Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചുവപ്പ് പരവതാനി വിരിച്ചാണ് മേഗനെ സ്വീകരിച്ചത്; കഴിയുന്നിടത്തോളം വാതിൽ തുറന്ന് സ്വാഗതം ചെയ്തു; ഒന്നിലും തൃപ്തി പോരാതിരുന്നതിന് ഞങ്ങൾ എന്തു പിഴച്ചു? മൗനം വെടിഞ്ഞു പ്രതികരണവുമായി കേറ്റും വില്യമും: ബക്കിങ്ഹാം പാലസിൽ കൊട്ടാര വിപ്ലവം തുടരുന്നു

ചുവപ്പ് പരവതാനി വിരിച്ചാണ് മേഗനെ സ്വീകരിച്ചത്; കഴിയുന്നിടത്തോളം വാതിൽ തുറന്ന് സ്വാഗതം ചെയ്തു; ഒന്നിലും തൃപ്തി പോരാതിരുന്നതിന് ഞങ്ങൾ എന്തു പിഴച്ചു? മൗനം വെടിഞ്ഞു പ്രതികരണവുമായി കേറ്റും വില്യമും: ബക്കിങ്ഹാം പാലസിൽ കൊട്ടാര വിപ്ലവം തുടരുന്നു

സ്വന്തം ലേഖകൻ

ലണ്ടൻ: കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും ഇക്കഴിഞ്ഞ ജനുവരിയിലാണ് കൊട്ടാരം വിട്ടു കാനഡയിലേക്ക് പോയത്. ഇതിന് പിന്നാലെ കൊട്ടാരത്തിൽ താൻ നേരിട്ട അുഭവങ്ങൾ പങ്കുവെച്ച് മേഗന്റെ ജീവചരിത്രം പുറത്തിറങ്ങുകയാണ്. ഇതിൽ മുഴുവൻ ഹാരിയുടെ സഹോദരൻ വില്യമിനേയും ഭാര്യ കേറ്റിനേയും കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് മേഗൻ ഉന്നയിക്കുന്നത്. വിവാഹം കഴിഞ്ഞഅ കേറ്റിനെ പോലെ ആ കുടുംബത്തിലെ മരുകമളായാണ് താനും എത്തിയതെങ്കിലും കേറ്റ് തന്നെ പൂർണമായും അവഗണിച്ചതായും ഒരു പരിഗണനയും തന്നില്ലെന്നും മേഗൻ പറയുന്നു. കൂടാതെ കാമം തീർത്ത പെണ്ണിനെ കെട്ടി ന്നെു പറഞ്ഞ് വില്യം ഹാരിയെ മാനസികമായി തകർത്തു എന്നും മേഗൻ ആരോപിക്കുന്നു. ഒടുവിൽ മേഗന്റെ ഈ വാക്കുകൾക്ക് മൗനം വെടിഞ്ഞ് ചുട്ട മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വില്യം രാജകുമാരനും കേറ്റും.

വിവാഹം കഴിഞ്ഞ കൊട്ടാരത്തിലെത്തിയ മേഗനെ ചുവപ്പ് പരവതാനി വിരിച്ചാണ് കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്തതെന്നും അമേരിക്കൻ നടിയായ നവവധുവിനെ കഴിയുന്നിടത്തോളം വാതിൽ തുറന്നാണ് കൊട്ടാരത്തിലേക്ക് സ്വീകരിച്ചത്. എനമ്നാൽ ഒന്നിലും തൃപ്തി വരാത്തതിന് തങ്ങൾ എന്തു പിഴച്ചു എന്നുമാണ് കേറ്റും വില്യമും ചോദിക്കുന്നത്. വിവാഹത്തിന് മുന്നേ തന്നെ കേറ്റ് ഇരു കൈകളും നീട്ടിയാണ് മേഗനെ സ്വീകരിച്ചത്. എന്നാൽ ഒന്നിലും തൃപ്തിപ്പെടാത്ത സ്വഭാവമാണ് മേഗന്റേതെന്ന് വില്ല്യമിന്റേയും കേറ്റിന്റേയും സുഹൃത്തുക്കളും പറയുന്നു. ഇരുവരുടേയും വിവാഹത്തിന് മുിമ്പ് നോർഫോക്കിലെ കുടുംബ വീടായ ആന്മർ ഹാളിലേക്ക് ഹാരി രാജകുമാരനേയും മേഗനെയും ക്ഷണിച്ച കേറ്റ് സ്വന്തം കൈകൊണ്ട് ഇഷ്ട ഭക്ഷണം ഉണ്ടാക്കി കൊടുത്താണ് അന്ന് ഇരുവരേയും സ്വീകരിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു.

വില്ല്യമും കേറ്റും ചേർന്നാണ് ഹാരി മേഗൻ വിവാഹത്തിന് മേഗന്റെ സുഹൃത്തുക്കളെയും ബ്രൈഡ്സ് മെയ്ഡിനെയും പേജ് ബോയ്സിനെയും എല്ലാം ക്ഷണിച്ചത്. വിവാഹ ശേഷം തുടർച്ചയായ രണ്ട് വർഷങ്ങളിൽ വിംബിൾഡണിൽ നടന്ന ടെന്നിസ് മത്സരം കാണാൻ കേറ്റ് നേരിട്ട് മേഗനെ ക്ഷണിക്കുകയും ചെയ്തു ഇതെല്ലാം മേഗൻ മറന്നോ എന്നാണ് കേറ്റിന്റെ സുഹൃത്തുക്കൾ ചോദിക്കുന്നത്. മേഗന്റെ പുസ്തകത്തിൽ പറയുന്നത് പോലെ ഇരുവരും തമ്മിൽ സംസാരിക്കാറില്ലെന്നുള്ള ആരോപണം തെറ്റാണെന്നും കേറ്റിന്റേയും വില്യമിന്റെയും സുഹൃത്തുക്കൾ പറയുന്നു. എങ്ങനെയാണ് മേഗന് ഇങ്ങനെ പറയാൻ സാധിക്കുന്നതെന്ന് ചോദിച്ച സുഹൃത്തുക്കൾ മേഗന് വേണ്ടി കേറ്റ് ക്രിസ്തുമസ് പാർട്ടി ഒരുക്കിയതായും മേഗന് സ്വന്തം വീടെന്ന പോലെ തോന്നിക്കാൻ കേറ്റ് പലതും ചെയ്തതായും സുഹൃത്തുക്കൾ പറയുന്നു. അന്ന് സ്വന്തം കൈകൊണ്ട് മേഗന് ഇഷ്ടമുള്ള ഭക്ഷണം കേറ്റ് തന്നെയാണ് ഉണ്ടാക്കി നൽകിയത്.

അതേസമയം ഒരു കുടുംബത്തിൽ മരുമക്കളായി എത്തിയിട്ടും തന്നെ ആ രീതിയിൽ കേറ്റ് കണ്ടിട്ടില്ലെന്നും മേഗൻ പറയുന്നു. ഹാരി മേഗൻ വിവാഹത്തിന് കേറ്റിന്റെ മകൾ ഷാർലറ്റ് ബ്രൈഡ്സ് മെയ്ഡായി ഒരുങ്ങിയതും കേറ്റിന് ഇഷ്ടമായിരുന്നില്ലെന്നും അന്ന് കേറ്റ് കരഞ്ഞതായും മേഗൻ പറയുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന കോമൺ വെൽത്ത് സർവീസിൽ കേറ്റ് മേഗനെ അപമാനിച്ചതായു മേഗന്റെ ഒരു സുഹൃത്ത് തന്നെ പറഞ്ഞതായും ബുക്കിൽ പറയുന്നു. ഒരിക്കൽ വളരെ സൗഹൃദത്തിലായിരുന്ന സഹോദരങ്ങൾ ഇന്ന് പിരിയാൻ കാരണം കേറ്റ് ആണെന്നാണ് മേഗൻ പറയുന്നു. എന്നാൽ ഇതെല്ലാം കേട്ട് അക്ഷോഭ്യരായ കേറ്റും വില്യമും മൗനം വെടിഞ്ഞതോടെ വരും ദിവസങ്ങളിൽ കൊട്ടാരം വിപ്ലവം തന്നെ നടക്കുമൊ എന്ന് കാത്തിരുന്നു കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP