Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇഷ്ടത്തിന് വഴങ്ങണം; വാട്‌സാപ്പ് ചാറ്റിലും കൊഞ്ചി കുഴയണം! ഇല്ലെങ്കിൽ വർക്കിങ് അറേഞ്ച്‌മെന്റ് എന്ന പേരിൽ സ്ഥലം മാറ്റം; സഹികെട്ട് ഭർത്താവിനോട് ഭാര്യ പരാതി പറഞ്ഞപ്പോൾ നേതാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി പാഠം പഠിപ്പിക്കലും; അടിവസ്ത്രത്തിൽ രക്ഷപ്പെട്ട നേതാവ് സംഘടനയ്ക്ക് പുറത്തായിട്ടും ഫലമില്ല; റവന്യൂ വകുപ്പിൽ ചൊൽപ്പടിക്ക് നിൽക്കാത്തവർക്ക് ഇത് ട്രാൻസഫർ കാലം; മറുനാടനോട് ഉദ്യോഗസ്ഥ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഇഷ്ടത്തിന് വഴങ്ങണം; വാട്‌സാപ്പ് ചാറ്റിലും കൊഞ്ചി കുഴയണം! ഇല്ലെങ്കിൽ വർക്കിങ് അറേഞ്ച്‌മെന്റ് എന്ന പേരിൽ സ്ഥലം മാറ്റം; സഹികെട്ട് ഭർത്താവിനോട് ഭാര്യ പരാതി പറഞ്ഞപ്പോൾ നേതാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി പാഠം പഠിപ്പിക്കലും; അടിവസ്ത്രത്തിൽ രക്ഷപ്പെട്ട നേതാവ് സംഘടനയ്ക്ക് പുറത്തായിട്ടും ഫലമില്ല; റവന്യൂ വകുപ്പിൽ ചൊൽപ്പടിക്ക് നിൽക്കാത്തവർക്ക് ഇത് ട്രാൻസഫർ കാലം; മറുനാടനോട് ഉദ്യോഗസ്ഥ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ആർ പീയൂഷ്

തിരുവനന്തപുരം: റവന്യൂ വകപ്പിൽ മന്ത്രിയുടെ പ്രഖ്യാപനം മറി കടന്ന് വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ഇഷ്ടക്കാരെ നിയമിക്കുകയും ചെയ്യുന്നതായി ആരോപണം. നിയമ വിരുദ്ധ സ്ഥലമാറ്റത്തിന്റെ രേഖകളും മറുനാടന് കിട്ടിയിട്ടുണ്ട്. റവന്യൂ വകുപ്പിൽ വ്യാപക പ്രതിഷേധമാണ് മന്ത്രിയുടെ വാക്കിനെ മറികടന്നുള്ള സ്ഥലം മാറ്റങ്ങൾക്കെതിരെ ഉയരുന്നത്.

ഭരണകക്ഷിയിൽ സ്വാധീനമുള്ള സംഘടനയാണ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നത്. സംഘടനാ നേതാക്കളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത ഉദ്യോഗസ്ഥരെ ദൂരെ സ്ഥലങ്ങളിലേക്ക് യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് ട്രാൻസ്ഫെർ ചെയ്യുന്നത്. പകരം ഇഷ്ടക്കാരെ നിയമിക്കും. റവന്യൂ മന്ത്രി അധികാരത്തിലേറിയപ്പോൾ വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിൽ ഉദ്യോഗസ്ഥരെ ആവിശ്യമില്ലാതെ ട്രാൻസ്ഫർ ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. അന്ന് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരുടെ ഉത്തരവ് അസാധുവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പഴയ പടിയായിരിക്കുകയാണ് കാര്യങ്ങൾ. ഇതു സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് റവന്യൂ വകുപ്പിലെ പ്രമുഖ മറുനാടനോട് പങ്കുവച്ചത്.

റവന്യൂ വിഭാഗത്തിലെ സ്ഥലം മാറ്റം സംബന്ധിച്ച കാര്യങ്ങൾ നടത്തുന്നത് ഈ സംഘടനയാണ്. ഇവർക്ക് അനിഷ്ടമുള്ളവരെ ദൂര സ്ഥലത്തേക്ക് സ്ഥലംമാറ്റിയാണ് പ്രതികാരം ചെയ്യുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത്. മൂന്ന് വർഷം തികഞ്ഞവർക്ക് സ്ഥലം മാറ്റം ഉണ്ടാവണം എന്ന നിർദ്ദേശമുള്ളപ്പോൾ അഞ്ച് വർഷത്തിൽ കൂടുതൽ ഉള്ളവർ ഇതേ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്.

സംഘടനയുടെ തലപ്പത്തിരിക്കുന്നവരെ വേണ്ട രീതിയിൽ കാണുന്നവരെ ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫർ ചെയ്യും. സത്രീകളായ ഉദ്യോഗസ്ഥരെയാണ് ഈ സംഘടനാ നേതാക്കൾ ചൂഷണം ചെയ്യുന്നത് എന്ന് ഒരു റവന്യൂ ഉദ്യോഗസ്ഥ മറുനാടൻ മലയാളിയോട് പറഞ്ഞു. എല്ലാ വകുപ്പുകളിലും ട്രാൻസ്ഫർ ഓൺലൈനാക്കിയിട്ടും റവന്യൂ വകുപ്പിൽ മാത്രം നടപ്പിലാക്കിയിട്ടില്ല. ഇതിന് കാരണം സംഘടനാ നേതാക്കൾ തന്നെയാണ്. വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിഞ്ഞ് തന്നെയാണ് ഈ ചൂഷണമെന്നും റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്ഥർ അടക്കം പറയുന്നുണ്ട്.

ജീവനക്കാരികളേയും ഏതുവിധേനയും ചൊൽപ്പടിക്ക് നിർത്താൻ ശ്രമിക്കും. സഹകരിക്കുന്നവർക്ക് അവർ പറയുന്ന സ്ഥലത്തേക്ക് ട്രാൻസ്ഫർ കൊടുക്കും. പല സ്ത്രീകളായ ഉദ്യോഗസ്ഥർക്ക് നേരെ പലവിധത്തിൽ ഇവർ സമീപിച്ചിട്ടുണ്ട്. സ്ഥലം മാറ്റിക്കളയും എന്ന് പേടിച്ച് പലരും പരാതിയുമായി മുന്നോട്ട് വരില്ല. അടുത്തിടെ സംഘടനയുടെ തിരുവനന്തപുരത്തെ നേതാവ് ഉദ്യോഗസ്ഥയെ നിരന്തരം ശല്യം ചെയ്യുകയും വാട്ട്സാപ്പിൽ സന്ദേശങ്ങളയക്കുകയും ചെയ്തിരുന്നു. ഗതികെട്ട് ഇക്കാര്യം ഭർത്താവിനോട് അവർ പറയുകയും ഭർത്താവിന്റെ നിർദ്ദേശ പ്രകാരം ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി നാട്ടുകാരുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുകയും ചെയ്തു. അടിവസ്ത്രം മാത്രം ധരിച്ചു നിന്ന ഇയാളെ സംഘടനയിലെ ചില നേതാക്കളെ വിളിച്ചു വരുത്തി പറഞ്ഞു വിടുകയായിരുന്നു. പിന്നീട് നേതാവിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായാണ് വിവരം.

പല സ്ത്രീകളും തിരുവനന്തപുരത്തെ ഈ സംഘടനാ ലോബിയുടെ ഇരകളായിട്ടുണ്ട്. നിവൃത്തികേടുകൊണ്ടാണ് ഇവരൊക്കെ എല്ലാം സഹിച്ച് ഇവരുടെ ചൊൽപ്പടിക്ക് നിൽക്കുന്നത്. ട്രാൻസ്ഫറിനായി ശ്രമിക്കുന്ന ജീവനക്കാരികളെ ഏതുവിധേനയും തങ്ങളുടെ ഇംഗിതങ്ങൾക്കനുസരിച്ച് നിർത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇവർക്ക്. പുരുഷന്മാരായ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും പണമാണ് വാങ്ങുന്നത്. റവന്യൂ വകുപ്പിലെ ഒട്ടുമിക്ക സ്ത്രീകളും ഇവരുടെ പീഡനങ്ങൾക്ക് ഇരയാണെന്ന് തിരുവനന്തപുരം ഓഫീസിലെ ഒരു ജീവനക്കാരി പറയുന്നു.

നേതാക്കളുടെ ചൊൽപ്പടിക്ക് നിൽക്കുന്നില്ലാ എന്ന് വന്നതോടെ സ്ഥലംമാറ്റി പ്രതികാരം ചെയ്തിരിക്കുകയാണ് സംഘടനാ നേതാക്കൾ. ഏറെ നാളായി തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. യാതൊരു കാരണവുമില്ലാതെ ഇവരെ കൊല്ലത്തേക്ക് ട്രാൻസ്ഫർ ചെയ്തു. അതിനാൽ ഇപ്പോൾ ചികിത്സ മുടങ്ങിയിരിക്കുകയാണ്. നേതാക്കളുടെ അനിഷ്ടത്തിനിരയായ ഒടുവിലത്തെ ഇരയാണിവർ.

ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും ആവിശ്യങ്ങൾ നിറവേറ്റി കൊടുക്കാനുമാണ് തൊഴിലാളി സംഘടനകൾ രൂപം കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇഇത്തരം സംഘടനകൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ഭരണകർത്താക്കളുടെ പിൻതുണയും ഒത്താശയും ഉള്ളതിനാൽ ഇവർക്കെതരെ പരാതിപ്പെടാനും കഴിയില്ല. പരാതിപ്പെടുന്നവരെ ഏതു വിധത്തിലും ദ്രോഹിച്ച് നശിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.

നിരന്തരം സ്ത്രീകളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കുമായി നിരവധി സ്ത്രീ സംഘടനകൾ ഉണ്ടെങ്കിലും ആരും ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നില്ല. ഇത്തരം പീഡനങ്ങളിൽ ആത്മഹത്യ ചെയ്യുമ്പോൾ പോലും ഇവർ വാ തുറക്കുക പോലുമില്ലെന്നാണ് വെളിപ്പെടുത്തൽ. പീഡനം തുടർന്നാൽ പരസ്യമായി രംഗത്ത് വരാനാണ് ഇവരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP