Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനപ്രിയ ഗെയിമായ പബ്ജി അടക്കമുള്ള ആപ്പുകൾക്ക് നിരോധനം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ; നിരോധിക്കാനൊരുങ്ങുന്നത് 275 ആപ്പുകൾ; ദേശീയ സുരക്ഷയും ഡേറ്റാ ചോർച്ചയും മുൻനിർത്തി നടപടിയെന്ന് ആക്ഷേപം; 59 ആപ്പുകൾ നിർത്തലാക്കിയതിന് പിന്നാലെ അടുത്ത സർജിക്കൽ സ്‌ട്രൈക്കെന്ന് സൂചന; ഡിജിറ്റൽ യുദ്ധത്തിൽ ചൈനയോട് വിട്ട് വീഴ്ചയില്ലാതെ രാജ്യം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഇന്ത്യയിൽ പബ്ജി അടക്കമുള്ള ആപ്പുകൾക്ക് നിരോധനം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി സൂചന. ഡേറ്റാ ചോർച്ചയും ദേശീയ സുരക്ഷയും മുൻനിർത്തിയാണ് 275 ആപ്പുകളാണ് നിരോധിക്കാനായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം.ടിക്ക് ടോക്ക് അടക്കമുള്ള 59 ജനപ്രിയ ആപ്പുകൾ നിരോധിച്ചതിന് പിന്നാലെയാണ് പുതിയ സർജിക്കൽ സ്‌ട്രൈക്കിന് ഇന്ത്യ ഒരുങ്ങുന്നത്.

Pubg, Zili, Ali Express, Ludo World തുടങ്ങി ഇന്ത്യയിൽ ഏറെ ഉപയോഗത്തിലുള്ള പല ആപ്പുകളും രണ്ടാം ഘട്ട ഡിജിറ്റൽ സ്‌ട്രൈക്കിൽ നിരോധിക്കപ്പെട്ടേക്കും. ചൈനീസ് ആപ്പുകൾ കൂടാതെ ചൈനീസ് കമ്പനികളുടെ നിക്ഷേപമുള്ള ആപ്പുകളും നിരോധിക്കും.

അമേരിക്കയിൽ ചൈനീസ് ആപ്പുകൾ കൂട്ടത്തോടെ നിരോധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ കടുത്ത നടപടിയിലേക്ക് ഇന്ത്യയും നീങ്ങുന്നത് എന്നാണ് സൂചന. സുരക്ഷാ കാരണങ്ങളും വിവരചോർച്ചയും സ്വകാര്യത ലംഘനവും മുൻനിർത്തിയാണ് ആപ്പുകൾ നിരോധിക്കുന്നതെന്നും രാജ്യത്തെ പൗരന്മാരുടെ വ്യക്തിഗതവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഐടി നിയമങ്ങൾ പരിഷ്‌കരിക്കുന്ന നടപടികൾ ദ്രുത?ഗതിയിൽ പുരോഗമിക്കുകയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം 2009 ലെ വിവരസാങ്കേതികവിദ്യാ നിയമത്തിലെ (പൊതുജനങ്ങളുടെ വിവരങ്ങൾ കൈയടക്കുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷകളും) സെക്ഷൻ 69 എ പ്രകാരമാണ് ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.ആദ്യഘട്ടത്തിൽ 59 ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചിരുന്നത്. 59 ചൈനീസ് അപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നു. പട്ടികയിൽ മറ്റ് ജനപ്രിയ ആപ്ലിക്കേഷനുകളും ഉൾപ്പെടുന്നു ഷെയറിറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, കാംസ്‌കാനർ എന്നിവ ഉൾപ്പെടയുള്ള ജനപ്രിയ ആപ്ലിക്കേഷനുകളായിരുന്നു നിരോധിച്ചവയിൽ ഏറെയും.

ചെറുവീഡിയോകൾ നിർമ്മിക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കിയ ടിക് ടോക് ആപ്പിൽ ഇന്ത്യയിൽ 54 ലക്ഷത്തോളം സജീവ അംഗങ്ങൾ ഉള്ള ടിക്ക് ടോക്ക് നിരോധിച്ചത് ടിക്ക്‌ടോക്ക് ആരാധകരെ നിരാശയിലാഴ്‌ത്തിയിരുന്നു. ടിക് ടോക്കിന് പുറമെ ഷെയർഇറ്റ്, യുസി ബ്രൗസർ, ഹലോ, ലൈക്കീ, യൂക്യാം മേക്ക്അപ്പ്, വീചാറ്റ്, വിഗോ വീഡിയോ ഉൾപ്പടെ മുൻപ് നിരോധിച്ച പട്ടികയിൽ ഉൾപ്പെടുന്നു.

ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ആത്യന്തികമായി തടസ്സമാകുന്ന വിഷയങ്ങൾ വലിയ ആശങ്കയാണെന്നും ഇതിൽ അടിയന്തര നടപടി ആവശ്യമാണെന്നും കേന്ദ്രം പറയുന്നു. ചൈന അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കിയതോടെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP