Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഹൻദാസിന് കാൻസർ സ്ഥിരീകരിച്ചത് ഒരാഴ്ച മുൻപ്; പുഷ്പഗിരി മെഡിക്കൽ കോളജി ശസ്ത്രക്രിയ നിശ്ചയിച്ചത് 30 ന്; നില വഷളായതിനാൽ 25 ന് ആശുപത്രിയിലാക്കി; സ്രവ പരിശോധനയിൽ പോസിറ്റീവ് വന്നത് ഇന്നലെ രാവിലെ; ഗുരുതരാവസ്ഥ കണക്കിലെടുത്ത് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതിനിടെ മരണം: ഡോക്ടർമാർ അടക്കം ക്വാറന്റൈനിൽ

മോഹൻദാസിന് കാൻസർ സ്ഥിരീകരിച്ചത് ഒരാഴ്ച മുൻപ്; പുഷ്പഗിരി മെഡിക്കൽ കോളജി ശസ്ത്രക്രിയ നിശ്ചയിച്ചത് 30 ന്; നില വഷളായതിനാൽ 25 ന് ആശുപത്രിയിലാക്കി; സ്രവ പരിശോധനയിൽ പോസിറ്റീവ് വന്നത് ഇന്നലെ രാവിലെ; ഗുരുതരാവസ്ഥ കണക്കിലെടുത്ത് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതിനിടെ മരണം: ഡോക്ടർമാർ അടക്കം ക്വാറന്റൈനിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞിട്ടും രോഗിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്. ശസ്ത്രക്രിക്കിടെ ഹൃദയാഘാതമുണ്ടായി രോഗി മരിച്ചു. ഡോക്ടർമാർ അടക്കം ക്വാറന്റൈനിൽ പ്രവേശിച്ചു. മെഴുവേലി തുണ്ടുകാട് തെങ്ങിനാൽ മണ്ണിൽ മോഹൻദാസ് (74) ആണ് ഞായറാഴ്ച രാത്രി ഏഴരയോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ മരിച്ചത്.

വൻകുടലിൽ ദശ വളരുന്നതിനെ തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ക്യാൻസർ സ്ഥിരീകരിച്ചത്. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് എന്നാണ് ഫലം വന്നത്. തുടർന്നാണ് പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിൽസ തേടിയത്. 30 ന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ച് 24 ന് വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോൾ വയറു വേദന കലശലായതിനെ തുടർന്ന് കിടങ്ങന്നൂരിലെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.

രോഗം ഗുരുതരമായതിനാൽ അവിടെ നിന്ന് പുഷ്പഗിരിയിലേക്ക് വീണ്ടും കൊണ്ടു പോയി. ശനിയാഴ്ചയാണ് പുഷ്പഗിരിയിൽ പ്രവേശിപ്പിച്ചത്. അടിയന്തിര ശസ്ത്രക്രിയ നടത്താൻ വേണ്ടി അവിടെ സ്രവം ശേഖരിച്ചു. ഞായറാഴ്ച രാവിലെ ഫലം വന്നപ്പോൾ കോവിഡ് പോസിറ്റീവ് ആയിട്ടും ജീവൻ രക്ഷിക്കാൻ വേണ്ടി ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്കിടെ ഇന്നലെ രാത്രി ഏഴരയോടെയാണ് മരിച്ചത്. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രാത്രി തന്നെ നടത്തി. മക്കൾ: പി.എം. അനിൽകുമാർ, അമ്പിളി, അഭിലാഷ് (മസ്‌കറ്റ്). മരുമക്കൾ: സത്യരാജ്, രശ്മി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP