Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമസഭ വിളിച്ചുചേർക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ ശുപാർശ തള്ളി ഗവർണർ; ഇതു സംബന്ധിച്ച ഫയൽ ഗവർണർ സർക്കാരിന് തിരിച്ചയച്ചു; വിമത എംഎ‍ൽഎമാർക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചും ഗൊലോട്ട് സർക്കാർ; കലങ്ങി മറിഞ്ഞ് രാജസ്ഥാൻ രാഷ്ട്രീയം; വിട്ടുവീഴ്ചയില്ലാതെ സച്ചിൻ പൈലറ്റും സംഘവം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി :രാജസ്ഥാനിൽ നിയമസഭ വിളിച്ചുചേർക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ ശുപാർശ ഗവർണർ തള്ളി. ഇതു സംബന്ധിച്ച ഫയൽ ഗവർണർ സർക്കാരിന് തിരിച്ചയച്ചു. നിയമസഭ വിളിച്ചുചേർക്കലുമായി ബന്ധപ്പെട്ട് രാജ്ഭവൻ സർക്കാരിനോട് കൂടുതൽ വിശദീകരണങ്ങൾ തേടിയതായും വാർത്താഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നിയമസഭ വിളിച്ചുചേർക്കണമെന്നാണ് രാജസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നത്. നിയമസഭ ചേരുമ്പോൾ വിമത പക്ഷത്തുള്ള സച്ചിൻ പൈലറ്റിനെയും എംഎൽഎമാരെയും അയോഗ്യരാക്കാനാണ് ഗെഹലോട്ട് പക്ഷത്തിന്റെ നീക്കം.

ഇതിനിടെ നിയമസഭ ചേർന്നാൽ കോൺഗ്രസിനെ എതിർക്കാൻ ബിഎസ്‌പി തീരുമാനിച്ചിട്ടുണ്ട്. പാർട്ടി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ആറ് എംഎൽഎമാർക്ക് സർക്കാരിനെതിരെ വോട്ട് ചെയ്യാനാവശ്യപ്പെട്ട് വിപ്പ് നൽകി. രാഷ്ട്രീയപ്രതിസന്ധി സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിച്ചെന്നും, സർക്കാർ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ബിഎസ്‌പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര ആവശ്യപ്പെട്ടു.

അതിനിടെ വിമത കോൺഗ്രസ് എംഎൽഎമാർക്കെതിരേയുള്ള നോട്ടീസിൽ നടപടിയെടുക്കരുതെന്ന രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിനെതിരേ സ്പീക്കർ സി പി ജോഷി നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്പീക്കർക്കുമേൽ കോടതികളുടെ അധികാരം, സഭയ്ക്കുപുറത്തെ വിഷയങ്ങളിൽ സ്പീക്കറുടെ അധികാരം, സ്പീക്കറുടെ അയോഗ്യതാ നോട്ടീസ് ചോദ്യംചെയ്യാനുള്ള അംഗങ്ങളുടെ അവകാശം തുടങ്ങിയവ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിശോധിക്കും.

രാജസ്ഥാനിലെ വിഷയം സുപ്രീംകോടതിക്ക് മുന്നിലെത്തിച്ചത് സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സുപ്രീംകോടതിയിൽ നിന്ന് ഹർജി പിൻവലിച്ച് വിഷയം രാഷ്ട്രീയപരമായി കൈകാര്യം ചെയ്യണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. കോടതിയിൽ നിയമപോരാട്ടം തുടരണമെന്ന് മറുഭാഗവും വാദിക്കുന്നു. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടിനെ തുറന്നെതിർക്കുകയാണ് ചെയ്തതെന്നും, മറ്റൊരു പാർട്ടിയിലേക്കും തങ്ങൾ കൂറുമാറിയിട്ടില്ലെന്നുമാണ് സച്ചിൻ പൈലറ്റ് കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP