Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതി നേതൃത്വം നൽകിയത് സെക്സ് റാക്കറ്റിനും ലഹരി കടത്ത് സംഘത്തിനും; അറസ്റ്റ് ചെയ്യാനെത്തിയെ അന്വേഷണ സംഘത്തെ കണ്ട് നിലവിളിച്ച് വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് 22കാരി; ബ്രസീലിലെ 'പൗഡർ ക്വീൻ' ഒടുവിൽ പിടിയിലായി

യുവതി നേതൃത്വം നൽകിയത് സെക്സ് റാക്കറ്റിനും ലഹരി കടത്ത് സംഘത്തിനും; അറസ്റ്റ് ചെയ്യാനെത്തിയെ അന്വേഷണ സംഘത്തെ കണ്ട് നിലവിളിച്ച് വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് 22കാരി; ബ്രസീലിലെ 'പൗഡർ ക്വീൻ' ഒടുവിൽ പിടിയിലായി

മറുനാടൻ ഡെസ്‌ക്‌

ബ്രസീലിയ: ബ്രസീലിലെ ലഹരിമരുന്ന് - സെക്സ് റാക്കറ്റ് നായിക അറസ്റ്റിലായി. 'പൗഡർ ക്വീൻ' എന്നറിയിപ്പെടുന്ന ഫ്‌ളാവിയ തമായോയെയാണ് ബ്രസീലിലെ വിറ്റോറിയയിൽനിന്ന് പിടികൂടിയത്. പ്ലേബ്ലോയ് മാഗസിന്റെ മുൻ കവർ ഗേളും മോഡലുമായ 22കാരി ലഹരിമരുന്ന് വിതരണത്തിന് പുറമേ വൻകിട സെക്സ് റാക്കറ്റ് നടത്തിപ്പുകാരി കൂടിയാണ്.

അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടതോടെ യുവതി അലറിവിളിച്ചെന്നും അറസ്റ്റ് തടുക്കാൻ ശ്രമിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ഹോട്ടലിൽ ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച് വസ്ത്രങ്ങൾ ഊരിയെറിയാനും ശ്രമമുണ്ടായി. പിന്നീട് ബലംപ്രയോഗിച്ച് കൈവിലങ്ങ് അണിയിക്കുകയായിരുന്നു.

വേശ്യാവൃത്തിയിലൂടെയാണ് ഫ്‌ളാവിയ ഈ രംഗത്ത് ചുവടുറപ്പിച്ചത്. പിന്നീട് ഇടപാടുകാർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകി. സ്ത്രീകൾ മാത്രമടങ്ങുന്ന ലഹരിമരുന്ന്, സെക്സ് റാക്കറ്റ് സംഘമാണ് ഫ്‌ളാവിയയുടേത്. കൊക്കെയ്ൻ, ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകളാണ് ഇവർ വൻതോതിൽ വി.ഐ.പി. ഇടപാടുകാർക്ക് വിതരണം ചെയ്തിരുന്നത്. മാത്രമല്ല, നിരവധി പെൺകുട്ടികളെയും കൈമാറിയിരുന്നു.

ഇതിനിടെ മറ്റു സ്ത്രീകളെയും ഉൾപ്പെടുത്തി സംഘം വലുതാക്കി, ലഹരിക്കച്ചവടം വിപുലീകരിച്ചു. പ്ലേബോയ് മാഗസിന്റെ പോർച്ചുഗൽ എഡിഷനിൽ കവർഗേളായും ഇടംപിടിച്ചു. ബ്രസീലിലെ പലയിടത്തും സഞ്ചരിച്ചാണ് ഫ്‌ളാവിയ ഇടപാടുകൾ ഉറപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനിടെയാണ് വിറ്റോറിയയിലെ ഹോട്ടലിൽനിന്ന് പിടിയിലായത്. കേസിന്റെ തുടർവിചാരണയ്ക്കായി യുവതിയെ ബ്രസീലിയയിലേക്ക് കൊണ്ടുപോകും.

ഒരിക്കൽ പ്ലേബോയ് പോർച്ചുഗലിന്റെ മുഖചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന 22 കാരിയെ കൊക്കെയ്ൻ, ഹാഷിഷ്, യുവതികൾ എന്നിവ വിഐപി ഉപഭോക്താക്കൾക്ക് എത്തിച്ച് നൽകുന്ന ക്രിമിനൽ സംഘടനയെ നയിച്ചതിനാണ് യുവതി അറസ്റ്റിലായത്. “ലൈംഗിക ബന്ധത്തിനും മറ്റ് വിനോദങ്ങൾക്കുമായി വേശ്യാവൃത്തിയുടെയും മയക്കുമരുന്ന് വിൽപ്പനയുടെയും ഒരു സംയോജനം സൃഷ്ടിച്ചുവെന്നതാണ് വിവരങ്ങൾ,” പ്രൊസിക്യൂട്ടർ റാഫേൽ കൊറിയ പറഞ്ഞു.

“അവൾ ആദ്യം ഒരു കോൾ ഗേൾ ആയി ജോലി ചെയ്തു, അവളെ തേടിയെത്തുന്ന ആളുകൾക്ക് മയക്കുമരുന്ന് നൽകിയാണ് ലഹരിസംഘം വിപുലമാക്കിയത്. ഫെഡറൽ തലസ്ഥാനത്ത് മയക്കുമരുന്ന് വിതരണം നടത്തിഎന്നതിന് തെളിവുകളും ഉണ്ട്."അദ്ദേഹം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP