Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പമ്പ സാഹിത്യോത്സവം സമാപിച്ചു; ഉദ്ഘാടനം സൂഫി ഗായകൻ മീർ മുക്ത്യാർ അലി സൂഫി ഗാനത്തോടെ; ചെങ്ങന്നൂരിലെ പമ്പാ തീരത്ത് വെച്ച് സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവം; കോവിഡ് കാല സാഹചര്യങ്ങളിൽ നടത്തിയത് വെർച്യുലായി

പമ്പ സാഹിത്യോത്സവം സമാപിച്ചു; ഉദ്ഘാടനം സൂഫി ഗായകൻ മീർ മുക്ത്യാർ അലി സൂഫി ഗാനത്തോടെ; ചെങ്ങന്നൂരിലെ പമ്പാ തീരത്ത് വെച്ച് സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവം; കോവിഡ് കാല സാഹചര്യങ്ങളിൽ നടത്തിയത് വെർച്യുലായി

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ:കേരളത്തിലെ പ്രഥമ സാഹിത്യോത്സവങ്ങളിലൊന്നായ പമ്പ സാഹിത്യോത്സവത്തിന്റെ എട്ടാമത്തെ എഡിഷനു സമാപനമായി. പ്രശസ്ത സൂഫി ഗായകൻ മീർ മുക്ത്യാർ അലി സൂഫി ഗാനത്തോടെയാണ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തത്. കന്നഡ കവയത്രി മംമ്ത സാഗർ ക്യൂറേറ്ററായിരുന്നു. ഫെസ്റ്റിവൽ ഡയറക്ടർമാരായ കനക ഹാമ വിഷ്ണുനാഥും, പി.സി വിഷ്ണുനാഥും ആശംസകൾ അറിയിച്ചു.

കഴിഞ്ഞ ഏഴ് എഡിഷനുകളിൽ ആറും ചെങ്ങന്നൂരിലെ പമ്പാ തീരത്ത് വെച്ച് സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവം, കോവിഡ് കാല സാഹചര്യങ്ങളിൽ വെർച്ച്വലായാണ് നടത്തപ്പെടുന്നത്. ജനാധിപത്യത്തിന്റെ ശബ്ദങ്ങളെ ലോക്ക് ഡൗണിലാക്കരുതെന്ന നിർബന്ധത്തിലാണ് മൂന്ന് ദിവസമായുള്ള സാഹിത്യോത്സവം ഫേസ് ബുക്ക് സ്ട്രീംമിംങ്ങിലൂടെയാണ് നടന്നത്.സിവേ (South India writer's Ensemble ) യുടെ എട്ടാമത് എഡിഷൻ SIWEഫേസ് ബുക്ക് പേജിലൂടെ ആസ്വദിക്കാനും സംവദിക്കുവാനും സാധിക്കുന്ന വിധമാണ് സാഹിത്യോത്സവം ഒരുക്കിയത്.

ഉദ്ഘാടത്തിനു ശേഷം ഏഴ് മുതൽ എട്ടുവരെ 'കാവ്യ സഞ്ചെ'യിൽ വിവിധ രാജ്യ ഭാഷകളിൽ നിന്നുള്ള കവികളുടെ സംഗമമായിരുന്നു. കെ രാജഗോപാൽ (ഇന്ത്യ), ആഞ്ചേസ്റ്റൺ (ഇറ്റലി), അമീനുർ റഹ്മാൻ (ബംഗ്ലാദേശ്), താത്തേവ് ചക്യാൻ (അർമേനിയ), അലീറസ അബീസ് (ഇറാൻ), കനക ഹാമ (ഇന്ത്യ), എറിക് എൻ ചാർലസ് (കാമറൂൺ), ഷാൻ എം ദാഫീദ് (വെയിൽസ്), ലൂണ മൊണ്ടേൻഗ്രോ, അഡ്രിയാൻ ഫിഷർ (ചിലി, യുകെ), മംമ്ത സാഗർ (ഇന്ത്യ) എന്നിവരാണ് കവിത അവതരിപ്പിച്ചത്.

ഫെസ്'റ്റിവലിന്റെ രണ്ടാം ദിവസം 'കോവിഡ് ക്രൈസസ് ആൻഡ് കൺസേൺ' എന്ന പേരിൽ പ്രമുഖ ഡോക്ടർമാർ പങ്കെടുക്കുന്ന സെഷനിൽ, വൈകിട്ട് 5.15 മുതൽ വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ സംവദിച്ചു. ഡോ. ശിവപ്രസാദ് (യു കെ), ഡോ.രേഷ്മ രമേശ് (ബെംഗളൂരു), ഡോ. എസ് എസ് ലാൽ (യു എസ് എ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് 6.30ന് നാടക വിഭാഗത്തിൽ തമിഴ്, കന്നഡ, മലയാളം ഏകാംഗ അവതരണങ്ങൾ അരങ്ങിലെത്തും. എൻ വി ശ്രീകാന്ത് മോഡറേറ്ററായി. മലയാളത്തിൽ നജുമൽ ഷാഹി, തമിഴിൽ മങ്കൈ സംവിധാനം ചെയ്ത ഭാരതിയാരുടെ 'കാട്രു' തമിലരശി അവതരിപ്പിച്ചു.

കന്നഡ ഭാഷയിൽ കമലാദാസിന്റെ കവിതയെ അവലംബിച്ച് ബെംഗളൂരു സഞ്ചാരി തിയ്യറ്റർ ഒരുക്കിയ നാടകത്തിന് മംഗല എൻ ആവിഷ്‌കാരം നൽകി. രാത്രി 7.45 ന് സംഘടിപ്പിക്കുന്ന ഇന്ത്യൻ ഭാഷകളിലെ കവി സംഗമത്തിൽ അനിത തമ്പി മോഡറേറ്ററായി. വി എം ഗിരിജ (മലയാളം), സൽമ (തമിഴ്), അനസൂയ കാംബ്ലെ (കന്നഡ), യാക്കൂബ് (തെലുങ്ക്), ടെൻസിൻ തുൻഡെ (ഇംഗ്ലീഷ്), അൻവർ അലി (മലയാളം), അനാമിക (ഹിന്ദി), പ്രജ്ഞ ദയ പവാർ (മറാത്തി), സമ്പൂർണ ചാറ്റർജി (ഇംഗ്ലീഷ്), അനിത തമ്പി (മലയാളം) എന്നിവർ കവിതാ പാരായണം നടത്തി.പീപ്പിൾ ഫോർ പെർഫോമിങ് ആർട്ട്‌സ് ആൻഡ് മോർ (പമ്പ ) സാഹിത്യോത്സവം 26 ന് അവസാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP