Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയം കളക്ടർ എം.അഞ്ജനയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; കോവിഡ് ബാധിച്ച ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്ന 14 പേരുടെ പരിശോധനാഫലവും നെഗറ്റീവ്; കോട്ടയം എസ്‌പിയും ക്വാറന്റീനിൽ

കോട്ടയം കളക്ടർ എം.അഞ്ജനയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; കോവിഡ് ബാധിച്ച ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്ന 14 പേരുടെ പരിശോധനാഫലവും നെഗറ്റീവ്; കോട്ടയം എസ്‌പിയും ക്വാറന്റീനിൽ

സ്വന്തം ലേഖകൻ

കോട്ടയം: കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ പോയ കോട്ടയം കളക്ടർ എം.അഞ്ജനയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കളക്ടർ ഉൾപ്പെടെ കോവിഡ് ബാധിച്ച ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്ന 14 പേരുടെ പരിശോധനാഫലവും നെഗറ്റീവാണ്.

വ്യാഴാഴ്ചയാണ് കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവായത്. ഇതേത്തുടർന്നാണ് കളക്ടർ അഞ്ജനയും എഡിഎം അനിൽ ഉമ്മനും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പോയത്. ജീവനക്കാരൻ ഓഫീസിൽ വന്ന് പോയിട്ട് ഒരാഴ്ചയായ പശ്ചാത്തലത്തിൽ എല്ലാവരെയും ആന്റിജൻ ടെസ്റ്റിനാണ് വിധേയരാക്കിയത്. ക്വാറന്റൈനിൽ പോയെങ്കിലും കളക്ടർ വീഡിയോ കോൺഫറൻസ് വഴി ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.

കോവിഡ് പോസിറ്റീവായയാളുടെ ദ്വിതീയ സമ്പർക്കപ്പട്ടികയിൽ വന്നതോടെ ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് ക്വാറന്റീനിൽ പ്രവേശിച്ചു. കലക്ടറും എസ്‌പിയും ഔദ്യോഗിക വസതികളിൽ ഇരുന്നാണ് ചുമതലകൾ വഹിക്കുന്നത്. വിഡിയോ കോൺഫറൻസിലൂടെയാണ് കലക്ടർ ജില്ലയിലെ കോവിഡ് പ്രതിരോധചികിത്സാ സംവിധാനങ്ങളുടെ നടപടികൾ സ്വീകരിക്കുന്നത്.

അതേസമയം, കോട്ടയത്ത് ഇന്ന് 77 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 67 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46 പേർ രോഗമുക്തരായിട്ടുമുണ്ട്. നിലവിൽ 396 കോവിഡ് പോസിറ്റീവ് കേസുകളാണ് കോട്ടയം ജില്ലയിലുള്ളത്. സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ പായിപ്പാട് പഞ്ചായത്ത് പ്രത്യേക കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ജില്ലയിൽ ഇതുവരെ ഏറ്റവുമധികം സമ്പർക്ക വ്യാപനം സ്ഥിരീകരിച്ച ചങ്ങനാശേരി ക്ലസ്റ്ററിന്റെ ഭാഗമായാണു പായിപ്പാട് പഞ്ചായത്ത് മേഖല പരിഗണിക്കപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP