Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സാമ്പത്തികാസൂത്രണം' വെബിനാർ സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

ജിദ്ദ: കോവിഡ് കാലത്തെ സാമ്പത്തികാസൂത്രണം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന വെബിനാർ ഇന്ന് (ജൂലൈ 26) ന് വൈകുന്നേരം സൗദി സമയം 7.30 ന് ആരംഭിക്കും. സാമ്പത്തിക വിദഗ്ദനും മർക്കസ് ശരീഅ സിറ്റി അക്കാദമിക് ഡയറക്ടറുമായ ഡോ: ഉമറുൽ ഫാറൂഖ് സഖാഫി നേതൃത്വം നൽകും. കോവിഡാനന്തര ലോകത്തെ സാമ്പത്തിക ക്രമങ്ങളെ ഏത് തരത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും ഭാവിയെ ലക്ഷ്യം വെച്ച് സാമ്പത്തിക രംഗത്ത് മികവുണ്ടാക്കാൻ ആസൂത്രണം ചെയ്യേണ്ട രീതികളെ കുറിച്ചും വെബിനാറിൽ ചർച്ച ചെയ്യും.

പ്രത്യേകം രജിസ്‌ട്രേഷൻ ഇല്ലാതെ തന്നെ സൂം മീറ്റ് വഴി വെബിനാറിൽ പങ്കെടുക്കാം. പങ്കെടുക്കേണ്ടവർ 313-312-3111 എന്ന ഐഡി ഉപയോഗിച്ച് ജോയിൻ ചെയ്യുക. സൂമിന് പുറമെ രിസാല സ്റ്റഡി സർക്കിളിന്റെ ഫെയ്‌സ് ബുക്ക് പേജിൽ  www.facebook.com/risalastudycircle ലൈവായി കാണാൻ അവസരമൊരുക്കും.

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആവലാതികൾ വർദ്ധിച്ച ഘട്ടത്തിൽ ഈ വിഷയത്തിലുള്ള വെബിനാർ സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്നും വെബിനാറിൽ വിഷയ സംബന്ധമായ സംശയ നിവാരണത്തിന് അവസരമുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP