Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം.ഇ.എസ് കുവൈത്ത് ചാപ്റ്റർ മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു

എം.ഇ.എസ് കുവൈത്ത് ചാപ്റ്റർ മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ മാനസിക സമ്മർദ്ദം: കാരണങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്ലാസ് ശ്രദ്ധേയമായി. മോട്ടിവേഷൻ ക്ലാസ്സുകളിലൂടെ ശ്രദ്ധേയനായ പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ: സചിത്താണ് ക്ളാസ്സിനു നേതൃത്വം നൽകിയത്. മാതാപിതാക്കൾ കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാർ ആവുകയും സ്വയം പര്യാപ്തത വരാൻ കുട്ടികളെ ചെറുപ്പം മുതൽ പരിശീലനം നല്കണമെന്നും ഡോ:സചിത്ത് പറഞ്ഞു. അനുയോജ്യമായ മേഖല കണ്ടെത്തി കൃത്യമായ ലക്ഷ്യത്തോടെയായിരിക്കണം നമ്മൾ കുട്ടികളെ ജീവിതത്തിൽ മുന്നോട്ട് നയിക്കേണ്ടത്. അതുപോലെ തന്നെ കുട്ടികളുടെ പഠന ജീവിത വഴിയിൽ എല്ലാതലങ്ങളിലും അച്ചടക്കം ഉറപ്പ് വരുത്താൻ നമുക്ക് സാധിക്കണമെന്നും, ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ കാണാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നു കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.എം.ഇ.എസ് ഭാരവാഹികളായ പ്രസിഡന്റ് മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അഷ്‌റഫ് അയ്യൂർ ഡോ:സജിത്തിനെ പ്രേക്ഷകർക്കായി പരിചയപെടുത്തി. മുൻ പ്രസിഡന്റ് സാദിഖ് അലി നന്ദിയും രേഖപ്പെടുത്തി. വെബ് കോർഡിനേറ്റർ നാസർ ഇക്‌ബാലിന്റെ നേതൃത്വത്തിൽ സഹീർ, നെസ്ലിൻ, റയീസ് സലേഹ്, നിഹാൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP