Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാള സിനിമ പത്ത് വർഷമായി മുന്നോട്ടു പോകുന്നത് സ്വർണ്ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും ബലത്തിൽ; മിക്ക താരങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് ഈ പണം; ബിഗ്ബജറ്റ് സിനിമകളുടെ പിന്നാമ്പുറം എൻഐഎയും ഇഡിയും പരിശോധിക്കുക തന്നെ വേണം; അന്വേഷിക്കേണ്ടത് അഞ്ച് കോടിക്ക് മുകളിൽ പണം മുടക്കുന്ന സിനിമകളെ കുറിച്ച്; പുത്തൻ കൂറ്റുകാരായ നിർമ്മാതാക്കളെ സൂക്ഷിക്കണം; മലയാള സിനിമയിലെ കള്ളപ്പണ മാഫിയക്കെതിരെ തുറന്നടിച്ചു നിർമ്മാതാവ് ലിബർട്ടി ബഷീർ; കോക്കറിന്റെ വാദങ്ങൾ ശരിവെച്ച് മറുനാടനോട്

മലയാള സിനിമ പത്ത് വർഷമായി മുന്നോട്ടു പോകുന്നത് സ്വർണ്ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും ബലത്തിൽ; മിക്ക താരങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് ഈ പണം; ബിഗ്ബജറ്റ് സിനിമകളുടെ പിന്നാമ്പുറം എൻഐഎയും ഇഡിയും പരിശോധിക്കുക തന്നെ വേണം; അന്വേഷിക്കേണ്ടത് അഞ്ച് കോടിക്ക് മുകളിൽ പണം മുടക്കുന്ന സിനിമകളെ കുറിച്ച്; പുത്തൻ കൂറ്റുകാരായ നിർമ്മാതാക്കളെ സൂക്ഷിക്കണം; മലയാള സിനിമയിലെ കള്ളപ്പണ മാഫിയക്കെതിരെ തുറന്നടിച്ചു നിർമ്മാതാവ് ലിബർട്ടി ബഷീർ; കോക്കറിന്റെ വാദങ്ങൾ ശരിവെച്ച് മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ-കസ്റ്റംസ് അന്വേഷണങ്ങൾ സിനിമയിലേക്ക് നീങ്ങുമ്പോൾ സിനിമാ രംഗത്തും പ്രതിസന്ധി ഉടലെടുക്കുന്നു. ഒരു കാലത്ത് വിലസിയ പ്രമുഖ നിർമ്മാതാക്കളാണ് സ്വർണ്ണക്കടത്തുമായി സിനിമയ്ക്ക് ബന്ധം വന്നപ്പോൾ ഒറ്റയടിക്ക് പുറത്താക്കപ്പെട്ടത്. സ്വർണകടത്തിന്റെ ഭാഗമായി വന്ന സിനിമയിൽ വന്ന നിക്ഷേപമാണ് ഇവരെ സ്ഥാനഭ്രഷ്ടരാക്കിയത്. കസ്റ്റംസിന് പുറമേ എൻഐഎ കൂടി എത്തുമ്പോൾ സിനിമ ഭരിക്കുന്ന ഒരു വിഭാഗം അസ്വസ്ഥമാകുമ്പോൾ മറുവിഭാഗം സന്തോഷിക്കുകയാണ്.

സ്വർണനിക്ഷേപം സിനിമയിൽ എത്തുംമുൻപ് സിനിമ ഭരിച്ച നിർമ്മാതാക്കളാണ് സ്വർണക്കടത്ത് ബന്ധം അന്വേഷണ വിധേയമാക്കുമ്പോൾ സന്തോഷിക്കുന്നത്. അധോലോക പണം സിനിമയിൽ വന്നപ്പോൾ ബിഗ് ബജറ്റ് സിനിമകൾ കൂടി. താരങ്ങൾക്ക് പ്രാമുഖ്യവും ബജറ്റ് കോടികളിലേക്ക് കുതിക്കുകയും ചെയ്തു. ഇതോടെ സ്വന്തം പണം ഇൻഡസ്ട്രീയിൽ മുടക്കി സിനിമ നിർമ്മിച്ച നിർമ്മാതാക്കൾ കളത്തിനു പുറത്തായി. സ്വർണ നിക്ഷേപം സിനിമാ മേഖലയിൽ എത്തും മുൻപ് നിർമ്മാതാക്കളാണ് എല്ലാം നിയന്ത്രിച്ചത്. ഓരോ രൂപയ്ക്കും കണക്കുണ്ടായിരുന്നു. താരങ്ങൾ നൽകിയ തീയതിക്ക് കൃത്യമായി എത്തിയിരുന്നു. എല്ലാം നിയന്ത്രിച്ച് നിർമ്മാതാവ് സെറ്റിൽ ആദ്യവസാനം റോൾ എടുത്ത് നിന്നിരുന്നു. സിനിമ അന്ന് നിർമ്മാതാവിന്റെത് മാത്രമായിരുന്നു. സംവിധായകൻ വരെ നിർമ്മാതാവിന് കീഴടങ്ങി നിന്നു.

പക്ഷെ സ്വർണ നിക്ഷേപത്തിന്റെ വരവോടെ കാലം മാറി. ദുബായിൽ നിന്നും നിർമ്മാതാക്കൾ വന്നു. അവർ പണം നിക്ഷേപിച്ച് തിരിച്ചു പോയി. സംവിധായകനും മെഗാ സ്റ്റാറുകളും സിനിമയിലെ താരമായി. നിർമ്മാതാക്കളും പ്രമുഖ ബാനറുകളും പുറത്തായപ്പോൾ എല്ലാത്തിനും പുത്തൻ കൂറ്റുകാർ വന്നു. ഇവർക്ക് പിന്നിൽ സ്വർണക്കടത്തും നിക്ഷേപവും വലിയ സാന്നിധ്യമായി നിന്നു. ദുബായ് കോൺസുലേറ്റ് വഴി നടത്തിക്കൊണ്ടിരുന്ന സ്വർണ്ണക്കടത്തിന്റെ വിശദാംശങ്ങൾ പുറത്ത് വരുകയും എൻഐഎ അന്വേഷണം തുടങ്ങുകയും ചെയ്തതോടെ സ്ഥിതി മാറുകയാണ്. സ്വർണ്ണക്കടത്ത് നിക്ഷേപത്തിന്റെ പേരിൽ പുറത്തായ നിർമ്മാതാക്കൾ പതിയെ രംഗത്ത് വരുകയാണ്. ഇവർക്കുള്ള അമർഷം പരസ്യമായി രേഖപ്പെടുത്തുകയാണ്.

അത്തരമൊരു അമർഷമാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും നിർമ്മാതാവുമായ സിയാദ് കോക്കറുടെ പ്രതികരണം. സ്വർണക്കടത്ത് പണം സിനിമയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്നവർ സിനിമാ മേഖലയിൽ ഉണ്ടെന്നുമാണ് കോക്കർ പറഞ്ഞത്. യുഎഇ സ്വർണ്ണക്ക്ടത്ത് കേസിൽ പ്രധാന പങ്കു വഹിച്ച ഫൈസൽ ഫരീദ് സിനിമാ മേഖലയുമായി ബോധപൂർവം ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമാ നിർമ്മാണത്തിന് ഇറക്കുകയായിരുന്നെന്നാണ് കോക്കർ ആരോപിച്ചത്. സിനിമ മേഖലയിൽ സ്വർണ കള്ളക്കടത്തുകാരുടെ ഇടപെടൽ നടന്നിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ധന സമാഹരണത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും കോക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾക്ക് സിനിമയിൽ നഷ്ടമായ ആധിപത്യം തിരിച്ചു പിടിക്കാനുള്ള ബോധപൂർവമായ നീക്കം സിയാദ് കോക്കറിന്റെ ആരോപണങ്ങൾക്ക് പിന്നിലുണ്ട്.

സിയാദ് കോക്കറിന്റെ ആരോപണങ്ങൾ ശരിവച്ചാണ് പ്രമുഖ നിർമ്മാതാവ് ലിബർട്ടി ബഷീറും രംഗത്ത് വന്നത്. കോക്കർ പറയുന്നത് നൂറു ശതമാനം ശരിയാണ്-ലിബർട്ടി ബഷീർ മറുനാടനോട് പറഞ്ഞു. മലയാള സിനിമാ വ്യവസായം കഴിഞ്ഞ പത്ത് വർഷമായി മുന്നോട്ടു പോകുന്നത് സ്വർണ്ണക്കടത്തിന്റെയും ബ്ലാക്ക് മണിയുടെയും ബലത്തിലാണ്. മിക്ക ആർട്ടിസ്റ്റ്കൾക്കും ടെക്‌നീഷ്യന്മാർക്കും പിന്നിൽ പ്രവർത്തിക്കുന്നത് ഈ പണമാണ്. താരങ്ങളെ താരങ്ങൾ ആക്കിയ നിർമ്മാതാക്കൾ കളത്തിനു പുറത്താണ്. താരങ്ങളും സംവിധായകരും പഴയ നിർമ്മാതാക്കൾക്ക് തീയതി നൽകുന്നില്ല. ചിലരുടെ കയ്യിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ് മലയാളം സിനിമാ ഇൻഡസ്ട്രി. ഇവർക്ക് പിന്നിൽ സ്വർണ്ണക്കടത്തു പണവും ബ്ലാക്ക് മണിയുമാണ്. ബിഗ് ബജറ്റ് സിനിമകളുടെ ബാക്ക് ഗ്രൌണ്ട് പരിശോധിക്കുക തന്നെ വേണം. എൻഐഎയും ഇഡിയും വേണം ഈ പണത്തിന്റെ ഉറവിടം പരിശോധിക്കേണ്ടത്.

എന്നാൽ മാത്രമേ ഈ പണത്തിന്റെ ഉറവിടം വ്യക്തമാവുകയുള്ളൂ. ജിഎസ്ടി വന്നപ്പോൾ വീണ്ടും സ്വർണ്ണക്കടത്ത് സാന്നിധ്യം സിനിമാ മേഖലയിൽ തെളിഞ്ഞു. മന്മോഹൻ സർക്കാരിന്റെ കാലത്ത് സ്വർണവരവ് നിന്നതാണ്. ഇപ്പോൾ വീണ്ടും വന്നു. സ്വർണ്ണത്തിന്റെ ഡ്യൂട്ടി വർദ്ധിപ്പിച്ചപ്പോൾ കടത്ത് കൂടി. കടത്ത് കൂടിയപ്പോൾ ഈ പണം സിനിമയിലേക്കും ഒഴുകി വന്നു. ഇപ്പോൾ ഡ്യൂട്ടിയും ജിഎസ്ടിയും അടയ്ക്കണം. അത് ഏകദേശം 22 ശതമാനത്തോളമായി. നേരിട്ട് സ്വർണം കൊണ്ടുവരുന്നത് നഷ്ടക്കച്ചവടമാണ്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് പടങ്ങൾ തുടങ്ങി നിവിൻ പൊളി സിനിമകൾവരെ ബിഗ് ബജറ്റ് സിനിമകളാണ്. മൂന്നു കോടിയുള്ള സിനിമ അഞ്ച് കോടിക്ക് മുകളിൽ എത്തിയാൽ അത് ബിഗ് ബജറ്റ് സിനിമയാണ്. ഇതിന്റെ പശ്ചാത്തലം എൻഐഎയും ഇഡിയും അന്വേഷിക്കണം. സിനിമാ മേഖലയിലെ സ്വർണത്തിന്റെ വഴികളിൽ അന്വേഷണം വേണം. ഇത് കൃത്യമായി അന്വേഷിക്കാൻ എൻഐഎയ്ക്കും ഇഡിക്കും മാത്രമേ അന്വേഷിക്കാൻ കഴിയൂ-ലിബർട്ടി ബഷീർ പറയുന്നു.

ഈയിടെ വന്ന ഷംന കാസിം ബ്ലാക്ക് മെയിൽ കേസിലും സിനിമയിലെ സ്വർണ്ണക്കാദത്തിന്റെ ബന്ധമാണ് തെളിഞ്ഞു വന്നത്. ഷംന കാസിമിൽനിന്ന് പണംതട്ടാൻ ശ്രമിച്ച കേസിലും സ്വർണക്കടത്ത് സംഘത്തിന്റെ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സിനിമ രംഗത്തുള്ളവരെ ഉപയോഗിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ചിരുന്നതായി ഇതുമായി ബന്ധപ്പെട്ട പ്രതികളുടെ വെളിപ്പെടുത്തൽ വന്നിരുന്നു. സ്വർണം കടത്താനായി വിദേശത്ത് സ്റ്റേജ് ഷോകൾക്കെത്തുന്ന താരങ്ങളെയും സ്വർണ്ണക്കടത്ത് സംഘം സമീപിച്ചിരുന്നു. വിമാനത്താവളത്തിൽ എത്തുന്ന സ്വർണം സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കാൻ സിനിമാതാരങ്ങളുടെ വാഹനം ഉപയോഗപ്പെടുത്താൻ ശ്രമം നടന്നതായി കണ്ടെത്തിയത് കസ്റ്റംസ് ആണ്.

വൻ പ്രതിഫലമാണ് ഇതിനായി കടത്ത് സംഘം സംഘം താരങ്ങൾക്ക് വാഗ്ദാനം ചെയ്തത്. യുഎഇ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഫൈസൽ ഫരീദ് മലയാള സിനിമകൾക്ക് പണം മുടക്കിയതായി വിവരം വെളിയിൽ വന്നിട്ടുണ്ട്. മലയാളത്തിൽ തന്നെ നാല് സിനിമകൾക്ക് ഫൈസൽ ഫരീദ് പണം മുടക്കിയതായാണ് വിവരം വന്നത്. ഫൈസൽ പണം മുടക്കിയ സിനിമയുടെ വിവരങ്ങൾ എൻഐഎയ്ക്കും കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്. കൂടാതെ അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും ഫൈസൽ പണം മുടക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയും, കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയുമായ ഫൈസൽ ഫരീദ് ദുബായ് പൊലീസിന്റെ പിടിയിലായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP