദ്ദ: കൊറോണയുടെ പശ്ചാത്തലത്തിൽ, പ്രവാസികളുടെ സാധുത തീർന്ന ഇഖാമ (താമസ രേഖ) സൗദി അറേബ്യ മൂന്നു മാസത്തേക്ക് കൂടി നീട്ടി നൽകി തുടങ്ങി. സൗജന്യമായാണ് സൗദിയുടെ ഈ സന്മനസ്സ്. ജൂലൈ ആദ്യവാരത്തിൽ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ, ഇഖാമയുടെ കാലാവധി മൂന്ന് മാസത്തേയ്ക്ക് സൗജന്യമായി പുതുക്കി നൽകുന്ന ആനുകൂല്യം രാജ്യത്തിന് പുറത്തുള്ളവർക്ക് മാത്രമാണ് എന്ന വിശദീകരണം നിലനിന്നിരുന്നു. പുതിയ നടപടിയുടെ ഈ ആനുകൂല്യം രാജ്യത്തിനകത്ത് ഉള്ളവർക്കും ലഭിക്കുമെന്നായി.

രാജ്യത്തിന് പുറത്തുള്ളവർക്കെന്ന പോലെ നിലവിൽ രാജ്യത്തിനകത്ത് കഴിയുന്നവർക്കും ഇഖാമ സൗജന്യമായി പുതുക്കി തുടങ്ങി. രാജ്യത്തിന് അകത്തുള്ളവരുടെ ഇഖാമ പുതുക്കാൻ അബ്ഷിർ പോർട്ടൽ വഴി പ്രത്യേകമായി അപേക്ഷിക്കേണ്ടതുമില്ല. മറിച്ച്, താനേ തന്നെ ഇഖാമ പുതുക്കി കിട്ടും.

അതോടൊപ്പം, രാജ്യത്തിനകത്ത് കുടുങ്ങി കിടക്കുന്ന വിസിറ്റിങ് വിസക്കാരുടെ വിസാ കാലാവധിയും സൗദി ദീർഘിപ്പിച്ചു നൽകുന്നു. മൂന്ന് മാസത്തേക്കാണ് ദീർഘിപ്പിക്കുക. സൗജന്യമായാണ് ഈ സേവനവും. ഇതും താനേ തന്നെ പുതുക്കിയതായി മാറും.

അതേപോലെ, അവധിയിലും മറ്റും പോയി കൊറോണാ ചുറ്റുപാടിൽ അന്തരാഷ്ട്ര വിമാന സർവീസുകൾ നിലച്ചു പോയത് മൂലം സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ നിൽക്കുന്ന വിദേശികളുടെയും അവരുടെ ആശ്രിതരുടെയും റീ-എൻട്രി വിസയും ഇപ്രകാരം പുതുക്കി കൊടുക്കും. ഇത് അബഷിർ പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷ പരിഗണിച്ചാണ് ചെയ്യുക.

അപേക്ഷകൻ നിലവിൽ സൗദിക്കു പുറത്തായിരിക്കണമെന്നും, അയാളുടെ ഇഖാമ, റീ എൻട്രി ദീർഘിപ്പിക്കുന്ന കാലയളവിലും സാധുതയുള്ളതായിരിക്കണമെന്നുമാണ് റീ എൻട്രി പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ. റീ എൻട്രി വിസയുടെ കാലാവധി അവസാനിച്ച് 60 ദിവസം പൂർത്തിയാകാനും പാടില്ല. റീ എൻട്രി പുതുക്കുന്നതിനുള്ള ഫീസ് ഇപ്രകാരമാണ്: സിംഗിൾ റീ എൻട്രി 100 റിയാൽ, മൾട്ടിപ്പിൾ റീ എൻട്രി 200 റിയാൽ.

സൗദി പാസ്‌പോർട്ട് (ജവാസാത്ത്) വിഭാഗം ആസ്ഥാനം അറിയിച്ചതാണ് ഇക്കാര്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP