Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘികൾ പ്രകോപിതരായിരിക്കുകയാണ്​; ചിന്തകളോട്​ അവർക്ക്​ അകൽച്ചയാണ്; തനിക്കെതിരായ സംഘപരിവാറിന്റെ സൈബർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ

സംഘികൾ പ്രകോപിതരായിരിക്കുകയാണ്​; ചിന്തകളോട്​ അവർക്ക്​ അകൽച്ചയാണ്; തനിക്കെതിരായ സംഘപരിവാറിന്റെ സൈബർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തനിക്കെതിരായ സംഘപരിവാറിന്റെ സൈബർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്​ നേതാവ്​ ശശി തരൂർ. സഘികളുടെ പ്രകോപനം ചിന്തകളോടുള്ള അകൽച്ചമൂലമെന്ന് തരൂർ പ്രതികരിച്ചു. ഓൺലൈൻ മാധ്യമമായ ‘ദി വയറിൽ’ ബദ്രി റൈന എഴുതിയ ലേഖനം പങ്കുവെച്ചപ്പോൾ ശശി തരൂർ എഴുതിയ ട്വീറ്റാണ്​ സംഘ്​പരിവാർ കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്​. ഇന്ത്യൻ മണ്ണിൽ മുസ്​ലിംകൾക്ക്​ ഹിന്ദുക്കളേക്കാൾ അവകാശമുണ്ടെന്ന്​ തരൂർ വാദിക്കുന്നു എന്നാരോപിച്ചായിരുന്നു സംഘപരിവാർ തരൂരിനെതിരെ തിരിഞ്ഞത്.

ശശിതരൂർ ട്വീറ്റ്​ ചെയ്​തതിങ്ങനെ: ബദ്രി റെയ്‌ന ഒരു കൗതുകകരമായ ചോദ്യം ഉന്നയിക്കുന്നു: മാംസവും അസ്ഥികളും ഇന്ത്യൻ മണ്ണിൽ അലിഞ്ഞുചേർന്നവർക്ക്​ ഈമാതൃഭൂമിക്ക്​ മേൽ, സ്വന്തം ചാരം പുഴയിലൊഴുക്കി കടലിലെത്തിയവരേക്കാൾ അവകാശമുണ്ടോ? ഇതിനുപിന്നാലെ രൂക്ഷമായ പ്രതികരണങ്ങളുമായി സംഘ്​പരിവാർ സൈബർ കേന്ദ്രങ്ങൾ എത്തി. ശശിതരൂർ മുസ്​ലിംകൾക്ക്​ ഹിന്ദുക്കളേക്കാൾ അവകാശമുണ്ടെന്ന്​ സ്ഥാപിക്കുകയാണെന്നാണ് വിമർശകർ പ്രധാനമായും ഉയർത്തിയത്​.

ഇതിന്​ മറുപടിയുമായി ശശി തരൂർ ട്വീറ്റ്​ ചെയ്​തതിങ്ങനെ: ബദ്രി റൈനയുടെ ലേഖനത്തോട്​ ജിജ്ഞാസ പ്രകടിപ്പിക്കുക മാത്രമാണ്​ ഞാൻ ചെയ്​തത്​. അതിനോട്​ യോജിക്കുന്നുണ്ടെന്ന്​ പറഞ്ഞില്ല. ചിന്തകളെ ഉത്തേജിപ്പിക്കുന്ന സാ​മ്പ്രദായികമല്ലാത്ത ആശയങ്ങളെ ഞാൻ വിലമതിക്കുന്നു. ദൗർഭാഗ്യവശാൽ സംഘികൾ പ്രകോപിതരായിരിക്കുകയാണ്​. ചിന്തകളോട്​ അവർക്ക്​ അകൽച്ചയാണ്​.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP