Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറു രൂപ കൈക്കൂലി കൊടുക്കാതിരുന്നതിന്റെ പേരിൽ അധികൃതർ മുട്ടകൾ മുഴുവൻ തട്ടിമറിച്ച സംഭവം; കുട്ടിക്ക് സഹായ വാഗ്ദാനവുമായി രാഹുൽ ഗാന്ധി മുതൽ അരവിന്ദ് കെജ്രിവാൾ വരെ; ഇനി പരസ് റെയ്കറിന് വീടും ലഭിക്കും ധൈര്യമായി സ്‌കൂളിലും പോകാം

നൂറു രൂപ കൈക്കൂലി കൊടുക്കാതിരുന്നതിന്റെ പേരിൽ അധികൃതർ മുട്ടകൾ മുഴുവൻ തട്ടിമറിച്ച സംഭവം; കുട്ടിക്ക് സഹായ വാഗ്ദാനവുമായി രാഹുൽ ഗാന്ധി മുതൽ അരവിന്ദ് കെജ്രിവാൾ വരെ; ഇനി പരസ് റെയ്കറിന് വീടും ലഭിക്കും ധൈര്യമായി സ്‌കൂളിലും പോകാം

സ്വന്തം ലേഖകൻ

ഇന്ദോർ: നൂറു രൂപ കൈക്കൂലി കൊടുക്കാതിരുന്നതിന്റെ പേരിൽ യാതൊരു മനസാക്ഷിയും ഇല്ലാതെ മുട്ട വിൽപനക്കാരനായ കുട്ടിയുടെ മുട്ടകൾ മുഴുവൻ അധികൃതകർ തട്ടിമറിച്ച സംഭവം കഴിഞ്ഞ ദിവസം വൻ വാർത്തയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ആഹാരത്തിനുള്ള വകതേടി മുട്ട വിറ്റ കുട്ടിക്കാണ് അധികൃതരിൽ നിന്നും മോശം അനുഭവം ഉണ്ടായത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇന്ദോറിലെ ഈ ബാലന് ഇപ്പോൾ വൻ സഹായ പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയക്കാരടക്കം നിരവധി പേരാണ് പരസ് റെയ്കർ എന്ന ഈ ബാലന് സഹായ വാഗ്ദാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പുതിയ വീട്, വിദ്യാഭ്യാസത്തിനുള്ള സഹായങ്ങൾ എന്നിങ്ങനെ പോകുന്നു സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള സഹായങ്ങൾ. പരസ് റെയ്കറിനും സഹോദരങ്ങൾക്കുമുള്ള വിദ്യാഭ്യാസ ചെലവുകൾ വഹിക്കുമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് പ്രഖ്യാപിച്ചു. കൂടാതെ പതിനായിരം രൂപയും അദ്ദേഹം നൽകി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും സഹായ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്ന് കുട്ടിയുടെ വീട്ടുകാർ പറയുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് വഴിയോര വിൽപനയ്ക്ക് ചിലയിടങ്ങളിൽ വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് മുട്ട വിൽപനക്കാരനായ പരസ് റെയ്കർ എന്ന കുട്ടിയോട് അധികൃതർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇത് കുട്ടി നൽകാൻ തയ്യാറാകാതിരുന്നതോടെ ഉന്തുവണ്ടിയടക്കം തട്ടിമറിച്ച് മുട്ടകൾ മുഴുവൻ നശിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നന്നതോടെ സംഭവം വിവാദമായി.

കുട്ടിയുടെ ദയനീയ സ്ഥിതിയും ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റവും കണ്ടതോടെ രാഷ്ട്രീയക്കാർ അടക്കമുള്ളവർ പരസ് റെയ്കർക്ക് പിന്തുണയുമായി രംഗത്തെത്തി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കുട്ടിക്കും കുടുംബത്തിനും വീട് നൽകുമെന്ന് പ്രഖ്യാപനമുണ്ടായിട്ടുണ്ട്. ഇന്ദോറിലെ ബിജെപി എംഎൽഎ രമേഷ് മെന്തോലയാണ് വീട് നൽകുമെന്ന് പ്രഖ്യാപിച്ചത്. കൂടാതെ പരസ് റെയ്കർക്ക് ഒരു സൈക്കിളും 2,500 രൂപയും നൽകിയിട്ടുമുണ്ട്.

ഇന്ദോറിൽ നടന്ന സംഭവം ആരോ വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ ഇട്ടതോടെ സംഭവം വൈറലാവുകയായിരുന്നു. മുട്ട വിൽക്കാനനുവദിക്കാൻ 100 രൂപ അധികൃതർ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇത് നൽകാതെ വന്നപ്പോഴാണ് മുട്ടകൾ വെച്ച വണ്ടി കീഴ്‌മേൽ മറിച്ചിട്ടതെന്നും കുട്ടി വീഡിയോയിൽ ആരോപിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് താൻ ജീവിക്കാനായി കഷ്ടപ്പെടുകയാണെന്നും ഈ മുട്ടകൾ വിൽക്കാനാവാതെ വന്നാൽ താൻ കൂടുതൽ കഷ്ടത്തിലാവുമെന്നും പയ്യൻ വീഡിയോയിൽ പറയുന്നുണ്ട്. ഇതോടെയാണ് 14കാരനെ തേടി സഹായ പ്രവാഹം എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP