Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് പടരുന്നതിനിടെ ബൈക്കിൽ നാടുചുറ്റി ഉക്രൈൻ സ്വദേശികളായ ദമ്പതികൾ; ക്വാറന്റൈനിൽ കഴിയേണ്ടവരാണെന്നും കറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് തടഞ്ഞു വെച്ച് നാട്ടുകാർ; വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് അംഗങ്ങളും ജനവികാരത്തിനൊപ്പം നിന്നു; ആറ് മാസമായി കേരളത്തിൽ കഴിയുന്നവരാണെന്നും അതിനാൽ ക്വാറന്റൈനിൽ ആവശ്യമില്ലെന്നും ദമ്പതികൾ പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കാതെ നാട്ടുകാർ; ഒടുവിൽ പൊലീസ് ഇടപെട്ട് മോചിപ്പിച്ചു തിരിച്ചയച്ചു; സംഭവം മുന്നാറിൽ

കോവിഡ് പടരുന്നതിനിടെ ബൈക്കിൽ നാടുചുറ്റി ഉക്രൈൻ സ്വദേശികളായ ദമ്പതികൾ; ക്വാറന്റൈനിൽ കഴിയേണ്ടവരാണെന്നും കറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് തടഞ്ഞു വെച്ച് നാട്ടുകാർ; വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് അംഗങ്ങളും ജനവികാരത്തിനൊപ്പം നിന്നു;  ആറ് മാസമായി കേരളത്തിൽ കഴിയുന്നവരാണെന്നും അതിനാൽ ക്വാറന്റൈനിൽ ആവശ്യമില്ലെന്നും ദമ്പതികൾ പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കാതെ നാട്ടുകാർ; ഒടുവിൽ പൊലീസ് ഇടപെട്ട് മോചിപ്പിച്ചു തിരിച്ചയച്ചു; സംഭവം മുന്നാറിൽ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: കോവിഡ് വ്യാപന ഭീതിയിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ച ദമ്പതികളെ പൊലീസ് ഇടപെട്ട് മോചിപ്പിച്ച് ,തിരിച്ചയച്ചു. ഇന്ന് രാവിലെ 9 മണിയോടെ മൂന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാങ്കുളത്തിനടുത്തുവച്ചാണ് സ്‌കൂട്ടറിലെത്തിയ ഉക്രയിൻ സ്വദേശികളായ ദമ്പതികളെ നാട്ടുകാർ തടഞ്ഞുവച്ചത്. ദമ്പതികൾ ക്വാറന്റൈനിൽ കഴിയേണ്ടവരാണെന്നും ഇവർ നാടുചുറ്റി കോവിഡ് പരത്തുകയാണെന്നും ഇനിയും ഇവരെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കില്ലന്നും പ്രഖ്യാപിച്ചാണ് നാട്ടുകാർ ഇവരെ വഴിയിൽത്തടഞ്ഞത്.

വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും മെമ്പർമാരും സ്ഥലത്തെത്തി. ഇവരും ജനവികാരത്തിനൊപ്പമായിരുന്നു. സ്ഥിതിഗതികൾ സംഘർഷത്തിലേയ്ക്ക് നീങ്ങവെ മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസുകാർ സ്ഥലത്തെത്തി. തങ്ങൾ 6 മാസമായി കേരളത്തിൽ കഴിയുന്നവരാണെന്നും അതിനാൽ ക്വാറന്റൈനിൽ ഇരിക്കേണ്ട ആവശ്യമില്ലന്നുമായിരുന്നു ദമ്പതികൾ പൊലീസിന് മുമ്പാകെ വിവരിച്ചത്.ആനക്കുളത്ത് ടെൻന്റ് കെട്ടി താമസിക്കുകയാണ് ലക്ഷ്യമെന്നും ഇതിന് അനുവദിക്കണമെന്ന വാദവും ഇവർ പൊലീസിന് മുമ്പാകെ ഉന്നയിച്ചു.

ടെന്റ് കെട്ടി താമസിക്കാൻ കഴിയില്ലെന്നും താൽകാലിക താമസ സൗകര്യം ഒരുക്കാമെന്നും പോല്ീസ് അറിയിച്ചെങ്കിലും ദമ്പതികൾ അടുത്തില്ല.എല്ലായിടത്തും കൊറോണ എന്നും പറഞ്ഞ് ആളുകൾ തങ്ങളെ ആട്ടിയോടിക്കുകയാണെന്നും അതിനാൽ ഇത്തരം താമസകേന്ദ്രങ്ങളിൽ കഴിയാൻ ഭയമാണന്നെും ഇവർ പൊലീസിനെ ധരിപ്പിച്ചു.
ഇരുവരെയും ക്വാറന്റൈൻ സെന്റിറിലേയ്ക്ക് മാറ്റണമെന്ന് ജനപ്രതിനിധികളും നാട്ടുകാരുമടങ്ങുന്ന ജനക്കൂട്ടവും പറ്റില്ലന്ന് ദമ്പതികളും ശാഠ്യംപിടിച്ചതോടെ പൊലീസ് തൃശങ്കുവിലായി.തുടർന്ന് പൊലീസ് സംഘം മൂന്നാർ സി ഐ യെ വിവരം ധരിപ്പിച്ചു.

കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി ഇവരെ കൊച്ചിയിലേയ്ക്ക് അയക്കാനാണ്് അദ്ദേഹം ഉദ്യോഗസ്ഥ സംഘത്തോട് നിർദ്ദേശിച്ചത്.ഇതുപ്രകാരം പൊലീസ് വീണ്ടും അനുനയനീക്കം നടത്തി, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്നും സ്ഥിതിഗതികൾ കൈവിടുന്നതിന് മുമ്പ് സ്ഥലത്തുനിന്നും മാറുന്നതാണ് നല്ലതെന്നും പൊലീസ് ദമ്പതികളെ ബോദ്ധ്യപ്പെടുത്തി. ഇതോടെ പത്തിമടക്കി ,ഇവിടെ നിന്നും രക്ഷപെട്ടാൽ മതിയെന്ന നിലപാടിലേയ്ക്ക് അവർ പിൻവലിഞ്ഞു.പിന്നീട് ഇവർ വെളിപ്പെടുത്തിയ കാര്യങ്ങൾ സങ്കടകരമായിരുന്നെന്നാണ് പൊലീസ് ഉദ്യഗസ്ഥരുടെ വിവരണത്തിൽ വ്യക്തമാവുന്നത്.

നേരെ ചൊവ്വെ ഭക്ഷണം കഴിച്ചിട്ട് നാളുകളായെന്നും പട്ടിണിയും പരിവട്ടവുമായിട്ടാണ് നടന്നതെന്നും പണം നൽകാമെന്ന പറഞ്ഞാൽപ്പോലും ആരും ഭക്ഷ്യവസ്തുക്കൾ നൽകാൻ തയ്യാറായില്ലെന്നും നിലവിൽ സാമ്പത്തീക സ്ഥിതി മോശമായതിനാലാണ് ടെന്റടിച്ച് കഴിയാൻ തീരുമാനിച്ചതെന്നും മറ്റും ഇവർ തങ്ങളോട് വെളിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ മറുനാടനോട് വ്യക്തമാക്കി.

കൊച്ചിയിലേയ്ക്ക് പോകാൻ പുറപ്പെട്ടപ്പോൾ ജനക്കൂട്ടം ആക്രമിക്കുമോ എന്നായി ഇവരുടെ ഭീതി.വിവരം അറിയിച്ചപ്പോൾ പൊലീസ് കൊച്ചി -മധുര ദേശിയ പാതവരെ ഇവർക്ക് എസ്‌കോർട്ട് നൽകുകയും ചെയ്തു. ശനിയാഴ്‌ച്ച ഇവർ അടിമാലിക്കടുത്ത് കൂമ്പൻപാറയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ടെന്റടിച്ച് താമസിക്കാൻ നീക്കം നടത്തിയിരുന്നു.ഇത് സ്ഥലമുടമ അറിയുകയും ഇയാൾ വിവരം പഞ്ചായത്ത് അധികൃതരെയും ആരോഗ്യവകുപ്പ് അധികൃതരെയും അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ അടിമാലി പൊലീസ് ലോഡ്ജിൽ ഇവർക്ക് താമസ സൗകര്യം ഏർപ്പെടുത്തി.ഇന്ന് രാവിലെ ഇവിടെ നിന്നും മുറിഒഴിവായശേഷമാണ് ഇവർ രാവിലെ മാങ്കുളത്തിന് തിരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP