Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ കോൺസുലേറ്റ് വഴി സ്വപ്നാ സുരേഷ് എത്തിച്ചത് 18 ടൺ ഈന്തപ്പഴം; കോൺസുലെറ്റിൽ നടന്ന വിതരണോദ്ഘാടനത്തിൽ പങ്കെടുത്തത് മുഖ്യമന്ത്രിയും; സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്താൻ കോൺസുലേറ്റിൽ മന്ത്രി ജലീലും നടത്തിയത് നേരിട്ടുള്ള ഇടപെടൽ; പിണറായിയും ജലീലും നടത്തിയത് എഫ്‌സിആർഎ ചട്ടത്തിന്റെ നഗ്‌നമായ ലംഘനം; യുഎഇ ബന്ധത്തിൽ കേരളത്തിന്റെ വീഴ്ചകൾ ഗുരുതരമെന്ന് വിദേശകാര്യമന്ത്രാലയത്തിനു പരാതി നൽകിയ കോശി ജേക്കബ് മറുനാടനോട്

യുഎഇ കോൺസുലേറ്റ് വഴി സ്വപ്നാ സുരേഷ് എത്തിച്ചത് 18 ടൺ ഈന്തപ്പഴം; കോൺസുലെറ്റിൽ നടന്ന വിതരണോദ്ഘാടനത്തിൽ പങ്കെടുത്തത് മുഖ്യമന്ത്രിയും; സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്താൻ കോൺസുലേറ്റിൽ മന്ത്രി ജലീലും നടത്തിയത് നേരിട്ടുള്ള ഇടപെടൽ; പിണറായിയും ജലീലും നടത്തിയത് എഫ്‌സിആർഎ ചട്ടത്തിന്റെ നഗ്‌നമായ ലംഘനം; യുഎഇ ബന്ധത്തിൽ കേരളത്തിന്റെ വീഴ്ചകൾ ഗുരുതരമെന്ന് വിദേശകാര്യമന്ത്രാലയത്തിനു പരാതി നൽകിയ കോശി ജേക്കബ് മറുനാടനോട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി വന്ന പതിനെട്ടു ടൺ ഈന്തപ്പഴത്തിന്റെ വിതരണ ഉദ്ഘാടനം നിർവഹിക്കുക വഴി മുഖ്യമന്ത്രി പിണറായി വിജയനും കോൺസുലേറ്റ് സഹായം സ്വീകരിച്ച് സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയ മന്ത്രി കെ.ടി.ജലീലും ഫോറിൻ കോൺട്രിബ്യുഷൻ റെഗുലേറ്ററി ആക്റ്റ് ലംഘിച്ചുവെന്നാരോപിച്ച് വിദേശകാര്യമന്ത്രാലയത്തിനു പരാതി. എഫ്‌സിആർഎ ഡയറക്ടർക്കും ഡയറക്ടർക്കും എൻഐഎയ്ക്കും സിബിഐക്കും ഇതേ കാര്യത്തിൽ പരാതി പോയിട്ടുണ്ട്.

സുപ്രീംകോടതി അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നൽകിയിരിക്കുന്നത്. ഒരു വിദേശ രാജ്യവുമായി ഇടപെടുമ്പോൾ സംസ്ഥാനം എന്ന നിലയിൽ കേരളം അധികാര പരിധി ലംഘിച്ചുവെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്, അതിഗുരുതരമായ ലംഘനമാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനും മന്ത്രി എന്ന നിലയിൽ കെ.ടി.ജലീലും നടത്തിയിട്ടുള്ളത്. ഒരു വിദേശ രാജ്യവുമായി നേരിട്ട് ഇടപെടാൻ കേരളത്തിനു കഴിയില്ല. വിദേശകാര്യാമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് രണ്ടു ഇടപെടലുകളും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനും മന്ത്രി എന്ന നിലയിൽ കെ.ടി.ജലീലും നടത്തിയിട്ടുള്ളത്. ഇതിനെതിരേ നടപടിയാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

യുഎഇയിൽ നിന്നും വന്ന 18 ടൺ ഈന്തപ്പഴത്തിന്റെ വിതരണോദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ജമാൽ ഹുസൈൻ അൽ സാബിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തത്. എഫ്‌സിആർഎയുടെ നഗ്‌നമായ ലംഘനമാണിത്. ഡിപ്ലോമാറ്റിക് പ്രോട്ടോക്കോൾ തന്നെയാണ് ഇവിടെ ലംഘിക്കപ്പെട്ടത്.

യുഎഇ ഡിപ്ലോമാറ്റിക് ബാഗ് വഴി അന്ന് വന്നത് 18 ടൺ ഈന്തപ്പഴമാണ്. 2017 ലാണ് ഈന്തപ്പഴം വരുകയും അതിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുകയും ഒക്കെ ചെയ്തത്. ഈ ഈന്തപ്പഴം അന്ന് എത്തിക്കുമ്പോൾ അതിനു മുഖ്യ കാർമ്മികത്വം വഹിച്ചത് യുഎഇ നയതന്ത്ര വഴിയിൽ സ്വർണംകടത്തിയതിന് ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള സ്വപ്നാ സുരേഷാണ്. അതിനാൽ ഈന്തപ്പഴം വന്നതിനെക്കുറിച്ചും വിദേശകാര്യാ മന്ത്രാലയമറിയാതെ മുഖ്യമന്ത്രി യുഎഇ ചടങ്ങിൽ പങ്കെടുത്തതുമെല്ലാം അന്വേഷിക്കണം. 18 ടൺ ഈന്തപ്പഴം കേരളത്തിൽ എത്തിച്ചത് ദുരൂഹമാണ്. ഇതിന്റെ പിന്നണിയിൽ സ്വർണക്കടത്തുകാരി സ്വപ്നയാണ് എന്നുള്ളതും ശ്രദ്ധേയമാണ്.

തന്റെ മണ്ഡലത്തിൽ കിറ്റുകൾ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റിന്റെ സഹായം സ്വീകരിച്ചു എന്ന് മന്ത്രി കെ.ടി.ജലീൽ തുറന്നു സമ്മതിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ജലീൽ യുഎഇ കോൺസുലെറ്റിന്റെ സഹായം തേടുകയും സഹായം സ്വീകരിക്കുകയും സഹായം സ്വീകരിച്ച കാര്യം തുറന്നു സമ്മതിക്കുകയും ഒക്കെ ചെയ്തത്. എഫ്‌സിആർഎ മന്ത്രി ജലീലും പരസ്യമായി ലംഘിച്ചു. അതിനാൽ യുക്തമായ നടപടി സ്വീകരിക്കണം-പരാതിയിൽ കോശി ജേക്കബ് പറയുന്നു.

എഫ്‌സിആർഎ ലംഘിക്കപ്പെട്ടാൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണെങ്കിലും മന്ത്രി കെ.ടി.ജലീൽ ആണെങ്കിലും നടപടി സ്വീകരിക്കാൻ എഫ്‌സിആർഎ ഡയരക്ടർക്ക് കഴിയും. ഇതിനു അധികാരമുള്ള ഏജൻസിയാണ് എഫ്‌സിആർഎ. അവർക്ക് നേരിട്ട് കേസ് എടുക്കാം. സിബിഐയോട് കേസ് എടുക്കാൻ നിർദ്ദേശിക്കുകയും ചെയ്യാം. അതിനുള്ള അധികാരങ്ങൾ എഫ്‌സിആർഎ ഡയരക്ടർക്കുണ്ട്-കോശി ജേക്കബ് മറുനാടനോട് പറഞ്ഞു. കേരളം ഒരു രാജ്യം പോലെയാണ് പെരുമാറിയത്. കേരളം ഒരു സ്റ്റേറ്റ് ആണ്. രാജ്യം എന്ന രീതിയിലുള്ള അധികാരങ്ങൾ ഉപയോഗിക്കാൻ സ്റ്റേറ്റിനു കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജലീലും നടത്തിയത് ഗൗരവതരകരമായ നിയമലംഘനമാണ് അതാണ് പരാതി നൽകിയത്-കോശി ജേക്കബ് പറയുന്നു.

യുഎഐ കോൺസുലെറ്റിൽ നിന്നും അഞ്ച് ലക്ഷം രൂപയുടെ സഹായം സ്വീകരിച്ചാണ് മന്ത്രി ജലീൽ സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയത്. മന്ത്രി എന്ന നിലയിൽ ജലീലിനു ഇതിനു അധികാരമില്ല. യു എ ഇ കോൺസൽ ജനറലുമായി നേരിട്ട് ഇടപാടുകൾ നടത്തിയതും ചട്ട ലംഘനമാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണ്. എഫ്‌സിആർഎ ചട്ടം ലംഘിക്കുകയാണ് ജലീൽ ചെയ്തത്. വിദേശ ഫണ്ട് റൈസിംഗിൽ ഒരു മന്ത്രി നേരിട്ട് ഇടപെടുകയാണ് ചെയ്തത്. അഞ്ചു ലക്ഷം രൂപയുടെ സഹായം വിദേശ കാര്യാ മന്ത്രാലയം അറിയാതെ സ്വീകരിച്ചു എന്ന് പറയുന്നത് എഫ്‌സിആർഎയുടെ ലംഘനം തന്നെയാണ്.

ഒരു എംബസിക്കും ഒരു കോൺസുലേറ്റിനും ആ രാജ്യത്തെ വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ നേരിട്ട് ദുരിതാശ്വാസ പ്രവർത്തനമോ, ചാരിറ്റിയോ നടത്താൻ സാധിക്കില്ല. നേരിട്ടുള്ള പബ്ലിക് കിറ്റ് വിതരണവും. അതു അടിസ്ഥാന ഡിപ്ലോമാറ്റിക് നയങ്ങളുടെ ലംഘനമാണ്. അതു സർക്കാർ വഴി നടത്തണം എങ്കിൽ അതിനു കേന്ദ്ര വിദേശകാര്യാ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതൊക്കെകൊണ്ട് തന്നെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഒരു രാജ്യം എന്ന രീതിയിലാണ് കേരളം പെരുമാറുന്നത് എന്ന് ആക്ഷേപിക്കുന്നത്. ഡെന്മാർക്ക് കമ്പനിക്ക് അനുമതി നൽകിയില്ലെങ്കിൽ അത് ഡെൻന്മാർക്കുമായുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഫയലിൽ എഴുതി വെച്ചതുമൊക്കെ ഇതിനോട് ചേർത്ത് വായിക്കാവുന്നത് തന്നെയാണ്.

യുഎഇ കോൺസുലേറ്റ് വഴി സ്വപ്ന നടത്തിയ സ്വർണം കടത്ത് വിവാദമായി തുടരുകയാണ്. യുഎഇ അധികൃതരുടെ അറിവോടെയാണ് സ്വർണം കടത്തിയത് എന്നാണ് സ്വർണം കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്നാ സുരേഷ് തന്നെ ഐഎൻഎയോട് വെളിപ്പെടുത്തിയത്. സ്വർണം കടത്തിന് യുഎഇ കോൺസുലേറ്റിന്റെ ബന്ധം തെളിഞ്ഞതോടെ ആദ്യം മുങ്ങിയത് യുഎഇ കോൺസുലേറ്റ് അറ്റാഷെ റാഷിദ് അൽ സലാമിയാണ്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം ഇന്ത്യ വിട്ടത്. അറ്റാഷെ ഡൽഹി വഴിയാണ് ദുബായ്ക്ക് പോയത്. കള്ളക്കടത്ത് സ്വർണം ഉൾപ്പെട്ട പാഴ്‌സൽ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. കോൺസുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നത് അറ്റാഷെയാണ്.

സ്വർണം പിടിച്ചെടുത്ത ദിവസം റാഷിദ് അൽ സലാമി സ്വപ്നയെ വിളിച്ചിരുന്നു. ഇതിനൊക്കെ തെളിവുണ്ട്. ഈ സമയത്ത് തന്നെയാണ് കേരള സർക്കാരിന് യുഎഐ കോൺസുലെറ്റുമായി നിലനിന്ന ദുരൂഹബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കോശി ജേക്കബ് ആവശ്യപ്പെടുന്നത്.

കത്തിന്റെ പകർപ്പ്:

Foreign Secretary
Ministry of External Affairs
Govt. of India
New Delhi

Sub: Dubious import through diplomatic channel by UAE Consulate in Thiruvananthapuram and violation of FCRA by Chief Minister and Minister of Govt. of Kerala

Sir,

This is to bring to your kind attention two incidents which occurred in Thiruvananthapuram in connection with the Consulate of UAE and the Govt. of Kerala, which requires thorough investigation by the respective authorities.

On 26th of May 2017 Chief Minister of Kerala, Mr. Pinarayi Vijayan and Jamal Hussain Al Zaabi, the UAE Consulate, inaugurated the distribution of 18 tonnes of date fruits especially brought from the UAE through diplomatic channels. Considering the recent gold smuggling incident,which apparently occured through the diplomatic channel of the UAE consulate at the Thiruvananthapuram International Airport, this import of 18 tonnes of dates might also need to be investigated. The accused in the gold smuggling case, Mrs. Swapna Suresh was working at the UAE consulate at that time and mediated between Govt. of Kerala and UAE consulate for the distribution of dates to school children. It is not clear, whether the Govt. of Kerala and UAE consulate had the permission of the Ministry of External Affairs for the distribution of date fruits.

Minister for Higher Education, Govt. of Kerala, Mr. K.T.Jaleel has recently revealed that he received about 1000 food kits, the bills for which were sent by Consumer-Fed to the UAE consulate, which is a clear violation of Foreign Contribution Regulation Act. Kindly take necessary action against the Minister for violating the FCRA rules.

Yours Sincerely

Adv. Koshy Jacob
316, M.C.Setelvad Lawyers Chember,
Supreme Court of India,
New Delhi 110001

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP