Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോമ 2020-22 നാഷണൽ കമ്മിറ്റി വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കരുത്തുറ്റ സ്ഥാനാർത്ഥികൾ

ഫോമ 2020-22 നാഷണൽ കമ്മിറ്റി വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കരുത്തുറ്റ സ്ഥാനാർത്ഥികൾ

ജോസഫ് ഇടിക്കുള

അമേരിക്കൻ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ 2020-22 വർഷത്തേക്കുള്ള നാഷണൽ കമ്മിറ്റിയിലെ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കരുത്തുറ്റ മൂന്ന് സ്ഥാനാർത്ഥികൾ. ഷിക്കാഗോയിൽ നിന്നുള്ള ജൂബി വള്ളിക്കളം, സാൻ ഹൊസെയിൽ നിന്നുള്ള ജാസ്മിൻ പാരോൾ, അറ്റ്‌ലാന്റായിൽ നിന്നുള്ള ഷൈനി അബൂബക്കർ എന്നിവർ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ കരുത്ത് തെളിയിച്ചവരാണ്.

ജൂബി വള്ളിക്കളം
ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജൂബി വള്ളിക്കളം പ്രൊഫഷണൽ സംഘടനയിലും സീറോ മലബാർ ചർച്ച് പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച കാലഘട്ടത്തിലും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോർഡംഗം, വിമൻസ് ഫോറം കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചും തന്റെ നേതൃത്വപാടവം തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ വർഷം ഷിക്കാഗോയിൽ നടന്ന ഫോമ കൺവെൻഷനിൽ വെൽക്കം പ്രോഗ്രാം കോർഡിനേറ്റ് ചെയ്ത് സംഘാടകരുടെ പ്രശംസ നേടിയിരുന്നു.

തനിക്ക് വിവിധ മേഖലകളിൽ നിന്നും ലഭിച്ചിട്ടുള്ള പ്രവർത്തന പരിചയവും അനുഭവ സമ്പത്തും ഫോമയുടെ വനിത പ്രതിനിധിയെന്ന രീതിയിൽ പ്രയോജനപ്പെടുത്തുവാൻ സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് ഈ സ്ഥാനത്തേക്ക് നിൽക്കുവാൻ പ്രേരിപ്പിച്ചത്.
ഫോമായിൽ അംഗത്വമുള്ള എല്ലാ സാമൂഹിക സംഘടനകളുടെയും ഫോമയുടെ പ്രതിനിധികളുടെയും സഹകരണം പ്രതീക്ഷിക്കുകയും ഇതൊരറിയിപ്പായി സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ജാസ്മിൻ പാരോൾ
കേരള അസോസിയേഷൻ ഓഫ് കൊളറാഡോ (KAOC) , കേരള അസോസിയേഷൻ ഓഫ് ലോസ് ആഞ്ജലസ് (KALA), മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (MANCA)എന്നീ സംഘടനകളിൽ സജീവമായി പ്രവർത്തിച്ച ജാസ്മിൻ ഫോമാ മലയാളി മങ്ക 2010 ജേതാവും കൂടിയാണ്. 2018ലെ ഫോമാ കൺവൻഷനിൽ മിസ് ഫോമാ ടീമിന്റെ കൂടെ പ്രവർത്തിച്ചിട്ടുള്ള ജാസ്മിൻ ഫോമാ വെസ്റ്റേൺ റീജിയൺ വുമെൻസ് ഫോറം 2018-20 അധ്യക്ഷയായിരിക്കെ ഫോമാ നാഷണൽ കമ്മിറ്റിയുമായി ചേർന്ന് നഴ്‌സിങ് സ്‌കോളർഷിപ്പ് സ്ഥാപിക്കാൻ മുൻ കൈയെടുത്തിട്ടുണ്ട് .

കാലിഫോർണിയയിലെ സാൻ ഹൊസെയിൽ ഭർത്താവിനോടും മുതിർന്ന രണ്ടു മക്കളോടും കൂടെ താമസിക്കുന്ന ജാസ്മിൻ, അദ്ധ്യാപികയും സ്വന്തമായി ഒരു പ്രീസ്‌കൂൾ നടത്തുന്നയാളുമാണ്. ജനങ്ങളോടൊപ്പം പ്രവർത്തിക്കാൻ താല്പര്യപെടുന്ന ജാസ്മിൻ തന്റെ ഈ ഉദ്യമത്തിനും എന്നത്തേയും പോലെ എല്ലാവരുടെയും അനുഗ്രഹങ്ങളും പിന്തുണയും ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചു.

ഷൈനി അബൂബക്കർ
ഗ്രേറ്റർ അറ്റ്‌ലാന്റ മലയാളി അസോസിയേഷൻ(ഗാമ) ന്റെ സജീവ പ്രവർത്തകയായ ഷൈനി അസോസിയേഷന്റെ കലാപരിപാടികളുടെ മുഖ്യ സംഘാടകയാണ്. 2018ൽ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ നടന്ന റീജിയണൽ കൺവൻഷന്റെ കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വം ഷൈനിയായിരുന്നു. ഫോമയുടെ നാഷണൽ കമ്മിറ്റിയിലേക്ക് വനിതാ പ്രതിനിധി എന്ന രീതിയിലുള്ള ഷൈനി അബൂബക്കറിന്റെ കടന്നു വരവിന് ഫോമയുടെ എല്ലാ അംഗ സംഘടകളുടെയും ഫോമാ പ്രതിനിധികളുടേയും പിന്തുണ ഉണ്ടാകണമെന്ന് ഗാമാ പ്രസിഡന്റും ഫോമാ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റുമായ തോമസ് ഈപ്പനും ഗാമയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭ്യർത്ഥിച്ചു. കുടുംബ സമേതം അറ്റ്‌ലാന്റയിൽ താമസമാക്കിയ ഷൈനി സോഫ്റ്റ്‌വെയർ പ്രൊഫഷണലായാണ് ജോലി ചെയ്യുന്നത്. ഭർത്താവ് : അബൂബക്കർ സിദ്ദിഖ്. മക്കൾ: ഷഹസാദ്, സെയ്ഡൻ.

കേരളീയ സാംസ്‌കാരിക പാരമ്പര്യങ്ങളിലും മൂല്യങ്ങളിലും ഉറച്ചുനിന്ന് വരുംതലമുറയ്ക്ക് മാതൃകയാകും വിധം ഫോമയെന്ന മഹത്തായ പ്രസ്ഥാനത്തിന് സാമൂഹികവും സാംസ്‌കാരികവും കുടുംബപരവുമായ അടിത്തറയേകുവാൻ മാതൃകാപരമായ പ്രവർത്തനങ്ങൾ സമൂഹത്തിലും കുടുംബങ്ങളിലും കാഴ്ചവെക്കുന്ന ഇവർക്ക് കഴിയുമെന്ന് വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP