Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേഗനെ രണ്ട് തവണ കണ്ടപ്പോഴേ വീണുപോയ ഹാരി ഐ ലവ് യു പറഞ്ഞു; ആദ്യ കൂടിക്കാഴ്‌ച്ചയിലെ വിവാഹം ഉറപ്പിച്ച് മേഗൻ; പ്രതിസന്ധിയിൽ പോലും സ്വന്തം ഇമേജ് നോക്കി പിതാവ് ചാൾസ് ചതിച്ചെന്ന് ഹാരിക്ക് പരാതി; ബ്രിട്ടീഷ് രാജകുടുംബത്തിന് പുസ്തക തലവേദന തുടരുന്നു

മേഗനെ രണ്ട് തവണ കണ്ടപ്പോഴേ വീണുപോയ ഹാരി ഐ ലവ് യു പറഞ്ഞു; ആദ്യ കൂടിക്കാഴ്‌ച്ചയിലെ വിവാഹം ഉറപ്പിച്ച് മേഗൻ; പ്രതിസന്ധിയിൽ പോലും സ്വന്തം ഇമേജ് നോക്കി പിതാവ് ചാൾസ് ചതിച്ചെന്ന് ഹാരിക്ക് പരാതി; ബ്രിട്ടീഷ് രാജകുടുംബത്തിന് പുസ്തക തലവേദന തുടരുന്നു

സ്വന്തം ലേഖകൻ

കൊട്ടാരവിപ്ലവത്തിന്റെ പുതിയ കഥകളുമായി ഹാരിയുടേയും മേഗന്റേയും ജീവിതകഥ പുറത്തിറങ്ങുമ്പോൾ അതിന്റെ പരിണിതഫലം എന്താവുമെന്നറിയാൻ കാത്തിരിക്കുകയാണ് അനേകം ബ്രിട്ടീഷുകാർ. രണ്ട് തവണ കണ്ടപ്പോഴേ ഹാരി മേഗന് മുന്നിൽ കീഴടങ്ങി എന്നാണ് അവരുടെ അടുത്തകൂട്ടുകാർ പറയുന്നതെന്ന് പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ആദ്യമായി പ്രണയം പ്രകടിപ്പിച്ചതും ഹാരിയായിരുന്നുവത്രെ. ലണ്ടനിലെ സോഹോയിലുള്ള ഡീൻ സ്ട്രീറ്റ് ടൗൺ ടൗൺഹൗസിലെ ആദ്യ ഡേറ്റിംഗിന് ശേഷം തന്നെ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു എന്നും പറയുന്നു.

ഏകദേശം മൂന്ന് മണിക്കൂർ മാത്രം നീണ്ടുനിന്ന ആദ്യ ഡേറ്റിംഗിൽ ഹാരി,തന്റെ സന്നദ്ധ സേവനങ്ങളെ കുറിച്ച് പറയുകയും ഇടക്കിടക്ക് ആഫ്രിക്ക സന്ദർശിക്കുന്ന കാര്യം പറയുകയും ചെയ്തു. ഇത് ഇവരിരുവരിലും ഉള്ള സമാന മനോഭാവത്തെ പരസ്പരം തിരിച്ചറിയാൻ സഹായിച്ചു. നല്ലതിനായി മാറ്റം വരുത്തുവാനുള്ള ശ്രമത്തിൽ ഇരുവരും യോജിച്ച് പ്രവർത്തിക്കണമെന്ന തോന്നൽ ഉണ്ടാവുകയും ചെയ്തുവത്രെ! ആദ്യ ഡേറ്റിംഗിന്റെ സമയത്ത് അവരിരുവരും മാത്രമേ ഉണ്ടായിരുന്നു എങ്കിലും അവർ പരസ്പരം ചുംബിക്കുക പോലും ചെയ്തിരുന്നില്ല എന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞതായി പുസ്തകത്തിൽ എഴുതിയിരിക്കുന്നു. ഉടൻ വീണ്ടും കണ്ടുമുട്ടാനുള്ള പദ്ധതികൾ തയ്യാറാക്കുക മാത്രമാണ് ചെയ്തിരുന്നത്.

അതേ സമയത്ത്, തൊട്ടടുത്ത ദിവസം രാത്രിയായിരുന്നു അടുത്ത സമാഗമം എന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഹാരിയും മേഗനുമായി അടുപ്പമുള്ളവർ, കൊട്ടാരത്തിലെ ജീവനക്കാർ തുടങ്ങിയ നൂറോളം പേരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത് എന്ന് രചയിതാക്കൾ അവകാശപ്പെടുന്നു.

പുസ്തകത്തിന്റെ പുറത്ത് വന്ന ഏറ്റവും പുതിയ ഭാഗത്തിൽ പറയുന്നത് ഇരുവരുടേയും പ്രണയകഥയാണ്. അവരുടെ ആദ്യഡേറ്റിങ്, കെൻസിങ്ടൺ കൊട്ടാരത്തിലേക്കുള്ള ആദ്യ സന്ദർശനം, ഹാരി പ്രണയം പ്രകടിപ്പിച്ചത്, തനിക്കും പ്രണയമാണെന്ന് മേഗൻ പറഞ്ഞത് അങ്ങനെയുള്ള നിരവധി സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. രണ്ടാം ദിവസത്തെ ഡേറ്റിംഗിന് അവരുടെ സ്വകാര്യത സംരക്ഷിക്കാൻ, ഹോട്ടൽ ജീവനക്കാർ കഠിനമായി പ്രയത്നിച്ച കാര്യവും പുസ്തകത്തിൽ പറയുന്നുണ്ട്.

രണ്ടാമത്തെ ഡേറ്റിങ് കഴിഞ്ഞ് ഒരു രാത്രിക്ക് ശേഷം ഹാരി മേഗനെ കെൻസിങ്ടൺ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തന്റെ ജീവിതത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും അവരോട് വിശദമായി പറഞ്ഞു. ആറാഴ്‌ച്ചകൾക്ക് ശേഷം മേഗനുമായി ഒരു യാത്രപോകണമെന്ന് ഹാരി ആഗ്രഹിക്കുകയും അത് അവരോട് പറയുകയും ചെയ്തു. ടൊറൊന്റോയിൽ നിന്നും ലണ്ടനിലെത്തിയ മേഗൻ ഹാരിക്കൊപ്പം ഒരു രാത്രി കെൻസിങ്ടൺ കൊട്ടാരത്തിൽ കഴിയുകയും പിന്നീട് ഇരുവരുമൊന്നിച്ച് ജോഹന്നാസ്ബർഗിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

ഈ യാത്ര ഇരുവരും ആസ്വദിച്ചതായി കൂട്ടുകാർ പറയുന്നു. തനിക്ക് ഹാരിയോട് തോന്നിയ അടുപ്പം മേഗൻ കൂട്ടുകാരോട് തുറന്ന് പറയുകയും ചെയ്തുവത്രെ. പിന്നീട് ടൊറോന്റോയിലേക്കുള്ള യാത്രയിൽ ഒരു ടാബ്ലോയ്ഡ് ഹാരിയും മേഗനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കഥ തയ്യാറാക്കുന്നുണ്ട് എന്ന വിവരം ഹാരിയോട് ഒരു സഹായി പറഞ്ഞു. സുരക്ഷാ സംവിധാനങ്ങൾ കുറവായതിനാൽ എത്രയും പെട്ടെന്ന് ലണ്ടനിലേക്ക് മടങ്ങാൻ കുടുംബവും ഹാരിയോട് ആവശ്യപ്പെട്ടു. എന്നാൽ ഹാരി അതിന് വിസമ്മതിച്ചു.

തൊട്ടടുത്ത ദിവസം തന്നെ ഈ വാർത്ത പുറത്തുവന്നു. ഇത് മേഗനെ നിരാശപ്പെടുത്തിയെന്നും പുസ്തകത്തിൽ പറയുന്നു. അതേസമയം, തന്റെ പിതാവായ ചാൾസ് രാജകുമാരൻ, പിതാവും പുത്രനുമായുള്ള ബന്ധത്തെക്കാളേറെ സ്വന്തം പ്രതിഛായക്കായിരുന്നു പ്രാധാന്യം നൽകിയത് എന്ന് ഹാരി വിശ്വസിക്കുന്നതായി പുസ്തകത്തിൽ പറയുന്നു. ബ്രിട്ടീഷുകാർക്ക് തന്നെക്കുറിച്ചുള്ള അഭിപ്രായം മെച്ചപ്പെടുത്തുക എന്നതുമാത്രമാണ് ചാൾസ് രാജകുമാരന്റെ ലക്ഷ്യം എന്നും പുസ്തകത്തിൽ പറയുന്നു. ഏതൊരവസരത്തിലും തന്റെ പിതാവും സഹോദരനും ഉൾപ്പടെയുള്ള രാജകുടുംബാങ്ങളുടെ സാന്നിദ്ധ്യത്തിൽ പിൻസീറ്റിൽ ഇരിക്കേണ്ടി വരുന്നതും ഹാരിയേ ഏറെ വിഷമിപ്പിച്ചിരുന്നു.

അതുപോലെ കേയ്റ്റ് രാജകുമാരിയുമായി ഒരിക്കലും ഊഷ്മളമായ ഒരു ബന്ധമായിരുന്നില്ല മേഗനുണ്ടായിരുന്നത്. അവർ കെൻസിങ്ടൺ പാലസിൽ താമസിച്ചിരുന്നു എന്നതല്ലാതെ പരസ്പരം ബന്ധപ്പെടാറുമുണ്ടായിരുന്നില്ല. വിവാഹത്തിന് മുൻപ് ഒരിക്കൽ മേഗൻ കിൻസിങ്ടൺ കൊട്ടാരത്തിൽ ഉണ്ടായിരുന്ന സമയത്ത്, കേയ്റ്റ് രാജകുമാരി തന്റെ കാറിൽ ഒറ്റക്ക് ഷോപ്പിംഗിന് പോയി. യഥാർത്ഥത്തിൽ, മേഗനും അതേ സ്ഥലത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു എങ്കിലും അവരെരാജകുമാരി ക്ഷണിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP