Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുതിരവട്ടത്തു നിന്ന് തടവുചാടിയ പ്രതികളിൽ ഒരാൾകൂടി പിടിയിലായി; ആഷിഖിനെ പിടികൂടിയത് ഗവ. ലോ കോളേജിനടുത്തു വെച്ച്; നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവർ രക്ഷപെട്ടത് അമിതമായി ലഹരി ഉപയോഗിച്ചതിന് ചികിത്സയിൽ കഴിയവേ

കുതിരവട്ടത്തു നിന്ന് തടവുചാടിയ പ്രതികളിൽ ഒരാൾകൂടി പിടിയിലായി; ആഷിഖിനെ പിടികൂടിയത് ഗവ. ലോ കോളേജിനടുത്തു വെച്ച്; നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവർ രക്ഷപെട്ടത് അമിതമായി ലഹരി ഉപയോഗിച്ചതിന് ചികിത്സയിൽ കഴിയവേ

കെ വി നിരഞ്ജൻ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട തടവുകാരിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. അമ്പായത്തോട് സ്വദേശി ആഷിക്കിനെയാണ് ഗവ. ലോ കോളജിനടുത്ത് വച്ച് പൊലീസ് പിടികൂടിയത്. കോഴിക്കോട് ട്രാഫിക്ക് എസ്ഐ കെ കെ വിജയൻ, സിപിഒ വി എം സബീഷ് എന്നിവർ ചേർന്നാണ് സാഹസികമായി പ്രതിയെ പിടികൂടിയത്. മുക്കം ഭാഗത്ത് നിന്ന് നീല ജാക്കറ്റിട്ട പ്രതി പൾസർ ബൈക്കിൽ കോഴിക്കോട് ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം കാരന്തൂരിൽ നിന്ന് ബൈക്ക് തടയാൻ ശ്രമിച്ചത്.

എന്നാൽ അതിവേഗതയിൽ ഇയാൾ പൊലീസിനെ വെട്ടിച്ച് കടക്കുകയായിരുന്നു. ഇയാളെ പിന്തുടർന്ന പൊലീസ് സംഘം ഗവ. ലോകോളജിനടുത്ത് വെച്ച് പിടികൂടുകയായിരുന്നു. പിടികൂടിയപ്പോഴാണ് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതികളുടെ സംഘത്തിൽ പെട്ട ആഷിക്കാണെന്ന് പൊലീസിന് മനസ്സിലായത്.

ശനിയാഴ്ച കോഴിക്കോട് രണ്ടാം ഗെയിറ്റിന് സമീപത്തു വെച്ച് ഇയാൾ പൊലീസിന്റെ മുമ്പിൽ പെട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു. നഗരത്തിൽ പൊലീസ് പരിശോധന നടത്തുന്നതിനിടയിലാണ് രണ്ടാം ഗെയിറ്റിന് സമീപം മഴക്കോട്ടും ചുവന്ന മാസ്‌കും ധരിച്ച് ഇയാളെ കണ്ടത്.എന്നാൽ പൊലീസുകാരെ തട്ടിമാറ്റി ഇയാൾ അമിത വേഗതയിൽ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ ചേവായൂർ പൊലീസിന് കൈമാറി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അമ്പായത്തോട് ആഷിക്ക്, ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ, മട്ടാഞ്ചേരി സ്വദേശി നിസാമുദ്ദീൻ അമിതമായി ലഹരി ഉപയോഗിച്ചതിന് ചികിത്സയിലായിരുന്ന താനൂർ സ്വദേശി ഷഹൽ ഷാനു എന്നിവർ 22 ന് രാത്രിയാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്.

തിരുവനന്തപുരത്ത് എത്തിയ ഷഹൽ ഷാനുവിനെ പൊലീസ് തന്ത്രപൂർവ്വം വിളിച്ചുവരുത്തി താനൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികളെ കുറിച്ച് അന്വേഷണം തുടരുകയാണ്. അബ്ദുൾ ഗഫൂറും, നിസാമുദ്ദീനും മലപ്പുറത്തേക്ക് കടന്നുവെന്നാണ് പൊലീസ് കരുതുന്നത്. പ്രതികളെ പിടിക്കാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP