Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഭക്ഷണം ബിരിയാണി; ഓൺലൈനിൽ ഓർഡർചെയ്തത് 5.5 ലക്ഷം തവണയെന്ന് റിപ്പോർട്ട്; തൊട്ടുപിന്നാലെ മസാല ദോശയും ബട്ടർ നാനും

ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഭക്ഷണം ബിരിയാണി; ഓൺലൈനിൽ ഓർഡർചെയ്തത് 5.5 ലക്ഷം തവണയെന്ന് റിപ്പോർട്ട്; തൊട്ടുപിന്നാലെ മസാല ദോശയും ബട്ടർ നാനും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് രോഗവ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ ഉണ്ടായപ്പോൾ നഗരങ്ങളിൽ ആശ്രയമായിരുന്നത് ഓൺലൈൻ ഭക്ഷണമായിരുന്നു. മിക്കവരും ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുകയാണ് ഉണ്ടായത്. ആപ്പുകളെ ഉപയോഗിച്ചായിരുന്നു ഭക്ഷണം ഓർഡർ ചെയ്യൽ. അടുക്കളയിലെ സ്വന്തം പരീക്ഷണം മടുത്തവർ പിന്നീട് ആശ്രയിച്ചത് ഓൺലൈൻ ഭക്ഷണ വിതരണത്തിനായുള്ള ആപ്പുകളെയാണ്.

സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവെറി സേവനങ്ങൾ രാജ്യത്ത് ധാരാളം പേർ സ്ഥിരമാക്കി. ഇതിൽ ഏറ്റവും കൗതുകമുണ്ടാക്കുന്ന കാര്യം ഈ ലോക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഓൺലൈൻ ഡെലിവറിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഭക്ഷണം ബിരിയാണിയാണെന്നതാണ്. ലോക്ഡൗൺ സമയത്ത് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യൻ ജനതയുടെ ബിരിയാണി സ്നേഹത്തിന്റെ വിവരങ്ങൾ വ്യക്തമാകുന്നത്.

റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർ അവരുടെ പ്രിയപ്പെട്ട റെസ്റ്റോറന്റുകളിൽ നിന്ന് 5.5 ലക്ഷം തവണയാണ് ബിരിയാണി ഓർഡർ ചെയ്തത്. ബിരിയാണിക്ക് തൊട്ടുപിന്നിൽ മസാല ദോശയും ബട്ടർ നാനും സ്ഥാനം പിടിച്ചിട്ടുണ്ട്. തുടർച്ചയായി ഇതിപ്പോൾ നാലം തവണയാണ് ഇന്ത്യക്കാരുടെ ഇഷ്ടവിഭവമായി ബിരിയാണി മാറിയത്.

കഴിഞ്ഞ നാലുവർഷവും ഓൺലൈനിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവങ്ങളുടെ പട്ടികയിൽ ബിരിയാണി ഒന്നാം സ്ഥാനം നേടിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഭക്ഷണസാധനങ്ങൾ, പലചരക്ക്, അത്യാവശ്യ മരുന്നുകൾ, മാസ്‌ക്, സാനിറ്റൈസറുകൾ തുടങ്ങിയവ ലോക്ഡൗൺ സമയത്ത് ഓൺലൈൻ ആയി എത്തിക്കുന്നതിനുള്ള സംവിധാനവും സ്വിഗ്ഗി ഏർപ്പെടുത്തിയിരുന്നു. ഏകദേശം 40 ദശലക്ഷം ഓർഡറുകളാണ് ഇന്ത്യയിൽ നിന്ന് മാത്രം സ്വിഗ്ഗിക്ക് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP