Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിലെ രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയും കോട്ടയത്തെ സെയ്ന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനിയറിങും തിരുവനന്തപുരത്ത് മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയും ഇനി സ്വയം ഭരണ കോളേജുകൾ; കേരളത്തിലെ മൂന്ന് ഏൻജിനിയറിങ് കോളേജുകളിലും ഇനി സ്വന്തം പാഠ്യ പദ്ധതിയും പരീക്ഷയും

കൊച്ചിയിലെ രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയും കോട്ടയത്തെ സെയ്ന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനിയറിങും തിരുവനന്തപുരത്ത് മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയും ഇനി സ്വയം ഭരണ കോളേജുകൾ; കേരളത്തിലെ മൂന്ന് ഏൻജിനിയറിങ് കോളേജുകളിലും ഇനി സ്വന്തം പാഠ്യ പദ്ധതിയും പരീക്ഷയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് എൻജിനിയറിങ് കോളേജുകൾക്ക് സ്വയംഭരണപദവി. എൻജിനിയറിങ് കോളേജുകൾക്ക് ആദ്യമായാണിത് ലഭിക്കുന്നത്.സംസ്ഥാനത്ത് ഒരു സർക്കാർ കോളേജടക്കം 19 ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്ക് സ്വയംഭരണ പദവിയുണ്ട്.

കൊച്ചിയിലെ രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി, കോട്ടയത്തെ സെയ്ന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരത്ത് മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കാണ് സ്വയംഭരണ പദവി ലഭിച്ചത്. ഈ അക്കാദമിക വർഷം മുതൽ പത്തുവർഷത്തേക്കാണ് യുജിസി. സ്വയംഭരണപദവി അനുവദിച്ചത്. ഈ മൂന്നുകോളേജുകൾമാത്രമേ സംസ്ഥാനത്തുനിന്ന് അപേക്ഷിച്ചിരുന്നുള്ളൂ.

സ്വയംഭരണപദവി ലഭിക്കുന്ന കോളേജുകൾക്ക് സ്വന്തംനിലയിൽ പാഠ്യപദ്ധതി രൂപവത്കരിക്കാൻ സ്വാതന്ത്ര്യമുണ്ടാകും. പരീക്ഷയും കോളേജ് തലത്തിൽ ആയിരിക്കും. സർട്ടിഫിക്കറ്റ് സർവകലാശാല നൽകും. എന്നാൽ, അതിൽ പഠിച്ച കോളേജിന്റെ പേര് രേഖപ്പെടുത്തും. സാധാരണ കോളേജുകളുടെ പേര് സർവകലാശാലാ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താറില്ല.

സ്വയംഭരണ കോളേജുകളിൽ അക്കാദമിക കൗൺസിലും ബോർഡ് ഓഫ് സ്റ്റഡീസും പരീക്ഷാ കൺട്രോളറുമുണ്ടാകും. കരിക്കുലവും സിലബസും ഈ അക്കാദമികസമിതികളാണ് രൂപവത്കരിക്കുക. സ്വന്തം നിലയിൽ കോഴ്സുകൾക്ക് രൂപംനൽകാനും സ്വയംഭരണ കോളേജുകൾക്ക് കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP