Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ വൈറസ് വാഹകരായി അവിശ്വാസികളെ കൊന്നൊടുക്കാൻ ഇന്ത്യൻ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ്; കോവിഡ്-19 നെ അവിശ്വാസികൾക്കെതിരായ ആയുധമായി ഉപയോഗിക്കണമെന്നും നിർദ്ദേശം; ഐഎസിന്റെ പ്രസിദ്ധീകരണമായ 'വോയ്‌സ് ഓഫ് ഹിന്ദ്' ഡൽഹി കലാപത്തിന് പകരം വീട്ടാൻ ആഹ്വാനം ചെയ്യുന്നു എന്നും റിപ്പോർട്ട്

കൊറോണ വൈറസ് വാഹകരായി അവിശ്വാസികളെ കൊന്നൊടുക്കാൻ ഇന്ത്യൻ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ്; കോവിഡ്-19 നെ അവിശ്വാസികൾക്കെതിരായ ആയുധമായി ഉപയോഗിക്കണമെന്നും നിർദ്ദേശം; ഐഎസിന്റെ പ്രസിദ്ധീകരണമായ 'വോയ്‌സ് ഓഫ് ഹിന്ദ്' ഡൽഹി കലാപത്തിന് പകരം വീട്ടാൻ ആഹ്വാനം ചെയ്യുന്നു എന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ മുസ്ലിങ്ങളോട് കൊറോണ വൈറസ് വാഹകരാകാനും അമുസ്ലീങ്ങളെ കൊല്ലാനും ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഐഎസിന്റെ പ്രസിദ്ധീകരണമായ 'വോയ്‌സ് ഓഫ് ഹിന്ദ്' ലൂടെ മുസ്ലിം മത വിശ്വാസികൾ അല്ലാത്തവരെ കൊല്ലാനുള്ള ആഹ്വാനം ഐഎസ് നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അവിശ്വാസികളായവരെ ഉന്മൂലനം ചെയ്യാനുള്ള മാർഗ്ഗങ്ങൾ വിശദീകരിച്ചാണ് മാ​ഗസിൻ. 'വോയ്‌സ് ഓഫ് ഹിന്ദ്' മാസികയുടെ രണ്ട് പതിപ്പുകൾ പതിപ്പുകൾ ലഭിച്ചെന്നും, ഇത് ഇന്ത്യയിലെ ലോക്ക്ഡൗൺ സമയത്ത് പുറത്തിറക്കി എന്നുമാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഒരു മാസികയുടെ 17 പേജുള്ള "ലോക്ക്ഡൗൺ സ്പെഷ്യൽ" പതിപ്പ് "കാഫിറുകളെ കൊല്ലാൻ" ആഹ്വാനം ചെയ്യുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

മുസ്ലിങ്ങൾ അല്ലാത്തവർക്കിടയിൽ കൊറോണ വൈറസ് വ്യാപിപ്പിക്കണമെന്ന് മാസികയിൽ പറയുന്നു. അതിലൂടെ എളുപ്പത്തിലും കുറഞ്ഞ പരിശ്രമത്തിലും കൊല്ലാൻ സാധിക്കും. കൊറോണ വൈറസിന്റെ സൂപ്പർ വാഹകരാകാൻ മൗലാന സാദും ജമാത്തും പ്രോത്സാഹിപ്പിക്കുന്നതായി മാസികയിൽ കാണാം. ലോക്ക് ഡൗണിനിടയിൽ നിയന്ത്രിക്കാൻ വിന്യസിച്ച പൊലീസുകാർക്കിടയിൽ കൊറോണവൈറസ് വ്യാപിപ്പിക്കാൻ മുസ്ലിങ്ങളോട് മാഗസിൻ ആവശ്യപ്പെടുന്നു. കോവിഡ്-19 നെ അവിശ്വാസികൾക്കെതിരായ ആയുധങ്ങളായി ഉപയോഗിക്കണമെന്ന് മാഗസിൽ നിർദ്ദേശിക്കുന്നു.

കഴിയുന്നത്ര മുസ്ലിം മത വിശ്വാസികൾ അല്ലാത്തവരെ കൊല്ലാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ എല്ലായ്‌പ്പോഴും ആയുധധാരികളായിരിക്കുക, അവരെ കൊല്ലാനും ആക്രമിക്കാനും തക്ക ചങ്ങലകളും റോപ്പുകളും വയറുകളും കൈവശം ഉണ്ടായിരിക്കണം, ഗ്ലാസ് പോലുള്ള മൂർച്ചയുള്ള വസ്തുക്കൾ എളുപ്പത്തിൽ കൊല്ലാൻ സാധിക്കും, കത്രിക, ചുറ്റിക തുടങ്ങിയ വസ്തുക്കൾ ഉപയോഗപ്രദമാകും എന്നും ഐഎസ് ആഹ്വാനം ചെയ്യുന്നു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ ഇസ്ലാമിയയിലെ ചില വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിൽ പകരം വീട്ടണമെന്ന് മുസ്ലിങ്ങളോട് മാസികയിൽ ആഹ്വാനം ചെയ്യുന്നു. തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന മൂന്നുപേരെ അറസ്റ്റു ചെയ്തുകൊണ്ട് ഡൽഹിയിലെ ഐസ് ഭീകര മോഡ്യൂൾ ജനുവരിയിൽ പൊലീസ് തകർത്തു. അതിനുശേഷം, ഇന്ത്യൻ ഏജൻസികൾ കേരളത്തിലും കർണാടകയിലും ശക്തമായ അടിച്ചമർത്തൽ ആരംഭിച്ചു. ടെലിഗ്രാം ചാനലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയുമാണ് ഐഎസ് പ്രവർത്തിക്കുന്നതെന്ന് ഏജൻസികൾ വിശ്വസിക്കുന്നു.

കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ടെന്ന യുഎന്നിന്റെ റിപ്പോർട്ടിനു ശേഷമാണ് ഈ വാർത്ത പുറത്തുവന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള തീവ്രവാദ സംഘടനയിലുള്ള അൽ- ഖ്വയ്ദയിൽ പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മർ എന്നിവിടങ്ങളിൽ നിന്ന് 150 മുതൽ 200 വരെ തീവ്രവാദികൾ ഉണ്ടെന്ന് യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐഎസ്ഐഎൽ ഇന്ത്യൻ അഫിലിയേറ്റിൽ (ഹിന്ദ് വിലായ) 180 മുതൽ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP