Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എം ശിവശങ്കരനെ അറസ്റ്റു ചെയ്യാൻ എൻഐഎക്ക് വേണ്ടത് ശക്തമായ തെളിവുകൾ; മുറുകുന്നത് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യസാക്ഷിയാക്കി മാറ്റാനുള്ള ആലോചന; സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങൾ മുഴുവനും നൽകിയാൽ നാളത്തെ മൂന്നാം റൗണ്ട് ചോദ്യം ചെയ്യലിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഊരിപ്പോരാം; മറിച്ചായാൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നെഞ്ചിടിപ്പു കൂടും; സ്വർണ്ണക്കടത്തു കേസിൽ ശിവശങ്കരനെ എൻഐഎ ചോദ്യം ചെയ്യുമ്പോൾ ആകാംക്ഷയോടെ കേരളം

എം ശിവശങ്കരനെ അറസ്റ്റു ചെയ്യാൻ എൻഐഎക്ക് വേണ്ടത് ശക്തമായ തെളിവുകൾ; മുറുകുന്നത് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യസാക്ഷിയാക്കി മാറ്റാനുള്ള ആലോചന; സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങൾ മുഴുവനും നൽകിയാൽ നാളത്തെ മൂന്നാം റൗണ്ട് ചോദ്യം ചെയ്യലിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഊരിപ്പോരാം; മറിച്ചായാൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നെഞ്ചിടിപ്പു കൂടും; സ്വർണ്ണക്കടത്തു കേസിൽ ശിവശങ്കരനെ എൻഐഎ ചോദ്യം ചെയ്യുമ്പോൾ ആകാംക്ഷയോടെ കേരളം

എം മനോജ് കുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യസാക്ഷിയായി മാറിയേക്കുമെന്ന് സൂചനകൾ. സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനാണ് എം.ശിവശങ്കറിനെ എൻഐഎ വിളിച്ചു വരുത്തുന്നതെങ്കിലും അദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ പാകത്തിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന സൂചനകളാണുള്ളത്. അറസ്റ്റ് പോലുള്ള അപ്രതീക്ഷിത സംഭവവികാസങ്ങൾ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടു വരില്ലെന്ന സൂചനകൾ ഉണ്ടെങ്കിലും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ നിറയുകയാണ്. കസ്റ്റംസിന്റെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്യലിനും എൻ.ഐ.എയുടെ അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിനും ശേഷമുള്ള മൂന്നാം റൗണ്ട് ചോദ്യം ചെയ്യലാണ് ശിവശങ്കർ നേരിടുന്നത്.

ശിവശങ്കറെ കേസിലെ മുഖ്യസാക്ഷിയാക്കി മാറ്റാനാണ് ആലോചന മുറുകുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എം.ശിവശങ്കർ നാളെ കൊച്ചിയിൽ എൻഐഎയ്ക്ക് മുൻപിൽ ഹാജരാകാനിരിക്കെ ഇത്തരത്തിലെ സൂചനകളാണ് ലഭിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്താൻ വേണ്ടിയാണ് വിളിച്ചുവരുത്തുന്നത് എന്ന് ശ്രുതിയുണ്ടെങ്കിലും ചില വിവരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് നേരിട്ട് ഹാജരാകാൻ അവശ്യപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നാളെയുള്ള ചോദ്യം ചെയ്യൽ. സ്വപ്നയും സരിതും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വർണക്കടത്തിൽ പങ്കാളിയായോ? സ്വർണക്കടത്ത് അറിഞ്ഞോ? കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടോ? ഗൂഢാലോചനയക്ക് സൗകര്യം ഒരുക്കിയോ എന്ന ചോദ്യമെല്ലാം നാളെ ശിവശങ്കറിന് നേരിടേണ്ടി വരും.

യുഎപിഎ ചുമത്തപ്പെട്ട എൻഐഎ കേസുകളിൽ ഏറ്റവും ദുർബലമായ കേസ് എന്ന ആനുകൂല്യമാണ് ശിവശങ്കറിനും ലഭിക്കുന്നത്. ഈ ഘട്ടത്തിൽ കേസിൽ ശിവശങ്കർ കുരുങ്ങിയത് കേസിന്റെ മുന്നോട്ടുള്ള പോക്കിന് എൻഐഎ സഹായിക്കും. പ്രതി എന്ന രീതിയേക്കാൾ സാക്ഷിയായി ശിവശങ്കർ മാറുന്നതാണ് എൻഐഎയ്ക്ക് ഗുണകരം. പക്ഷെ കേസുമായി ബന്ധപ്പെട്ടു അറിയാവുന്ന മുഴുവൻ കാര്യങ്ങളും ശിവശങ്കർ വെളിപ്പെടുത്തേണ്ടി വരും. കേസിൽ ശിവശങ്കറിനെ പ്രതിയാക്കാൻ എൻഐഎയ്ക്കും കസ്റ്റംസിനും നിർബന്ധമില്ല. പ്രതികളുമായി നേരിട്ട് ബന്ധം പാടില്ല എന്ന ഒരൊറ്റ നിഷ്‌ക്കർഷയുണ്ട്. സ്വപ്നയും സരിത്തുമായല്ലാതെ മറ്റു പ്രതികളുമായി ശിവശങ്കർ ബന്ധം ഇതുവരെ തെളിഞ്ഞിട്ടില്ല. ഇതും ശിവശങ്കറിന് ആനുകൂല്യം നല്കാൻ അന്വേഷണ ഏജൻസികളെ പ്രേരിപ്പിക്കുന്നുണ്ട്.

സ്വർണ്ണക്കടത്തും സ്വപ്നയുമായും ബന്ധപ്പെട്ടും നിലനിൽക്കുന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ മുഴുവൻ വിശദാംശങ്ങളും നാളെ ശിവശങ്കറിന് നൽകേണ്ടി വരും. കസ്റ്റംസ് ചോദ്യം ചെയ്യലിൽ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ശിവശങ്കർ വെളിപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരത്ത് നിന്ന് കസ്റ്റംസ് ചോദ്യം ചെയ്യലിൽ വിമുഖത പ്രകടിപ്പിച്ച ചില ചോദ്യങ്ങൾക്ക് അതിന്റെ പൂർണ്ണാർഥത്തിലുള്ള മറുപടിയാണ് എൻഐയ്ക്ക് വേണ്ടത്. ഈ മറുപടികൾ എല്ലാ സംശയങ്ങൾക്കും അതീതമായി നൽകുകയാണെങ്കിൽ ശിവശങ്കറിനെ സാക്ഷിയാക്കി മാറ്റാനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. പക്ഷെ എൻഐഎ സഹായിക്കുന്ന മറുപടികളുമായി ശിവശങ്കർ നീങ്ങുകയാണെങ്കിൽ കേസിൽ അറസ്റ്റ് ഒഴിവാക്കാനാണ് ധാരണ. കാര്യങ്ങളിൽ മനസിലാക്കുന്നതിലും നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന രീതിയിലാണ് ശിവശങ്കറിനെ എൻഐഎയും കസ്റ്റസും കാണുന്നത്. പക്ഷേ സ്വർണ്ണക്കടത്തിലെ മുഖ്യ പ്രതികളിലൊരാളായ റമീസുമായി ബന്ധം വന്നാൽ അറസ്റ്റ് ഉറപ്പാണ്. ഒരു ഫോൺ സംഭാഷണമോ മീറ്റിംഗോ നടന്നോ എന്നാണ് എൻഐഎ നോക്കുന്നത്. പക്ഷെ നിലവിൽ ഒരു ബന്ധത്തിന്റെയും സൂചനകളില്ല. ഇതാണ് ശിവശങ്കറിന് അനുകൂലമായ ഘടകമായി നിൽക്കുന്നത്.

ശിവശങ്കറിനെ പോലുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കേസിൽ സാക്ഷിയായി ലഭിക്കുകയാണെങ്കിൽ അത് കേസിന് പ്രയോജനപ്രദമാകും എന്ന നിഗമനമാണ് എൻഐഎയ്ക്കും കസ്റ്റംസിനും മുന്നിൽ ശക്തമാകുന്നത്. കേസിന് ഗുണകരമായ ഒട്ടുവളരെ കാര്യങ്ങൾ ശിവശങ്കറിന് അറിയാം എന്ന് തിരുവനന്തപുരത്തെ കസ്റ്റംസ് ചോദ്യം ചെയ്യലിൽ നിന്നും എൻഐഎയ്ക്ക് ബോധ്യമായിട്ടുണ്ട്. പക്ഷെ ഇതിൽ വിശദമായ വെളിപ്പെടുത്തൽ ശിവശങ്കർ നടത്തിയിട്ടില്ല. ഇതിന്റെ പൂർണ്ണ വിവരങ്ങൾ എൻഐഎയ്ക്ക് അവശ്യമുണ്ട്. അതിനാലാണ് കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. സ്വപ്നയ്ക്കാണ് ശിവശങ്കറുമായി ബന്ധം ഉള്ളത്. സരിത്ത് അടക്കമുള്ളവർ മിക്കപ്പോഴും സ്വപ്ന വഴിയാണ് ശിവശങ്കറുമായി ബന്ധപ്പെടുന്നത്. സ്വർണ്ണക്കടത്തിൽ സാമ്പത്തിക മെച്ചം ശിവശങ്കറിന് ലഭിച്ചതായി നിലവിൽ ഒരു സൂചനയും എൻഐഎയ്ക്ക് ലഭിച്ചിട്ടില്ല. സ്വർണകടത്ത് പ്രതികളുമായി ശിവശങ്കർ നേരിട്ട് ബന്ധം വെച്ചതിനു തെളിവുകളുമില്ല. ഇതെല്ലാം ശിവശങ്കറിന് അനുകൂലമായ ഘടകങ്ങളാണ്.

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയ്ക്കും കസ്റ്റംസിനും മുന്നിൽ പ്രധാനമായി വരുന്നത് ഇടപാടിൽ സാമ്പത്തികനേട്ടം ഉണ്ടായോ, സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റിയോ എന്നുള്ള ചോദ്യമാണ്. സാമ്പത്തിക നേട്ടം ഉണ്ടായില്ലെങ്കിൽ പിന്നെ എന്തിനു സ്വർണ്ണക്കടത്തിനു കൂട്ട് നിന്നെന്ന ചോദ്യം ഈ കേസിൽ പ്രസക്തമായി വന്നിട്ടുമുണ്ട്. സ്വപ്നയുടെ ഭർത്താവിന്റെ ബന്ധു എന്ന രീതിയിലാണ് സ്വപ്നയുടെ വീട്ടിൽ പോയത് എന്നാണ് ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴികളിൽ ഉള്ളത് എന്നാണ് സൂചന. ശിവശങ്കർ സാമ്പത്തിക മെച്ചം ഉണ്ടാക്കിയതായി ഒരു സൂചനയുമില്ല. സ്വപ്നയ്ക്ക് വേണ്ടി സ്വപ്ന ആവശ്യപ്പെടുന്നത് അനുസരിച്ച് ശിവശങ്കർ സഹായം നൽകുകയായിരുന്നു. സ്വപ്നയുടെ ആവശ്യപ്രകാരം മുൻപിൻ നോക്കാതെയുള്ള സഹായം ശിവശങ്കറിൽ നിന്ന് സ്വപ്നയ്ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുരുക്കായി മാറിയിരിക്കുന്നത്.

മദ്യത്തിന്റെ പ്രലോഭനത്തിൽ വീണതാണ് ശിവശങ്കറിന് വിനയായത്. ഇത് സ്വപ്ന വേണ്ട വിധത്തിൽ ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. യുഎഐ കോൺസുലേറ്റ് ബന്ധം നിലനിന്നതിനാൽ മികച്ച മദ്യം ശിവശങ്കറിന് എത്തിച്ച് നൽകുന്നതിൽ സ്വപ്നയ്ക്ക് ബുദ്ധിമുട്ടും വന്നിരുന്നില്ല. ഇതോടെയാണ് സ്വപ്നയുടെ ഭവനം ശിവശങ്കറിന്റെ സ്വപ്നഭവനമായി മാറിയത്. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ കുരുക്കിൽ ആയിരിക്കെ നാളെത്തെ മൂന്നാം റൗണ്ട് ചോദ്യം ചെയ്യൽ ശിവശങ്കറിന് ഏറ്റവും പ്രധാനവുമാണ്. കേസിൽ ശിവശങ്കറിന്റെ ഭാവി നിർണ്ണയിക്കുന്ന ചോദ്യം ചെയ്യൽ കൂടിയാണ് നാളത്തേത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP