Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസിന് ഇന്ത്യയിലുള്ളത് 180നും 200നും ഇടയിൽ ഭീകരർ; റിപ്പോർട്ടിലുള്ളത് അതിലേറെയും പ്രവർത്തിക്കുന്നത് കേരളത്തിലും കർണ്ണാടകയിലുമെന്ന ഞെട്ടിക്കുന്ന വിവരം; ദക്ഷിണേന്ത്യയിൽ അൽഖ്വയ്ദ അടക്കമുള്ളവർ ലക്ഷ്യമിടുന്നത് വമ്പൻ ഭീകരാക്രണങ്ങൾ; അനലറ്റിക്കൽ റിപ്പോർട്ട് ഗൗരവത്തോടെ എടുത്ത് കേരളാ പൊലീസ്; കേന്ദ്ര ഇന്റലിജൻസും നിരീക്ഷണം ശക്തമാക്കും; ദൈവത്തിന്റെ സ്വന്തം നാട്ടിൽ തീവ്രവാദവും വേരുറപ്പിക്കുന്നതിന് തെളിവായി യുഎൻ നിരീക്ഷണങ്ങൾ

ഐഎസിന് ഇന്ത്യയിലുള്ളത് 180നും 200നും ഇടയിൽ ഭീകരർ; റിപ്പോർട്ടിലുള്ളത് അതിലേറെയും പ്രവർത്തിക്കുന്നത് കേരളത്തിലും കർണ്ണാടകയിലുമെന്ന ഞെട്ടിക്കുന്ന വിവരം; ദക്ഷിണേന്ത്യയിൽ അൽഖ്വയ്ദ അടക്കമുള്ളവർ ലക്ഷ്യമിടുന്നത് വമ്പൻ ഭീകരാക്രണങ്ങൾ; അനലറ്റിക്കൽ റിപ്പോർട്ട് ഗൗരവത്തോടെ എടുത്ത് കേരളാ പൊലീസ്; കേന്ദ്ര ഇന്റലിജൻസും നിരീക്ഷണം ശക്തമാക്കും; ദൈവത്തിന്റെ സ്വന്തം നാട്ടിൽ തീവ്രവാദവും വേരുറപ്പിക്കുന്നതിന് തെളിവായി യുഎൻ നിരീക്ഷണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലും കർണാടകത്തിലും ഐ.എസ്. ഭീകരർ വേരുറപ്പിക്കുന്നതായി ഐക്യരാഷ്ട്ര സംഘടനാ റിപ്പോർട്ട് ഗൗരവത്തോടെ എടുത്ത് കേരളാ പൊലീസ്. അൽ ക്വയ്ദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡ മേഖലയിൽ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായും മുന്നറിയിപ്പ്. സ്വർണ്ണ കടത്തിലൂടെ അടക്കം എത്തുന്ന പണം ഭീകര പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് യുഎൻ റിപ്പോർട്ടും എത്തുന്നത്. ഇതോടെ കേരളത്തിൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണവും ശക്തമാകും.

രണ്ടു ഭീകര സംഘടനകളെക്കുറിച്ചും ബന്ധം പുലർത്തുന്ന വ്യക്തികളെക്കുറിച്ചും പ്രതിപാദിക്കുന്ന യു.എന്നിന്റെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് ടീമിന്റെ 26-ാമത് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. കേരളം, കർണാടക അടക്കമുള്ള ദക്ഷിണേന്ത്യയിലാണ് ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) പിടിമുറുക്കിയിരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിലും ഗണ്യമായ തോതിൽ ഭീകര സംഘടനയ്ക്ക് അംഗങ്ങളുണ്ടെന്നു റിപ്പോർട്ട് പരാമർശിക്കുന്നു. ഐഎസിന് ഇന്ത്യയിൽ 180നും 200നും അടുത്ത് ഭീകരരെയാണ് സ്വന്തമാക്കായത്. ഇതിൽ ഏറെയും കേരളത്തിൽ നിന്നും കർണ്ണാടകയിൽ നിന്നാണെന്നാണ് ഐക്യരാഷ്ട്ര സഭ വിശദീകരിക്കുന്നത്.

ഐ.എസ്‌ഐ.എൽ, ദായേഷ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഐ.എസ്. ഇന്ത്യയിൽ പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വർഷം മേയിൽ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ പതിവായതിനുപിന്നാലെ സംഘടനയുടെ അമാഖ് ന്യൂസ് ഏജൻസിയിലൂടെയായിരുന്നു പ്രഖ്യാപനം. അറബിയിൽ വിലായ ഓഫ് ഹിന്ദ്(ഇന്ത്യ പ്രവിശ്യ) എന്ന പേരാണ് പുതിയ പ്രവിശ്യയ്ക്കു നൽകിയിരുന്നത്. 180 മുതൽ 200 വരെയാണ് സജീവാംഗങ്ങളുടെ സംഖ്യ. ഇതിൽ കൂടുതലും മലയാളികളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലും നിരീക്ഷണം ശക്തമാക്കുന്നത്.

പാലക്കാട്ടും കാസർഗോഡും കണ്ണൂരും മലപ്പുറത്തും ഐഎസിലേക്ക് നിരവധി റിക്രൂട്ട്‌മെന്റുകൾ നടക്കുന്നതായുള്ള സൂചനകൾ പുറത്തു വന്നിരുന്നു. അഫ്ഗാനിൽ യുദ്ധത്തിന് പോയ മലയാളികളേയും തിരിച്ചറിഞ്ഞു. ഇത്തരം റിക്രൂട്ട്‌മെന്റുകൾ ഇപ്പോഴും നടക്കുന്നുവെന്നതിന് വ്യക്തമായ തെളിവാണ് ഐഎസിനെ കുറിച്ചുള്ള യുഎൻ റിപ്പോർട്ട്. കേരളവും ഐഎസ് ആക്രമണത്തിന് കോപ്പുകൂട്ടുന്ന സ്ഥലമാണെന്ന സൂചനയും യുഎൻ റിപ്പോർട്ടിലുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ ആഭ്യന്തര സുരക്ഷ അതിശക്തമാക്കും. ഐ.എസ്. ഉത്തരവാദിത്തം ഏറ്റിരുന്ന ജമ്മു കശ്മീരിലെ ആക്രമണങ്ങൾക്കു നേരത്തെ ചുക്കാൻ പിടിച്ചിരുന്നത് 2015-ൽ രൂപീകൃതമായ ഖൊറാസാൻ പ്രവിശ്യാ ശാഖയാണ്.

ഐ.എസിനൊപ്പം അൽ ക്വയ്ദയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സക്രിയമാണെന്ന് യു.എൻ. റിപ്പോർട്ട് പറയുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മ്യാന്മർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 150-200 ഭീകരർ മേഖലയിൽ ആക്രമണത്തിനു സർവസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അഫഗാനിസ്ഥാനിലെ നിംറൂസ്, ഹെൽമന്ദ്, കാണ്ഡഹാർ പ്രവിശ്യകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന താലിബാനാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ക്വയ്ദ(എ.ക്യു.ഐ.എസ്)യുടെ നിയന്ത്രണം. ഒസാമ മഹ്മൂദാണു മേധാവി. മഹ്മൂദിന്റെ മുൻഗാമിയായിരുന്ന അസിം ഒമറിനെ വധിച്ചതിനു തിരിച്ചടിയായി മേഖലയിൽ ആക്രമണപരമ്പരയ്ക്കു സംഘം തയ്യാറെടുക്കുകയാണെന്നും യു.എൻ. റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്ന അൽ ഖ്വയ്ദയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ മ്യാന്മർ എന്നിവിടങ്ങളിൽനിന്നുള്ള 150 മുതൽ 200 അംഗങ്ങൾ വരെയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മേഖലയിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹേൽമന്ദ്, കാണ്ഡഹാർ പ്രവിശ്യകളിൽനിന്ന് താലിബാനു കീഴിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ പ്രവർത്തിക്കുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നായി നിലവിൽ 150-200 അംഗങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഒസാമ മഹ്മൂദ് ആണ് നിലവിലെ തലവൻ.

അസിം ഉമർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒസാമ മഹ്മൂദ് തലപ്പത്ത് എത്തിയത്. ഉമറിന്റെ മരണത്തിനു പകരം വീട്ടാൻ മേഖലയിൽ ആക്രമണം നടത്താൻ ഇവർ ഒരുങ്ങുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളത്തിലും കർണാടകത്തിലും ഗണ്യമായ അളവിൽ ഐ.എസ്. ഭീകകവാദികളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP