Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ചെന്ന് ഭയന്ന് മലയാളി മധ്യവയസ്‌കൻ സൗദിയിൽ ആത്മഹത്യ ചെയ്തു; മരിച്ചതുകൊല്ലം തേവലക്കര സ്വദേശി ഗോപാല കൃഷ്ണൻ; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് താമസസ്ഥലത്ത്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: കോവിഡ് ബാധിച്ചെന്ന് ഭയന്ന് മലയാളി മധ്യവയസ്‌കൻ സൗദി അറേബ്യയിൽ ജീവനൊടുക്കി. ഹഫർ അൽബാത്വിനിലെ താമസസ്ഥലത്താണ് കൊല്ലം തേവലക്കര സ്വദേശി ഗോപാല കൃഷ്ണനെ (55) തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കുറച്ച് ദിവസമായി ഇദ്ദേഹത്തിന് നല്ല പനിയുണ്ടായിരുന്നു. ഇതുമൂലം മാനസിക വിഷമത്തിലായിരുന്നു.

വെള്ളിയാഴ്ച രാവിലെ സുഹൃത്തിനെ പ്രഭാത ഭക്ഷണം വാങ്ങാൻ അയച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. സുഹൃത്ത് തിരികെ വരുമ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. പൊലീസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച് മൃതദേഹം ഹഫറിലെ കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 30 വർഷമായി ഇദ്ദേഹം ഇവിടെ കുടിവെള്ളവിതരണം നടത്തുന്ന വാഹനം ഓടിക്കുകയായിരുന്നു.

ഭാര്യ: സീമ, മക്കൾ: ആദിത്യൻ, അർച്ചന. ബന്ധുക്കളുടെ അഭ്യർത്ഥനയെ തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം വളന്റിയർമാരായ ഷിനുഖാൻ പന്തളം, നൗഷാദ് കൊല്ലം, നൗഫൽ എരുമേലി തുടങ്ങിയവർ മരണാനന്തര രേഖകൾ തയാറാക്കാനും തുടർനടപടികൾ സ്വീകരിക്കാനും രംഗത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP