Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടലിൽ കേടായ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത് നാവികസേന; നേവിയുടെ ഐഎൻഎ പരുന്ത് നടത്തിയ രക്ഷാപ്രവർത്തന വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരത്തിന് സമീപം കടലിൽ കേടായ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ നാവികസേനയുടെ ഹെലികോപ്റ്റർ എത്തി രക്ഷിച്ചു. നേവിയുടെ ഐഎൻഎ പരുന്ത് ഹെലികോപ്റ്റർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.

പാമ്പൻ പാലത്തിന് തെക്കുഭാഗത്തുള്ള മനാലി ദ്വീപിന് സമീപം ഞായറാഴ്ച പുലർച്ചെ ആറോടെ ബോട്ട് മറിഞ്ഞതായി മണ്ഡപം കോസ്റ്റ് ഗാർഡിന് സന്ദേശം എത്തുകയായിരുന്നു. ബോട്ട് തീരത്ത് നിന്നു എട്ട് നോട്ടിക്കൽ മൈൽ അകലെ കേടാവുകയായിരുന്നു. ഉടൻ തന്നെ ഐഎൻഎ ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്നവരെ രക്ഷിച്ച് കരക്കെത്തിച്ചതായും നാവികസേന പ്രസ്താവനയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP