Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച താമരശ്ശേരി ബിഷപ്പിനെതിരെ പൊലീസ് കേസ്; പ്രതിഷേധം ശക്തമാക്കി കർഷക സംഘടനകൾ; പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്ന ബിഷപ്പിന്റെ വിശദീകരണം അടിസ്ഥാന രഹിതം; ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ബിഷപ്പ് പങ്കെടുത്തുവെന്നതിന് പത്രവാർത്തകൾ തന്നെ തെളിവ്

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച താമരശ്ശേരി ബിഷപ്പിനെതിരെ പൊലീസ് കേസ്; പ്രതിഷേധം ശക്തമാക്കി കർഷക സംഘടനകൾ; പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്ന ബിഷപ്പിന്റെ വിശദീകരണം അടിസ്ഥാന രഹിതം; ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ബിഷപ്പ് പങ്കെടുത്തുവെന്നതിന് പത്രവാർത്തകൾ തന്നെ തെളിവ്

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിസ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധ സമരത്തിൽ പങ്കെടുത്ത താമരശ്ശേരി ബിഷപ്പിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ രംഗത്ത്. താമരശ്ശേരി റേഞ്ച് ഓഫിസിന് മുൻപിൽ കർഷകർ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചതിന് താമരശ്ശേരി രൂപതാ അധ്യക്ഷൻ റെമിജിയോസ് ഇഞ്ചനാനിയിലിനെ പ്രതിചേർത്തത് കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതിന്റെ പേരിലാണെന്നെരിക്കെ സമരത്തിൽ പങ്കെടുത്തു സംസാരിച്ചില്ലെന്ന ബിഷപ്പിന്റെ വിശദികരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തം.

പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് പ്രതിഷേധക്കാരെ ബിഷപ്പ് അഭിസംബോധന ചെയ്തിരുന്നു. ഇത് പിറ്റേന്നത്തെ പത്രങ്ങളിൽ വാർത്തയായി വരുകയും ചെയ്തു. എന്നാൽ കോടഞ്ചേരിയിൽ നിയമപരമായി കാട്ടുപന്നിയെ വെടിവെച്ചു കൊന്ന കർഷകന് തോക്കുപയോഗിക്കാനുള്ള അനുമതി റദ്ദാക്കിയ നടപടി പിൻവലിക്കാനാവശ്യപ്പെട്ട് ആർ എഫ് ഒ ഓഫീസിൽ നിവേദനം നൽകാനാണ് താൻ പോയതെന്നാണ് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞത്. നിവേദനം സമർപ്പിച്ച് മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുക മാത്രമാണ് ചെയ്തത്.

അല്ലാതെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് നടന്ന പ്രതിഷേധ സമരത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്ന കർഷകന് തോക്ക് ഉപയോഗിക്കുവാനുള്ള അനുമതി റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 30-ന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് നിവേദനം സമർപ്പിച്ച ശേഷം മടങ്ങുന്നതിനിടെ ഫോറസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന കർഷകരുടെ പ്രതിഷേധ സമരത്തിന്ന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹമെന്നതാണ് യാഥാർത്ഥ്യം.

ഇക്കാര്യം പിറ്റേന്ന് എല്ലാ പത്രങ്ങളും റിപ്പോർട്ട് ചെയ്തതുമാണ്. എന്നാൽ ബിഷപ്പ് ഈ കാര്യം നിഷേധിക്കുകയാണ്. കോവിഡ് നിയന്ത്രണം ലംഘിച്ചതിനാലാണ് താമരശ്ശേരി പൊലീസ് സ്വാഭാവിക നടപടി യുടെ ഭാഗമായി ബിഷപ്പിനെ പ്രതിചേർത്തതെങ്കിലും ഇതിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട് കർഷക കൂട്ടായ്മ , സംയുക്ത കർഷക സംരക്ഷണ തുടങ്ങിയ സംഘടനകളാണ് രംഗത്തുള്ളത്.

ബിഷപ്പിനെതിരെ വനം - പൊലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി കേസെടുത്ത നടപടി പിൻവലിച്ച് മാപ്പുപറയണമെന്നാണ് സംയുക്ത കർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. പൊലീസും വനം വകുപ്പും തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് വിഫാം മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP