Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടഞ്ഞു കിടക്കുന്ന സിനിമാ തിയേറ്ററുകൾ ഓഗസ്റ്റ് ഒന്നുമുതൽ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചേക്കും; ജിമ്മുകളും തുറക്കാൻ സാധ്യത; അൺലോക്ക് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ അനുവദിക്കാൻ ഇടയുള്ള ഇളവുകൾ ഇങ്ങനെ

അടഞ്ഞു കിടക്കുന്ന സിനിമാ തിയേറ്ററുകൾ ഓഗസ്റ്റ് ഒന്നുമുതൽ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചേക്കും; ജിമ്മുകളും തുറക്കാൻ സാധ്യത; അൺലോക്ക് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ അനുവദിക്കാൻ ഇടയുള്ള ഇളവുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തീയറ്ററുകൾ ഓഗസ്റ്റ് ഒന്ന് മുതൽ തുറന്നു പ്രവർത്തിച്ചെക്കുമെന്ന് റിപ്പോർട്ടുകൾ അൺലോക്ക് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഇത്തരം ഇളവുകളിലേക്ക് കടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചുവരികയാണ്. ഓഗസ്റ്റ് ഒന്നുമുതൽ നിലവിൽ വരുന്ന അൺലോക്ക് 3 മാർഗനിർദേശത്തിൽ സിനിമാ തിയേറ്ററുകൾക്കും ജിമ്മുകൾക്കും ഇളവുകൾ അനുവദിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളും മെട്രോ ട്രെയിൻ സർവീസുകളും തുറന്നുപ്രവർത്തിക്കാൻ അനുവദിച്ചേക്കില്ല.

ജൂലൈ 31 ന് അൺലോക്ക് രണ്ട് അവസാനിക്കാനിരിക്കേ, അവേശഷിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകുമോ അതോ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചേക്കുമെന്ന് സൂചനയുണ്ട്. തുടർച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകൾ രോഗബാധിതരാകുന്നതും, മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും പരിഗണിച്ച് വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഭരണതലത്തിൽ ആലോചനകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അൺലോക്ക് മൂന്ന് മാർഗനിർദേശത്തിൽ സിനിമാ ഹാൾ, ജിം എന്നിവയ്ക്ക് ഇളവ് അനുവദിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. നിലവിൽ സിനിമാ തിയേറ്ററുകൾ അടഞ്ഞുകിടക്കുകയാണ്. നിയന്ത്രണങ്ങളോടെ സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സമാനമായ നിലയിൽ ജിമ്മുകൾക്കും ഇളവ് നൽകാൻ സാധ്യതയുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിൽ ഒരു വീട്ടുവീഴ്ചയും അനുവദിക്കാതെ ജിം, സിനിമ തിയേറ്ററുകൾ എന്നിവ തുറക്കാൻ അനുവദിച്ചേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

പകുതി സീറ്റുകളുമായി പ്രവർത്തനം പുനരാരംഭിക്കാൻ തിയേറ്ററുകളെ അനുവദിക്കുന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണ്. എന്നാൽ ആദ്യം 25 ശതമാനം സീറ്റുകൾ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതേസമയം സ്‌കൂളുകൾ അടഞ്ഞു തന്നെ കിടക്കാനാണ് സാധ്യത. മെട്രോ ട്രെയിൻ സർവീസുകളും ഇപ്പോൾ വേണ്ട എന്ന നിലപാടിലാണ് സർക്കാരെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. സംസ്ഥാന സർക്കാരുകൾക്ക് ഉചിതമായ തീരുമാനം എടുക്കാൻ കൂടുതൽ സ്വാതന്ത്ര്യം കേന്ദ്രം അനുവദിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP