Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളക്കടത്തു സ്വർണം വിപണിയിലെത്തിക്കാൻ വ്യാപാരികളും കള്ളപ്പണം വെളുപ്പിക്കാൻ ഉപഭോക്താക്കളും ബില്ലില്ലാതെയുള്ള സ്വർണ വ്യാപാരം മറയാക്കുമ്പോൾ വളരുന്നത് 'ആനിക്കാട് ബ്രദേഴ്‌സ്'; സ്വർണക്കടത്തുകേസിൽ അന്വേഷണം മൂവാറ്റുപുഴ സംഘമെന്നറിയപ്പെടുന്ന 'ഗോൾഡൻ ഗ്രൂപ്പി'ലേക്കും; കസ്റ്റംസിൽ കള്ളനാണയങ്ങൾ കുറഞ്ഞപ്പോൾ റിബിൻസിലൂടെ സ്വപ്‌നാ സുരേഷിനെ കൂടെ കൂട്ടി നയതന്ത്ര ബാഗേജിൽ കടത്ത്; നൗഷാദും ഫൈസലും കുടുങ്ങും; അടിവേര് കണ്ടെത്തി എൻഐഎ

കള്ളക്കടത്തു സ്വർണം വിപണിയിലെത്തിക്കാൻ വ്യാപാരികളും കള്ളപ്പണം വെളുപ്പിക്കാൻ ഉപഭോക്താക്കളും ബില്ലില്ലാതെയുള്ള സ്വർണ വ്യാപാരം മറയാക്കുമ്പോൾ വളരുന്നത് 'ആനിക്കാട് ബ്രദേഴ്‌സ്'; സ്വർണക്കടത്തുകേസിൽ അന്വേഷണം മൂവാറ്റുപുഴ സംഘമെന്നറിയപ്പെടുന്ന 'ഗോൾഡൻ ഗ്രൂപ്പി'ലേക്കും; കസ്റ്റംസിൽ കള്ളനാണയങ്ങൾ കുറഞ്ഞപ്പോൾ റിബിൻസിലൂടെ സ്വപ്‌നാ സുരേഷിനെ കൂടെ കൂട്ടി നയതന്ത്ര ബാഗേജിൽ കടത്ത്; നൗഷാദും ഫൈസലും കുടുങ്ങും; അടിവേര് കണ്ടെത്തി എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തുകേസിൽ അന്വേഷണം മൂവാറ്റുപുഴ സംഘമെന്നറിയപ്പെടുന്ന 'ഗോൾഡൻ ഗ്രൂപ്പി'ലേക്കും. നേരത്തേ മൂവാറ്റുപുഴ സ്വദേശി ജലാൽ മുഹമ്മദ് പിടിയിലായിരുന്നു. ഇയാൾക്ക് മൂവാറ്റുപുഴ സംഘവുമായി നേരിട്ട് ബന്ധമില്ലെങ്കിലും സംഘത്തിലെ ചിലരെ ഉപയോഗപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മൂവാറ്റുപുഴ സ്വദേശിയും യു.എ.ഇ.യിൽ വ്യവസായിയുമായ റബിൻസിനെതിരേ കസ്റ്റംസ് അറസ്റ്റുവാറന്റിനൊരുങ്ങുന്നത്. ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഫൈസൽ ഫരീദിനെ യു.എ.ഇ.യിൽ സഹായിക്കുന്നത് റബിൻസ് ആണ്. കൊച്ചി വിമാനത്താവളംമാത്രം കേന്ദ്രീകരിച്ചല്ല ഇവരുടെ പ്രവർത്തനമെന്നും വ്യക്തമായിട്ടുണ്ട്.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ കടത്തുന്ന സ്വർണമാണ് ഉത്തരേന്ത്യയിലെ നിർമ്മാണകേന്ദ്രങ്ങളിൽ ആഭരണങ്ങളാക്കി മാറ്റി കേരളത്തിൽ എത്തിക്കും. 3 ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. ഈ നികുതി ഒഴിവാക്കൽ മാത്രമാണ് അനധികൃത സ്വർണവ്യാപാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന അന്വേഷകരും കരുതുന്നില്ല. കള്ളക്കടത്തു സ്വർണം വിപണിയിലെത്തിക്കാൻ വ്യാപാരികളും കള്ളപ്പണം വെളുപ്പിക്കാൻ ഉപഭോക്താക്കളും ഒരു പോലെ ബില്ലില്ലാതെയുള്ള സ്വർണ വ്യാപാരം മറയാക്കുന്നുണ്ട്. ഇതിന് വഴിയൊരുക്കുന്നത് മൂവാറ്റുപുഴ ഗ്യാങ്ങിന്റെ കടത്താണ്. അതുകൊണ്ടാണ് അന്വേഷണം മൂവാറ്റുപുഴയിലേക്ക് എത്തുന്നത്. എൻഐഎ കരുതലോടെയാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. സ്വർണ്ണ കടത്തിന് പിന്നിലെ എല്ലാ കരങ്ങളേയും പൊക്കാനാണ് നീക്കം.

ഇപ്പോൾ ദുബായിലുള്ള, 'ആനിക്കാട് ബ്രദേഴ്‌സ്' എന്നറിയപ്പെടുന്ന 2 പേരാണ് സ്വർണക്കള്ളക്കടത്തിനു പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയും നിരീക്ഷണത്തിലാണ്. ഗൾഫിൽനിന്ന് ഏറ്റവും കൂടുതൽ സ്വർണം കൊച്ചിയിലേക്ക് കടത്തിയത് മൂവാറ്റുപുഴയിലെ ആനിക്കാട് ബ്രദേഴ്‌സാണ്. 2015-ൽ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായപ്പോഴാണ് ഇത് പുറം ലോകത്ത് എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരെയും ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലിക്കാരെയും ഉപയോഗപ്പെടുത്തിയായിരുന്നു ഇവരുടെ കടത്ത്. മൂവാറ്റുപുഴയിലെ നൗഷാദും സഹോദരൻ ഫൈസലുമായിരുന്നു നേതൃത്വം. എമിഗ്രേഷനിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻതന്നെയായിരുന്നു സ്വർണം വിമാനത്താവളത്തിനുപുറത്തെ പാർക്കിങ് മേഖലയിൽ എത്തിച്ചിരുന്നത്. ഇയാളും മൂവാറ്റുപുഴ സ്വദേശിയായിരുന്നു.

സംഘാംഗങ്ങൾക്ക് കൈമാറുകയും കാറിലെ രഹസ്യ അറയിലേക്ക് മാറ്റി പുറത്തുകടക്കുകയുമായിരുന്നു രീതി. 2019-ൽ സംഘത്തലവൻ നൗഷാദിന്റെ സഹോദരൻ ഫൈസൽ വീണ്ടും സ്വർണക്കടത്തിനു പിടിയിലായി. ഇത്തവണ കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഹെഡ് ഹവിൽദാരെ ഉപയോഗപ്പെടുത്തിയായിരുന്നു കടത്ത്. ദുബായിലെ ഹവാല ഇടപാടുകളിൽ അന്വേഷണ ഏജൻസികൾ പലവട്ടം പരിശോധനകൾ നടത്തിയിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ബന്ധുക്കളാണ് റബിൻസും ജലാലും. 'ആനിക്കാട് ബ്രദേഴ്‌സാ'ണ് ഇവരെ കള്ളക്കടത്തിലേക്ക് എത്തിച്ചതെന്നാണു വിവരം. കസ്റ്റംസുകാരിൽ ഒറ്റുകാരെ കിട്ടാതെയായപ്പോൾ നയതന്ത്ര ബാഗേജ് പോലുള്ള പുത്തൻ വഴികളിലേക്ക് ഈ സംഘം കടക്കുകയായിരുന്നു.

20015ൽ പെരുമറ്റം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തിലെ 8 പേരാണ് അന്ന് അറസ്റ്റിലായത്. അന്വേഷണഘട്ടത്തിൽ ആനിക്കാട് ബ്രദേഴ്‌സാണു റബിൻസിനെയും ജലാലിനെയും വിദേശത്തേക്കു കടക്കാൻ സഹായിച്ചത്. വിദേശത്തേക്കു കടന്നതിനാൽ ഇരുവരും കേസിൽ അറസ്റ്റിലാകാതെ രക്ഷപ്പെടുകയായിരുന്നു. ജലാലും റബിൻസും കുറഞ്ഞ കാലം കൊണ്ട് വലിയ തോതിൽ സ്വത്ത് സമ്പാദിച്ചു. 2015 ലെ നെടുമ്പാശേരി സ്വർണക്കള്ളക്കടത്തു കേസിൽ അറസ്റ്റിലായവർ പുറത്തിറങ്ങി കേരളത്തിൽ സജീവമായപ്പോൾ, ജലാലിന്റെയും റബിൻസിന്റെയും 'ആനിക്കാട് ബ്രദേഴ്‌സി'ന്റെയും നിയന്ത്രണത്തിലായി ഗൾഫിൽ നിന്നുള്ള കേരളത്തിലേക്കുള്ള സ്വർണക്കടത്ത്. സ്വപ്‌നാ സുരേഷിന്റെ നയതന്ത്ര ബാഗേജിലെ കടത്തിലും ഈ ഇടപെടലാണ് നിറയുന്നത്. മൂവാറ്റുപുഴയിൽ നിന്നും പണം ഭീകര സംഘടനകളിലേക്കും ഒഴുകി.

മറ്റ് സ്വർണം അനധികൃത മാർഗ്ഗത്തിലൂടെ വിറ്റഴിച്ചു. മലബാറിലായിരുന്നു പ്രധാന വിൽപ്പന കേന്ദ്രം. ഇത് മനസ്സിലാക്കി കേരളാ സർക്കാരും പിടിമുറുക്കുകയാണ്. ഉത്തര കേരളത്തിലെ 5 ജില്ലകളിൽനിന്ന് ഈ മാസം മാത്രം ജിഎസ്ടി ഇന്റലിജൻസ് പിടികൂടിയത് 33 കോടി രൂപയുടെ അനധികൃത സ്വർണ വിൽപന. 82.5 കിലോഗ്രാം സ്വർണം നികുതിയടയ്ക്കാതെ വിൽപന നടത്തിയെന്നാണു കണ്ടെത്തൽ. 10 കേസുകളിലായി 1.2 കോടി രൂപ പിഴയീടാക്കി. രേഖകളില്ലാതെ വിൽപന നടത്തുന്നതു കള്ളക്കടത്ത് സ്വർണമാണെന്നാണ് നിഗമനം. വിവരങ്ങൾ കസ്റ്റംസിനു കൈമാറും.

കോഴിക്കോട് നഗരത്തിലെ സ്വർണ മൊത്ത വിതരണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണു 30 കോടിയുടെ അനധികൃത വിൽപന കണ്ടെത്തിയത്. സംസ്ഥാനത്തുടനീളം ജൂവലറികളിൽ സ്വർണാഭരണങ്ങൾ എത്തിക്കുന്ന ഈ സ്ഥാപനത്തിലെ 4 മാസത്തെ കണക്കുകൾ പരിശോധിച്ചപ്പോഴാണു സ്വർണം ബില്ലില്ലാതെ വിൽപന നടത്തിയതായി കണ്ടെത്തിയത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നടത്തിയ വാഹനപരിശോധനയിലാണു മറ്റ് 9 കേസുകൾ പിടികൂടിയത്.

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നു സ്വർണം നികുതിയടയ്ക്കാതെ കേരളത്തിലെ ജൂവലറികളിൽ എത്തിക്കുന്ന കാരിയർമാരാണു പിടിയിലായവരെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP