Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വന്ദേഭാരത് വിമാനത്തിൽ കഴിഞ്ഞ ദിവസം നാട്ടിൽ വരാൻ കണ്ണൂരിലേക്ക് ടിക്കറ്റ് കിട്ടിയിരുന്നെങ്കിലും എക്സിറ്റ് അടിച്ചു കിട്ടാത്തതിനാൽ യാത്ര മുടങ്ങി; മരിച്ചത് കാൽ നൂറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുവരാൻ ടിക്കറ്റെടുത്ത് കാത്തിരുന്ന മലയാളി; അലനല്ലൂരിനെ നൊമ്പരത്തിലാക്കി ചെറുതല അഹമ്മദിന്റെ ജിദ്ദയിലെ മരണം

വന്ദേഭാരത് വിമാനത്തിൽ കഴിഞ്ഞ ദിവസം നാട്ടിൽ വരാൻ കണ്ണൂരിലേക്ക് ടിക്കറ്റ് കിട്ടിയിരുന്നെങ്കിലും എക്സിറ്റ് അടിച്ചു കിട്ടാത്തതിനാൽ യാത്ര മുടങ്ങി; മരിച്ചത് കാൽ നൂറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുവരാൻ ടിക്കറ്റെടുത്ത് കാത്തിരുന്ന മലയാളി; അലനല്ലൂരിനെ നൊമ്പരത്തിലാക്കി ചെറുതല അഹമ്മദിന്റെ ജിദ്ദയിലെ മരണം

ജംഷാദ് മലപ്പുറം

മലപ്പുറം: വന്ദേഭാരത് വിമാനത്തിൽ കഴിഞ്ഞ ദിവസം നാട്ടിൽ വരാൻ കണ്ണൂരിലേക്ക് ടിക്കറ്റ് കിട്ടിയിരുന്നെങ്കിലും എക്സിറ്റ് അടിച്ചു കിട്ടാത്തതിനാൽ യാത്ര മുടങ്ങി. നീണ്ടകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുവരാൻ ടിക്കറ്റെടുത്ത് കാത്തിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു.

നീണ്ടകാലത്തെ പ്രവാസത്തോടൊപ്പം കോവിഡ് ഭീതികൂടി ഉടലെടുത്തതോടെയാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുവരാൻ എക്സിറ്റ് വിസ അടിക്കാൻ ചെറുതല അഹമ്മദ് എന്ന 50കാരൻ തീരുമാനിച്ചത്. പാലക്കാട്-മലപ്പുറം ജില്ലാ അതിർത്തി പ്രദേശമായ അലനല്ലൂർ മേലാറ്റൂർ കാഞ്ഞിരംപാറയിലെ ചെറുതല അഹമ്മദ്(50) കാൽനൂറ്റാണ്ടുകാലമായി പ്രവാസിയാണ്. ചെറുപ്പത്തിലെ പിതാവും മാതാവും മരണപ്പെട്ട അഹമ്മദ് ജിദ്ദയിലെ അഹമ്മദ് കുൻഫുദയിലെ ഒരു ഷോപ്പിലെ ജീവനക്കാരനായിരുന്നു.

അവസാനമായി നാട്ടിൽവന്നത് നാലു വർഷം മുമ്പണ്. പ്രവാസം അവസാനിപ്പിച്ച് ഇനി നാട്ടിൽ കഴിയാമെന്ന ആഗ്രഹത്താൽ നാട്ടിലേക്കുവരാനുള്ള വിമാനടിക്കറ്റ് വരെ ബുക്ക് ചെയ്തു കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കോവിഡ് കാലത്ത് പ്രവാസികൾക്കായി സജ്ജമാക്കിയ വന്ദേഭാരത് വിമാനത്തിൽ കഴിഞ്ഞ ശനിയാഴ്‌ച്ച ടിക്കറ്റും ലഭിച്ചു. പക്ഷെ എക്സിറ്റ് അടിച്ചു കിട്ടാത്തതിനാൽ അന്നുവരാൻ സാധിച്ചില്ല.

എത്രയുംപെട്ടന്ന് എക്സിറ്റ് അടിച്ചുകിട്ടി സമ്പാദ്യമെല്ലാം സ്വരൂപിച്ച് നാട്ടിലേക്കു വണ്ടികയറാനുള്ള തെയ്യാറെടുപ്പിനിടെയാണ് അഹമ്മദിന്റെ മരണം. ശനിയാഴ്‌ച്ച രാത്രിയാണ് മരണം. പിതാവ് മുഹമ്മദലി അഹമ്മദിന്റെ രണ്ടാം വയസിൽ മരിച്ചിരുന്നു. മാതാവ് കാഞ്ഞിരംപാറയിലെ കുന്നത്തൊടി ആമ്പുക്കാട് സൈനബയും ഹമ്മദിന്റെ പന്ത്രണ്ടാം വയസിൽ മരിച്ചതോടെ ബാല്യകാലംതന്നെ അനാഥനായാണ് വളർന്നത്. ഭാര്യ :പെരിന്തൽമണ്ണ തണ്ണീർപന്തലിലെ കേലശ്ശേരി റൈഹാനത്ത്. മക്കൾ : അജ്മൽ. അൻഷിദ്.

മരുമകൾ :ബദറുന്നീസ (കാസർക്കോട് ). നിയമ നടപടികൾ പൂർത്തിയാക്കി അവിടെ തന്നെ ഖബറടക്കം നടത്താനുള്ള പ്രവർത്തനങ്ങൾ ജിദ്ദ കെ.എം.സി.സി.സി വെൽഫെയർ വിങ് നടത്തുന്നു. അതേ സമയം മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി കക്കാടമ്മലിലെ വെള്ളേങ്ങര അബ്ദുള്ള മുഹമ്മദ് (58)ജിദ്ദ കിങ് അബ്ദുള്ള മെഡിക്കൽ സെന്ററിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ജിദ്ദ ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പ് എം.ഡിയും, വണ്ടൂർ നിംസ് ആശുപത്രി എം.ഡിയുമാണ്. ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു.

കുടുംബത്തോടൊപ്പം ജിദ്ദയിലാണ്. പിതാവ് :മുഹമ്മദ്. മാതാവ് :മറിയുമ്മ. ഭാര്യ : പൂവത്തൻ ആസ്യ. മക്കൾ :.ഡോ.. ഫഹദ്, നജ്മുന്നീസ, നിഷിദ. മരുമക്കൾ : തോളൂർ മുസ്തഫ മേലാറ്റൂർ / ജിദ്ദ. താഴത്തേപീടിക ഷാജഹാൻ കൊമ്പംകല്ല്. അരയണിപറമ്പിൽ നഫ് ലി കോരങ്ങാട്, താമരശേരി. സഹോദരങ്ങൾ : മൊയ്തീൻ. അയ്യൂബ്. നാസർ. ഫാത്തിമ. സൈനബ. സാജിത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP