Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു ദിവസം 15 പുരുഷന്മാർക്കൊപ്പം വരെ കിടക്കേണ്ട ഗതികേട്; ഗർഭിണിയായപ്പോൾ പോലും ഒഴിവില്ല; റൊമേനിയൻ പെൺകുട്ടിയെ ലണ്ടനിൽ എത്തിച്ച് വേശ്യാലയം നടത്തിയ യുവ സഹോദരങ്ങൾക്ക് 30 വർഷം വീതം തടവ്

ഒരു ദിവസം 15 പുരുഷന്മാർക്കൊപ്പം വരെ കിടക്കേണ്ട ഗതികേട്; ഗർഭിണിയായപ്പോൾ പോലും ഒഴിവില്ല; റൊമേനിയൻ പെൺകുട്ടിയെ ലണ്ടനിൽ എത്തിച്ച് വേശ്യാലയം നടത്തിയ യുവ സഹോദരങ്ങൾക്ക് 30 വർഷം വീതം തടവ്

സ്വന്തം ലേഖകൻ

ലൈംഗിക അടിമ്യല വച്ച് വേശ്യാലയം നടത്തിയ രണ്ട് യുവ സഹോദരങ്ങൾക്ക് തടവ് ശിക്ഷ വിധിച്ചു. ഇൽസിസ് ഡുമിട്രു എന്ന 19 കാരനും അയാളുടെ സഹോദരൻ ലോൺ ഡുമിട്രു എന്ന 24 കാരനുമാണ് ലണ്ടനിലെ കോടതി 30 വർഷത്തെ തടവ് വിധിച്ചത്. ഫാക്ടറിയിൽ ജോലി ശരിയാക്കാം എന്ന് വ്യാമോഹിപ്പിച്ച് ലണ്ടനിലെത്തിച്ച പെൺകുട്ടിയെ ദിവസേന 15 പുരുഷന്മാർക്കൊപ്പം വരെ കിടക്ക പങ്കിടാൻ ഇവർ നിർബന്ധിക്കുമായിരുന്നത്രെ. അവസാനം ഒരു ഉപഭോക്താവിൽ നിന്നും പെൺകുട്ടി ഗർഭിണിയായപ്പോൾ പോലും ജോലി തുടരാൻ നിർബന്ധിച്ചിരുന്നു.

റൊമാനിയയിൽ നിന്നും ബ്രിട്ടനിലെത്തിയ ആദ്യ ദിവസം മുതൽ തന്നെ ഈ 20 കാരിക്ക് ഉപഭോക്താക്കളെ സംതൃപ്തി പെടുത്തേണ്ടതായി വന്നു. ഈ സഹോദരങ്ങൾക്ക് ആവശ്യമായ പണം സമ്പാദിച്ചു നൽകിയില്ലെങ്കിൽ ക്രൂരമായ ശിക്ഷകൾക്ക് വിധേയയാകേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഈ പെൺകുട്ടിയെ വേശ്യാവൃത്തിയിലേക്ക് കൊണ്ടുവന്നത്. ആദ്യനാളുകളിൽ തന്നെ ഒരു ഉപഭോക്താവുമായി ഇടപഴകുമ്പോൾ കോണ്ടം പൊട്ടിയതുവഴിയാണ് പെൺകുട്ടി ഗർഭിണിയായതെന്ന് പൊലീസ് പറഞ്ഞു.

ഏഴുമാസം ഗർഭമുള്ളപ്പോൾ, അകത്ത് കുട്ടിയുടെ അനക്കം കേൾക്കാത്തതിനാൽ കുട്ടി മരണപ്പെട്ടു എന്നുവരെ ഇവർ ഭയപ്പെട്ടിരുന്നു. നിർബന്ധിച്ച്, ഗർഭം അലസിപ്പിക്കാൻ ഉള്ള ഒരു ശ്രമം നടന്നതിനെ തുടർന്നായിരുന്നു ഇത്തരത്തിൽ ഉള്ള ഭയം ജനിച്ചത്. എന്തായാലും പെൺകുട്ടി ഒരു ആൺകുട്ടിക്ക് ജന്മം നൽകി എന്നും കുട്ടി ആരോഗ്യവാനായി ഇരിക്കുന്നു എന്നും പൊലീസ് പറഞ്ഞു. ഇതിനിടയിൽ എത്തിയ ഒരു ഉപഭോക്താവ് ഈ യുവതിയോട് റൊമാനിയയിലെ ബന്ധുക്കളുമായി ബന്ധപ്പെടാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഈ യുവതി തന്റെ വിധിവൈപരീത്യം തുറന്നു പറഞ്ഞതിനെ തുടർന്നാണ് ഇവർക്ക് വേശ്യാലയത്തിൽ നിന്നും രക്ഷപ്പെടാനായത്.

ഒരാഴ്‌ച്ചക്കകം തിരിച്ചെത്തിയ അജ്ഞാതനായ ഈ ഉപഭോക്താവ് ഈ യുവതിക്ക് ഒരു ചെറിയ മൊബൈൽ ഫോൺ നൽകുകയായിരുന്നു. ഇത് അവർ ഒളിപ്പിച്ചു വയ്ക്കുകയും തന്നെ തടവിലാക്കിയ സഹോദരങ്ങൾ ഇല്ലാതിരുന്ന സമയത്ത് റൊമാനിയയിലുള്ള തന്റെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഈ കുടുംബം റോമാനിയൻ അധികാരികളുമായി ബന്ധപ്പെടുകയും അതിനുശേഷം ബ്രിട്ടനിലെ റൊമാനിയൻ കോൺസുലേറ്റ് ബ്രിട്ടീഷ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ, ഈ യുവതി ആദ്യമായി ലണ്ടനിൽ എത്തിയപ്പോൾ, ഇവരെ ലൂട്ടൻ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ സഹോദരങ്ങൾ ഇവരെ സൗത്ത് ഈസ്റ്റ് ലണ്ടനിലെ പ്ലംസ്റ്റഡിലുള്ള ഒരു വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ മറ്റ് രണ്ട് റൊമാനിയൻ സ്ത്രീകളും താമസിക്കുന്നുണ്ടായിരുന്നു. ഈ യുവതിയുടെ പാസ്പോർട്ടും മറ്റു രേഖകളും ഇവർ പിടിച്ചുവച്ചു.

അതേ ദിവസം വൈകിട്ട് അവളോട് സെക്സി വസ്ത്രങ്ങൾ ധരിച്ച് തയ്യാറാകാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ജോലിക്കെന്നും പറഞ്ഞ് നോർത്ത് ലണ്ടനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അവൾക്ക് ഒരു ചെറിയ ബാഗിൽ കുറച്ച് വൈപ്പുകളും കോണ്ടമും നൽകി തെരുവിൽ ജോലിചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ഇതിന് വിസമ്മതിച്ച യുവതിയെ ലോൺ ഡുമിട്രു, തലയ്ക്ക് അടിച്ച് കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

അക്രമം ഭയന്ന് അവർ സഹോദരങ്ങളെ അനുസരിച്ച് തെരുവിൽ വേശ്യാവൃത്തി നടത്താൻ ആരംഭിച്ചിരുന്നു. ദിവസേന 10 മുതൽ 15 ഉപഭോക്താക്കളെ വരെ അവർ സ്വീകരിച്ചിരുന്നു എന്നും ചില ദിവസങ്ങളിൽ 1000 പൗണ്ട് വരെ സമ്പാദിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. ഈ പണമെല്ലാം ഉടനടി സഹോദരങ്ങൾ വാങ്ങുമായിരുന്നത്രെ. വീടിനുള്ളിൽ ബന്ധനസ്ഥയായ യുവതിക്ക് ഒറ്റക്ക് വെളിയിൽ പോകുവാൻ അനുവാദമുണ്ടായിരുന്നില്ല. മാത്രമല്ല, പലപ്പോഴും ഡുമിട്രു സഹോദരങ്ങൾ ഇവരെ ക്രൂരമായി മർദ്ദിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

റൊമാനിയൻ കോൺസുലേറ്റിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഇവർ രക്ഷപ്പെടാൻ വഴിയൊരുക്കിയത്. ഇവരുടെ വാസസ്ഥലം കണ്ടെത്തിയ ഉടനെ പൊലീസ് എത്തി ഈ രണ്ട് സഹോദരങ്ങളേയും അറസ്റ്റ് ചെയ്യുകയായിരുന്നു. നിർബന്ധിത വേശ്യാവൃത്തിയും ശരീരത്തിന് പരിക്ക് ഉണ്ടാക്കുന്നതും നിയന്ത്രിക്കുന്ന ആധുനിക അടിമത്ത നിരോധന നിയമം അനുസരിച്ചായിരുന്നു അറസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP