Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്ക് പരാമർശം: ആനാവൂർ നാഗപ്പൻ ജമാഅത്തെ ഇസ്ലാമിയോടു ഖേദം പ്രകടിപ്പിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന ഫേസ്‌ബുക്ക് പരാമാർശത്തിൽ ഖേദം പ്രകടിപ്പിച്ചു സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ജമാഅത്തെ ഇസ്ലാമിക്ക് കത്തയച്ചു. ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസിന് മറുപടിയായി നൽകിയ കത്തിലാണ് ഖേദ പ്രകടനം. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമിയെ കുറിപ്പിൽ പരാമർശിച്ചതെന്നും സംഘടനയെ മനപ്പൂർവം അപകീർത്തിപെടുത്താൻ ഉദ്ദേശിച്ചില്ലെന്നും കത്തിൽ പറയുന്നു. ഫേസ്‌ബുക്ക് കുറിപ്പിലെ മറ്റു പരാമർശങ്ങളിൽ യോജിപ്പില്ലെങ്കിലും വസ്തുതാപരമായ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ആനാവൂർ നാഗപ്പന് എതിരായ നിയമനടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP